ബിജെപി-ആര്‍എസ്എസ് രഹസ്യ സര്‍വേഫലം പുറത്ത് ! കോണ്‍ഗ്രസ് സഖ്യം 216 സീറ്റ് നേടുമ്പോള്‍ ബിജെപി സഖ്യം 182 സീറ്റില്‍ ഒതുങ്ങും; ബിജെപി ക്യാമ്പുകളില്‍ ആശങ്കയേറുമ്പോള്‍ ആവേശത്തോടെ കോണ്‍ഗ്രസ്…

ബിജെപി-ആര്‍എസ്എസ് രഹസ്യ സര്‍വേ ഫലം പുറത്ത്. സര്‍വേ പ്രകാരം വെറും 182 സീറ്റുകള്‍ മാത്രമേ ബിജെപി സഖ്യത്തിന് ലഭിക്കുകയുള്ളൂ എന്ന കാര്യമാണ് ഞെട്ടിക്കുന്നത്. ബിജെപിയ്ക്ക് തനിച്ച് 151 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് സഖ്യം 216 സീറ്റുകളിലേക്ക് കുതിക്കുമെന്നും സര്‍വേയില്‍ പറയുന്നു. ഒരു ദേശീയമാധ്യമമാണ് സര്‍വേ ഫലം പുറത്തുവിട്ടത്. സര്‍വേ പ്രകാരം ബിഎസ്പി-എസ്പി-ആര്‍എല്‍ഡി സഖ്യം യുപിയിലെ 60 ശതമാനം സീറ്റുകളും നേടും. തിരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്കും ആര്‍എസ്എസിനും ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുകയെന്ന് ഉറപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിയ്ക്ക് 151, സഖ്യകക്ഷികള്‍ക്ക് 31 എന്നിങ്ങനെയാണ് സര്‍വേയില്‍ സീറ്റ് പ്രവചിച്ചിരിക്കുന്നത്. സര്‍വേയില്‍ കോണ്‍ഗ്രസിന് 141 സീറ്റ് ലഭിക്കുമ്പോള്‍ സഖ്യകക്ഷികള്‍ക്കെല്ലാമായി 75 സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ കോണ്‍ഗ്രസിന് തനിച്ച് 10 സീറ്റുകള്‍ ലഭിക്കുമ്പോള്‍ സഖ്യകക്ഷികള്‍ക്കെല്ലാമായി 10 സീറ്റുകള്‍ കൂടി ലഭിക്കും. ബിജെപിയ്ക്ക് 16ഉം സഖ്യകക്ഷികള്‍ക്കെല്ലാമായി…

Read More