അമ്പട കേമാ സണ്ണിക്കുട്ടാ ! കുഴല്‍കിണറില്‍ നിന്ന് സ്വന്തമായി പമ്പ് ചെയ്ത് ദാഹമകറ്റി ആന; വീഡിയോ വൈറലാകുന്നു…

ആന വെള്ളം കുടിക്കുന്നത് ഒരു മനോഹര കാഴ്ചയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ആനയുടെ വെള്ളം കുടി ഇതുവരെ ആരും കണ്ടിട്ടില്ലാത്തതാവാനാണ് സാധ്യത. കുഴല്‍കിണര്‍ പൈപ്പില്‍ നിന്ന് സ്വന്തമായി പമ്പ് ചെയ്താണ് കക്ഷി വെള്ളം കുടിക്കുന്നത്. ഇതിന്റെ വീഡിയോയാണ് വൈറലായി മാറിയത്. പൈപ്പിന്റെ ഹാന്‍ഡ് പമ്പ് പ്രവര്‍ത്തിപ്പിച്ച് ആവശ്യമുള്ള വെള്ളം എടുത്ത് കുടിക്കുന്ന ആനയാണ് ദൃശ്യത്തിലുള്ളത്. കേന്ദ്ര ജലശക്തി മന്ത്രാലയം വീഡിയോ ട്വിറ്ററില്‍ പങ്കിട്ടിട്ടുണ്ട്. തറയിലേക്ക് തുമ്പിക്കൈ കൊണ്ട് വെള്ളം പമ്പ് ചെയ്ത ശേഷം തറയില്‍ നിന്ന് വെള്ളം കോരികുടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണെന്ന് ഇതെന്ന് വ്യക്തമല്ല. ജലം സംരക്ഷിക്കേണ്ട പ്രാധാന്യം എന്താണെന്ന് ആനയ്ക്ക് പോലും മനസിലായി. എന്നിട്ടും എന്തുകൊണ്ട് മനുഷ്യര്‍ ഇപ്പോഴും ഈ അമൂല്യ വസ്തുവിനെ പാഴാക്കുന്നു. നമുക്ക് ഈ ആനയില്‍ നിന്ന് പഠിക്കാം- വീഡിയോ പങ്കുവെച്ചുകൊണ്ട് മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. ഇതിനോടകം…

Read More