വീട്ടില്‍ നിന്ന് കാണാതായ മകള്‍ 20 ദിവസത്തിനു ശേഷം തിരികെയെത്തി; എന്നാല്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ പിതാവ്; ഒടുവില്‍ സംഭവിച്ചത്…

അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയെന്ന സംശയത്തെത്തുടര്‍ന്ന് 17കാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗുണ്ടുരിബഡി ഗ്രാമത്തില്‍ സെപ്റ്റംബര്‍ 17 നാണ് സംഭവം. 45കാരനായ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഓഗസ്റ്റ് 25 മുതല്‍ പെണ്‍കുട്ടിയെ ഗ്രാമത്തില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 15ന് പെണ്‍കുട്ടി തിരികെയെത്തിയപ്പോള്‍ അന്യജാതിക്കാരനൊപ്പം ഒളിച്ചോടി പോയതാണെന്നു കരുതി വീട്ടില്‍ കയറ്റാന്‍ തയ്യാറായില്ല ഇതോടെ അടുത്ത ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പെണ്‍കുട്ടി പോയി. അമ്മാവന്‍ ഫോണ്‍മുഖേന പ്രശ്‌നത്തില്‍ ഇടപെട്ടു. എന്നാല്‍ ആരുടെ കൂടെയാണ് മകള്‍ പോയതെന്ന് അറിയാതെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു പിതാവ്. അമ്മാവനും അച്ഛനും കാമുകന്റെ പേരു പറയാന്‍ നിര്‍ബന്ധിച്ചെങ്കിലും പെണ്‍കുട്ടി ഒന്നും പറഞ്ഞില്ല. ഇതിനിടെ അമ്മാവന്റെ നിര്‍ബന്ധപ്രകാരം അച്ഛന്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചു. വീട്ടില്‍ എത്തിയതോടെ വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം…

Read More