മകളെ തല്ലിയെന്നാരോപിച്ച് അധ്യാപകനെ ഓടിച്ചിട്ടടിച്ച് മാതാപിതാക്കള്‍. തമിഴ്നാട്ടിലെ തൂത്തുകുടിയിലാണ് സംഭവം. സ്വകാര്യ സ്കൂള്‍ അധ്യാപകനായ ഭരതിനാണ് മര്‍ദ്ദനം ഏറ്റത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളായ ശിവലിംഗത്തെയും സെല്‍വിയെയും പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനമേറ്റെന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി പരാതി പറഞ്ഞതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തിയത്. ക്ലാസ് മുറിയില്‍ ഇവര്‍ അതിക്രമിച്ച് കയറി അധ്യാപകനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ അധ്യാപകന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കല്ലുകൊണ്ട് എറിഞ്ഞ് വീഴ്ത്തുകയും വീണ്ടും തല്ലുകയും ചെയ്തു. ഇതിന്റെ വീഡിയോകളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. തങ്ങളുടെ മകളെ തല്ലാന്‍ ആരാണ് അധികാരം തന്നത് എന്ന് ചോദിച്ചുകൊണ്ടാണ് സെല്‍വി ഭരതിനെ മര്‍ദ്ദിക്കുന്നത്. ചെരുപ്പ് കൊണ്ട് അടിക്കുമെന്നും ഇടയ്ക്ക് പറയുന്നുണ്ട്. ഭരതിനെ രക്ഷപ്പെടുത്താന്‍ അധ്യാപകര്‍ ശ്രമിച്ചെങ്കിലും ദമ്പതികള്‍ പിന്മാറാന് കൂട്ടാക്കിയില്ല. തുടര്‍ന്ന് മറ്റ് അധ്യാപകര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് തെളിവാക്കി പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.…
Read MoreTag: DAUGHTER
അച്ഛനറിയാതെ പ്രണയവിവാഹം കഴിച്ച മകള്‍ക്ക് വിവാഹച്ചെലവിന് ഒരു അര്‍ഹതയുമില്ല ! യുവതിയുടെ ഹര്‍ജി തള്ളി കോടതി…
അച്ഛനറിയാതെ പ്രണയവിവാഹം കഴിച്ച മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് വിധിച്ച് കുടുംബകോടതി. ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജി ഡി. സുരേഷ് കുമാര്‍ ആണ് ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട്, വടവന്നൂര്‍ സ്വദേശി ശെല്‍വദാസിന്റെ മകള്‍ നിവേദിത നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് കുടുംബ കോടതിയുടെ ഉത്തരവ്. അച്ഛന്‍ വിവാഹച്ചെലവിന് പണം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദിത കുടുംബ കോടതിയെ സമീപിച്ചത്. എന്നാല്‍ പെണ്‍കുട്ടിക്ക് ഈ ആവശ്യം ഉന്നയിക്കാനുള്ള ഒരു അര്‍ഹതയുമില്ലെന്നാണ് കുടുംബ കോടതി വ്യക്തമാക്കിയത്. അച്ഛനില്‍ നിന്ന് വിവാഹ ചെലവിനായി 35 ലക്ഷം രൂപയും കോടതി ചെലവ് ഇനത്തില്‍ 35,000 രൂപയും ആവശ്യപ്പെട്ടാണ് നിവേദിത കോടതിയെ സമീപിച്ചത്. വിവാഹത്തിന് ചെലവായ പണം അച്ഛന്‍ നല്‍കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. 2010 മുതല്‍ അച്ഛന്‍ തനിക്കും അമ്മയ്ക്കും ചെലവിന് നല്‍കാതെ ക്രൂരമായാണ് പെരുമാറുന്നതെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ മകള്‍ ഹര്‍ജിയില്‍…
Read Moreകഞ്ചാവ് കേസില്‍ അറസ്റ്റിലായ അച്ഛനെ ഇറക്കാന്‍ അമ്മ പോയപ്പോള്‍ മകളെ ഏല്‍പ്പിച്ചത് സുഹൃത്തുക്കളെ ! തൃശ്ശൂര്‍ കൂട്ടബലാല്‍സംഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്…
തൃശ്ശൂരില്‍ 15 വയസ്സുള്ള വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഞ്ചാവ് കേസില്‍ പ്രതിയായ അച്ഛനെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ വേണ്ടി അമ്മ മലപ്പുറത്ത് പോയപ്പോഴായിരുന്നു പിതാവിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്താണ് സംഭവം. പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. രണ്ടുമാസം മുമ്പായിരുന്നു സംഭവം. എന്നാല്‍ വീട്ടുകാരോട് വിവരം പറഞ്ഞിരുന്നെങ്കിലും ഇവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നില്ലെന്നാണ് വിവരം. തുടര്‍ന്ന് സ്‌കൂളില്‍ വെച്ച് നടത്തിയ കൗണ്‍സിലിംഗിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പെണ്‍കുട്ടി അധ്യാപകരോട് പറഞ്ഞത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അച്ഛനെ മലപ്പുറത്തെ ഒരു പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തിരുന്നു. അച്ഛനെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കാന്‍ വേണ്ടി അമ്മ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍…
Read Moreതൃശൂരില്‍ 15കാരി കൂട്ടബലാല്‍സംഗത്തിനിരയായി ! പ്രതികള്‍ അച്ഛന്റെ സുഹൃത്തുക്കള്‍…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി പിതാവിന്റെ സുഹൃത്തുക്കള്‍. തൃശൂര്‍ പുന്നയൂര്‍ക്കുളത്താണു സംഭവം. സ്‌കൂളില്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ ചൈല്‍ഡ് ലൈനിന്റെ മുന്നില്‍ പ്രശ്നം എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി ഇതേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. 15 വയസ്സുള്ള പെണ്‍കുട്ടിയാണു പീഡനത്തിന് ഇരയായത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലു ദിവസം മുന്‍പ് കേസെടുത്ത പോലീസ് ഇന്നലെ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ഇയാള്‍. കാപ്പരിക്കാട് സ്വദേശി ഷാജി (26) ആണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടിലും ട്യൂഷന് സെന്ററിലും പിതാവിന്റെ കൂട്ടുകാര്‍ കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. മറ്റുള്ളവര്‍ക്കെതിരേ അന്വേഷണം നടക്കുന്നു.
Read Moreവിവാഹം കഴിക്കാതെ ഉണ്ടായ കുട്ടികള്‍ ! സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു കഴിഞ്ഞുവെന്ന് യുവനടി…
തെന്നിന്ത്യന്‍ സിനിമപ്രേമികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് പൂനം കൗര്‍.തെലുങ്ക് സിനിമ യിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ പൂനം നെഞ്ചിരിക്കും വരെ എന്ന തമിഴ് ചിത്രത്തില്‍ നരേന്റെ നായികയായി എത്തിയിരുന്നു. ബാങ്ക്ള്‍സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലും താരം ഏറെ സജീവമാണ്. അതോടൊപ്പം തന്നെ താരം ഏതു വിഷയത്തിലും മുഖം നോക്കാതെ പ്രതികരിക്കുന്ന ഒരാള്‍ കൂടിയാണ് പൂനം. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി താരത്തിന് രണ്ട് കുട്ടികളായി എന്ന ഗോസിപ്പ് ചൂടു പിടിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയാണ് കാരണമായി മാറിയിരിക്കുന്നത് . വിവാഹിതയാകാതെ താരത്തിന് കുട്ടികളായി എന്ന തരത്തിലും വാര്‍ത്തകളുണ്ടായി. ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി. സഹിക്കാന്‍ കഴിയാത്ത അപവാദങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. എന്റെ ഉറ്റ സുഹൃത്തുക്കളുടെ മക്കളായിരുന്നു അത്. എനിക്ക് വ്യക്തത നല്കാന് അവസരം തന്ന സോഷ്യല്‍ മീഡിയയില്‍ നന്ദി. ഇനി…
Read Moreദുബായില്‍ നിങ്ങള്‍ക്കൊരു ഭാര്യയും അതിലൊരു കുഞ്ഞും ഉണ്ടെന്ന് ഇന്ത്യയില്‍ ഉള്ള എല്ലാവര്‍ക്കും അറിയാം ! ഒടുവില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍…
ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറാണ് സല്‍മാന്‍ ഖാന്‍. പ്രായം 55 ആയെങ്കിലും താരം ഇന്നും അവിവാഹിതനായി തുടരുന്നതിനെപ്പറ്റി പല കഥകളുമുണ്ട്. ലോക സുന്ദരി ഐശ്വര്യാ റായ് മുതല്‍ കത്രീന കൈഫ് വരെ സല്‍മാന്റെ പ്രണയിനികളില്‍ ഉള്‍പ്പെടുന്നു.തൊണ്ണൂറുകളില്‍ മസില്‍മാനായി യുവാക്കളുടെ ഹരമായിരുന്നു താരം വിവാഹിതനാണെന്ന തരത്തിലും ചില പ്രചരണങ്ങളുണ്ട്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ അവതാരകനായിട്ടെത്തുന്ന ‘ക്വിക്ക് ഹീല്‍ പിഞ്ച്’ എന്ന ഷോ യുടെ രണ്ടാം സീസണിലെ ആദ്യ എപ്പിസോഡില്‍ അതിഥിയായി എത്തിയത് സല്‍മാനായിരുന്നു. ആരാധകരുടെ ഭാഗത്ത് നിന്നും വന്ന പല ചോദ്യങ്ങളുമാണ് അര്‍ബാസ് ഖാന്‍ സല്‍മാന്‍ ഖാനോട് ചോദിച്ചത്. എല്ലാത്തിനും കൃത്യമായ ഉത്തരവും താരം നല്‍കി. അതിലൊന്ന് കുടുംബത്തെ കുറിച്ചുള്ളതായിരുന്നു. ദുബായിയില്‍ നിങ്ങള്‍ക്കൊരു ഭാര്യയും അതിലൊരു കുഞ്ഞും ഉണ്ടെന്ന് ഇന്ത്യയില്‍ ഉള്ള എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ എത്ര നാള്‍ ആളുകളെ പറ്റിക്കും സല്‍മാന്‍ ഖാന്‍ നിങ്ങള്‍ക്ക്…
Read Moreകര്‍ഷകസമരത്തിനെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു ! സമരക്കാര്‍ മകളെ ബലാല്‍സംഗത്തിനിരയാക്കിയെന്ന പരാതിയുമായി പിതാവ്…
കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ സ്വദേശിനിയായ യുവതി കോവിഡ് ബാധിച്ചു മരിച്ചു. തന്റെ മകള്‍ ബലാല്‍സംഗത്തിനിരയായതായി പെണ്‍കുട്ടിയുടെ പിതാവ് പരാതിപ്പെട്ടു. തിക്രിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ വന്ന യുവതിയെ ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ബലാത്സംഗം ചെയ്‌തെന്നാണ് പിതാവിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ പത്തിനാണ് ബംഗാള്‍ സ്വദേശിയായ 25-കാരി കിസാന്‍ സോഷ്യല്‍ ആര്‍മി എന്ന സംഘത്തോടൊപ്പം കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ തിക്രിയില്‍ എത്തിയത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് യുവതിയെ ഏപ്രില്‍ 26-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 30-ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിനുപിന്നാലെയാണ് യുവതി ബലാത്സംഗത്തിനിരയായെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. കര്‍ഷക സമരത്തെ പിന്തുണയ്ക്കാനെത്തിയ ഒരു സംഘത്തിലെ രണ്ടു പേരാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും ഇക്കാര്യം മകള്‍ ഫോണിലൂടെ പറഞ്ഞിരുന്നുവെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. അതേസമയം, കോവിഡ് രോഗിയെന്ന…
Read Moreമകള്‍ മരിച്ചതിന്റെ കാരണം പുറത്തു വരണമെന്ന് മാതാപിതാക്കള്‍ ! ഇക്കാര്യത്തില്‍ പോലീസ് ഒളിച്ചു കളിക്കുന്നു; ഫോണ്‍ പോലും പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് ആരോപണം…
നഴ്സിംഗ് വിദ്യാര്‍ഥിനിയായ മകളുടെ മരണത്തിന്റെ പിന്നിലെ കാരണം കണ്ടെത്തണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍. റാന്നി പെരുനാട് ചരിവുകാലായില്‍ അനൂപിന്റെ മകള്‍ അക്ഷയ അനൂപിനെയാണ് കഴിഞ്ഞ ഫെബ്രുവരി 8ന് രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണം വഴിമുട്ടിയെന്നു മാതാപിതാക്കള്‍ പറയുന്നു. മകളുടെ മരണത്തിനിടയാക്കിയ കാരണം പുറത്തു വരണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. പ്രദേശവാസിയായ ഒരു യുവാവ് മകളെ സ്‌കൂളില്‍ പഠിച്ച കാലം മുതല്‍ ശല്യം ചെയ്തിരുന്നു. ഈ ബന്ധം ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും യുവാവ് ശല്യം തുടര്‍ന്നു. മരണം നടന്ന ദിവസവും ഇയാള്‍ അക്ഷയയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അക്ഷയ ഉപയോഗിച്ച ഫോണ്‍ പരിശോധിക്കാന്‍ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായില്ല. ആത്മഹത്യയെന്ന് എഴുതിത്തള്ളാനാണു തുടക്കം മുതല്‍ പൊലീസ് ശ്രമിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആദ്യം തീരുമാനിക്കുകയും…
Read More14 ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങള്‍ ! മൂത്ത മകന് പ്രായം 28 വയസ്; ‘വലിയ’ സന്തുഷ്ട കുടുംബത്തിന്റെ കഥയിങ്ങനെ…
അങ്ങനെ കാത്തു കാത്തിരുന്ന് ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞു പിറന്നു. ഇത് കേട്ട് ഇത് ഇവരുടെ ആദ്യത്തെ കുഞ്ഞാണെന്ന് വിചാരിക്കരുത്. 14 ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷമാണ് ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. മിഷിഗണിലാണ് സംഭവം. ആദ്യത്തെ കുട്ടി ഉണ്ടായി 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി ജനിക്കുന്നത്. കാതെറി ഷ്വാണ്ട്റ്റ് എന്ന അമ്മയാണ് പെണ്‍കുഞ്ഞിന് ഇപ്പോള്‍ ജന്മം നല്‍കിയിരിക്കുന്നത്. 3.4 കിലോ ഭാരമുള്ള ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് മാഗി ജെയ്ന്‍ എന്നാണ് പേരിട്ടത്. 14 ജ്യേഷ്ടന്മാരുള്ള ലോകത്തേക്ക് ആണ് ഭാഗ്യവതിയായ ആ പെണ്‍കുഞ്ഞ് ജനിച്ചിരിക്കുന്നത്. കാതെറിക്കും ഭര്‍ത്താവ് ജയ്ക്കും 45 വയസാണുള്ളത്. മാഗി തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണെന്നാണ് ഇവര്‍ പറയുന്നത്. മാഗിയുടെ ഏറ്റവും മുതിര്‍ന്ന സഹോദരന്‍ ടെയ്‌ലറിന് 28 വയസ്സുണ്ട്. ടെയ്‌ലറിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു വീടുമുണ്ട്. എന്തായാലും ഈ അമ്മ ഭാഗ്യവതിയാണെന്നാണ് ഏവരും പറയുന്നത്.
Read Moreവീട്ടില്‍ നിന്ന് കാണാതായ മകള്‍ 20 ദിവസത്തിനു ശേഷം തിരികെയെത്തി; എന്നാല്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ തയ്യാറാകാതെ പിതാവ്; ഒടുവില്‍ സംഭവിച്ചത്…
അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയെന്ന സംശയത്തെത്തുടര്‍ന്ന് 17കാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗുണ്ടുരിബഡി ഗ്രാമത്തില്‍ സെപ്റ്റംബര്‍ 17 നാണ് സംഭവം. 45കാരനായ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഓഗസ്റ്റ് 25 മുതല്‍ പെണ്‍കുട്ടിയെ ഗ്രാമത്തില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 15ന് പെണ്‍കുട്ടി തിരികെയെത്തിയപ്പോള്‍ അന്യജാതിക്കാരനൊപ്പം ഒളിച്ചോടി പോയതാണെന്നു കരുതി വീട്ടില്‍ കയറ്റാന്‍ തയ്യാറായില്ല ഇതോടെ അടുത്ത ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പെണ്‍കുട്ടി പോയി. അമ്മാവന്‍ ഫോണ്‍മുഖേന പ്രശ്‌നത്തില്‍ ഇടപെട്ടു. എന്നാല്‍ ആരുടെ കൂടെയാണ് മകള്‍ പോയതെന്ന് അറിയാതെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു പിതാവ്. അമ്മാവനും അച്ഛനും കാമുകന്റെ പേരു പറയാന്‍ നിര്‍ബന്ധിച്ചെങ്കിലും പെണ്‍കുട്ടി ഒന്നും പറഞ്ഞില്ല. ഇതിനിടെ അമ്മാവന്റെ നിര്‍ബന്ധപ്രകാരം അച്ഛന്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചു. വീട്ടില്‍ എത്തിയതോടെ വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം…
Read More