എല്ലാ ഇളവുകളും ഓഫറുകളും അവസാനിപ്പിക്കാനൊരുങ്ങി ട്രായി ! കോള്‍,ഡേറ്റ നിരക്കുകള്‍ കുത്തനെ ഉയരും; പോകുന്നത് പഴയ ദുരവസ്ഥയിലേക്കോ ?

യഥേഷ്ടം ലഭിച്ചു കൊണ്ടിരുന്ന മൊബൈല്‍ ഡേറ്റയ്ക്കും അണ്‍ലിമിറ്റഡ് കോള്‍സിനും തടയിടാന്‍ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി). മിനിമം നിരക്കു നിശ്ചയിക്കാന്‍ തയാറാണെന്ന സൂചനയാണ് ഇപ്പോള്‍ ട്രായി നല്‍കുന്നത്. ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള സൗജന്യങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇതു കമ്പനികള്‍ക്കു തടസമാകും. ഇതോടെ നിരക്കുകള്‍ വീണ്ടും ഉയരാനുള്ള സാധ്യത തെളിയുകയാണ്. നിരക്ക് നിര്‍ണയത്തില്‍ ഇടപെടില്ലെന്ന മുന്‍ നിലപാട് മാറ്റുന്നതാണ് ട്രായി ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ ഇന്നലെ നടത്തിയ വെളിപ്പെടുത്തല്‍. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന, ചില ടെലികോം കമ്പനികളുടെ നിലപാടിനൊപ്പിച്ചാണ് പുതിയ സമീപനം. കോളുകള്‍ക്കും ഡേറ്റയ്ക്കും മിനിമം താരിഫ് നിശ്ചയിക്കുന്നതിനുള്ള ആശയത്തിന് തുറന്ന സൂചനകള്‍ നല്‍കുന്നതാണ് ട്രായിയുടെ നീക്കം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മുമ്പ് ഫ്‌ളോര്‍ താരിഫ് നിശ്ചയിക്കുന്നതില്‍ ഇടപെടുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ ടെലികോം സെക്രട്ടറിയെ സമ്മര്‍ദ്ദം ചെലുത്തിയതിനു ശേഷമാണ് ട്രായിയുടെ…

Read More