ഇന്ത്യയിലെ വൃത്തിയും വെടിപ്പുമുള്ള നഗരങ്ങള്‍ ഏത് ? ആലപ്പുഴയുടെ ബ്രാന്‍ഡ് അംബാസഡര്‍ കുഞ്ചാക്കോ ബോബന്‍; സ്വച്ഛ് സര്‍വേക്ഷണ്‍ പരിശോധകസംഘം 19ന് ആലപ്പുഴയില്‍

ആ​ല​പ്പു​ഴ: സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ ഇ​ന്ത്യ​യി​ലെ വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള ന​ഗ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ന​ട​ത്തു​ന്ന ശു​ചി​താ​ന്വേ​ഷ​ണ പ​രി​ശോ​ധ​ന ആ​ല​പ്പു​ഴ​യി​ൽ 19,20,21 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ആ​ല​പ്പു​ഴ​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ച​ല​ച്ചി​ത്ര​താ​രം കു​ഞ്ചാ​ക്കോ ബോ​ബ​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

15 മു​ത​ൽ ക​നാ​ൽ​ശു​ചീ​ക​ര​ണം ആ​ധു​നി​ക​യ​ന്ത്ര സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചു ചെ​യ്തു തു​ട​ങ്ങും. ക​നാ​ൽ​ശു​ചീ​ക​ര​ണ​ത്തി​നു സ്ഥി​രം സം​വി​ധാ​നം സം​ബ​ന്ധി​ച്ചു പ​രി​സ്ഥി​തി പ​ഠ​നം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​നാ​ലി​ലെ മ​ണ്ണൊ​ഴി​ച്ചു ചെ​ളി​മാ​ത്രം മാ​റ്റാ​നു​ള്ള ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. ചെ​റു​തോ​ടു​ക​ളി​ലൂ​ടെ വീ​ടു​ക​ളി​ലെ​യും മ​റ്റും മാ​ലി​ന്യ​ങ്ങ​ൾ ക​നാ​ലി​ൽ നി​ര​ന്ത​രം പ​തി​ക്കു​ന്ന​തി​നാ​ൽ സ്ഥി​രം​സം​വി​ധാ​നം ബു​ദ്ധി​മു​ട്ടാ​ണ്.

ഇ​തി​നാ​യി ആ​ദ്യം ചെ​റു​തോ​ടു​ക​ൾ ശു​ചീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി. ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി എ​യ്റോ​ബി​ക് സി​സ്റ്റം​പോ​ലെ ജ​ല​മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ൻ അ​നെ​യ​റോ​ബി​ക് സി​സ്റ്റം സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ഇ​ത​നു​സ​രി​ച്ചു വീ​ടു​ക​ളി​ൽ ടാ​ങ്കു​ക​ൾ സ്ഥാ​പി​ച്ചു മ​ലി​ന​ജ​ലം ശേ​ഖ​രി​ച്ചു ശു​ദ്ധി​യാ​ക്കും. കൂ​ടാ​തെ ഉ​പ്പു​വെ​ള്ളം ക​ട​ലി​ൽ​നി​ന്നും ക​നാ​ലി​ലേ​ക്കു ക​യ​റ്റി 14 ദി​വ​സം ക​ഴി​ഞ്ഞു തി​രി​കെ ക​ട​ലി​ലേ​ക്കു വി​ടു​ന്ന സം​വി​ധാ​ന​മൊ​രു​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

ഇ​തി​നു 200 കോ​ടി​യെ​ങ്കി​ലും പ​ദ്ധ​തി ചെ​ല​വു വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്നും 2019-20ൽ ​ഒ​രു വ​ർ​ഷം ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് തു​റ​ന്നി​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ലെ തോ​ടു​ക​ൾ മു​ഴു​വ​ൻ വൃ​ത്തി​യാ​ക്കു​മെ​ന്നും 100 കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി​യോ​ടൊ​പ്പം പ​ങ്കെ​ടു​ത്ത ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് പ​റ​ഞ്ഞു. ഇ​തി​നാ​യി ന​ഗ​ര​സ​ഭ ബ​ജ​റ്റി​ൽ പ​ണം വ​ക​യി​രു​ത്തും. ന​ഗ​ര​ത്തി​ൽ നാ​ലി​ട​ത്തു പൊ​തു​ശൗ​ചാ​ല​യം സ്ഥാ​പി​ക്കും.

അ​തി​നാ​യി ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. ആ​റു​മാ​സ​ത്തി​ന​കം ആ​ധു​നി​ക അ​റ​വു​ശാ​ല നി​ർ​മി​ക്കും. ആ​ധു​നി​ക മാ​ർ​ക്ക​റ്റും സ്ഥാ​പി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ മ​നോ​ജ് കു​മാ​ർ, ബി. ​മെ​ഹ​ബൂ​ബ്, ഷോ​ളി സി​ദ്ധ​കു​മാ​ർ, കൗ​ണ്‍​സി​ല​ർ എം.​ആ​ർ. പ്രേം, ​ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts