വുഹാനില്‍ പതിനഞ്ച് പൂച്ചകള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു ! പൂച്ചകള്‍ക്ക് വൈറസ് പകര്‍ന്നത് മനുഷ്യരില്‍ നിന്നായിരിക്കാം എന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍…

കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്നും വീണ്ടുമൊരു ആശങ്കപ്പെടുത്തുന്ന വാര്‍ത്ത. ഇവിടെ 15 പൂച്ചകളില്‍ കോവിഡ് 19 ബാധ സ്ഥിരീച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചൈനയിലെ മൃഗഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് പൂച്ചകളില്‍ വൈറസ് ബാധ കണ്ടെത്തിയത്. മനുഷ്യരില്‍ നിന്നായിരിക്കും വൈറസ് ബാധ പൂച്ചകള്‍ക്ക് പകര്‍ന്നതെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. ‘പൂച്ച കോവിഡ് 19 വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുള്ള ഒരു ജീവിയാണെന്ന് നേരത്തെ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞതാണ്. വൈറസ് ബാധയെ ചെറുക്കാന്‍ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് ഞങ്ങള്‍ പൂച്ചകളില്‍ പരിശോധിച്ചത്. 102 സാമ്പിളുകളില്‍ 15 എണ്ണം (14.7 ശതമാനം) പോസിറ്റീവായിരുന്നു. വുഹാനില്‍ അസുഖബാധ പടര്‍ന്നു പിടിക്കുന്നതിനിടെ പൂച്ചകളിലും വൈറസ് ബാധ ഏറ്റിട്ടുണ്ട്’ എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. പട്ടിക്കോ പൂച്ചക്കോ വൈറസ് ബാധ ഏല്‍ക്കാന്‍ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന നേരത്തേ പറഞ്ഞത്. ആ ആശ്വാസമാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.

Read More