പേടിയോടെ തോമസ് ചാക്കോയുടെ വീട്ടുകാർ; അ​പ​ക​ട​ക്കെ​ണി​യായി പ​ട്ട​രു​മ​ഠംവ​ള​വ് ; ഏതു നിമഷവും വാഹനങ്ങൾ വീട്ടിലേക്ക് മറഞ്ഞു വീഴുമോയെന്ന ഭയം


മ​ല്ല​പ്പ​ള്ളി: തി​രു​വ​ല്ല – മ​ല്ല​പ്പ​ള്ളി റോ​ഡി​ലെ ന​ട​യ്ക്ക​ല്‍ പ​ട്ട​രു​മ​ഠം വ​ള​വ് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ വ​ള​വി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റി​ക്ഷ പ​രേ​ത​നാ​യ തോ​മ​സ് ചാ​ക്കോ​യു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി.

വീ​ട്ടു​കാ​ര്‍ മു​റ്റ​ത്ത് ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ഡ്രൈ​വ​ര്‍ മാ​ത്ര​മാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ത്ത​നാ​ട് മു​ണ്ട​ത്താ​നം സ്വ​ദേ​ശി സി​ജു​വി​ന് അ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റു.

പ​ത്ത​നാ​ട്ട് നി​ന്ന് തി​രു​വ​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യെ എ​ത്തി​ച്ച ശേ​ഷം തി​രി​കെ വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും വ​ള​വു​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​കാ​ന്‍ പ്ര​ധാ​ന കാ​ര​ണം.

മു​മ്പും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ഈ ​വീ​ടു​ക​ളു​ടെ മു​റ്റ​ത്തേ​ക്ക് വീ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ത്തെ വേ​ഗം നി​യ​ന്ത്രി​ക്കു​വാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ, റോ​ഡ് സൈ​ഡി​ല്‍ അ​പ​ക​ട​സൂ​ച​ന ന​ല്‍​കു​ന്ന ബോ​ര്‍​ഡ് സ്ഥാ​പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാർ.

Related posts

Leave a Comment