മുംബൈ: പ്രമുഖ മറാത്തി നടിയ്ക്കു മുമ്പില്‍ സ്വയംഭോഗം ചെയ്ത 42കാരന്‍ പിടിയിലായി. മറാത്തി സീരിയല്‍ നടി ചിന്‍മയി സര്‍വെയുടെ പരാതിയിലാണ് അറസ്റ്റ്. ചിന്‍മയിയും ഭര്‍ത്താവും നടനുമായ സുമീത്ത് രാഘവനും വിലെ പാര്‍ലെ പൊലീസ് സ്‌റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ഇയാള്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിലെ പാര്‍ലെ പൊലീസ് മേധാവി ലക്ഷ്മണ്‍ ചവാന്‍ പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം. 1985 എന്ന നമ്പരില്‍ അവസാനിക്കുന്ന വെള്ള ബിഎംഡബ്ല്യു കാറിലെത്തിയ ആളാണ് തന്റെ ഭാര്യയ്ക്കു മുന്നില്‍ ആഭാസകരമായി പെരുമാറിയതെന്ന് സുമീത്ത് രാഘവന്‍ ട്വിറ്ററില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഭാര്യ അയാളെ അടിക്കാനോങ്ങിയെങ്കിലും അയാള്‍ രക്ഷപ്പെട്ടുപോയെന്നും രാഘവ് ട്വീറ്റില്‍ വ്യക്തമാക്കി. പരാതി ലഭിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളാണ് ഇയാളെ പിടികൂടാന്‍ സഹായകമായത്. A white BMW with last 4 digits 1985 needs to…
Read More