അറിഞ്ഞില്ല, ആരും പറഞ്ഞുമില്ല! മോഹന്‍ലാല്‍ മഹാനടന്‍; ഛോട്ടാ ഭീം എന്നു വിളിച്ചതിനു മാപ്പ്; മോഹന്‍ലാലിനെതിരേ ആക്ഷേപമുന്നയിച്ച കെആര്‍കെയുടെ ഖേദപ്രകടനം ഇങ്ങനെ…

മോഹന്‍ലാലിനെ ഛോട്ടാഭീം എന്നു വിളിച്ച് പരിഹസിച്ചതിന് കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ ഒടുവില്‍ മാപ്പുപറഞ്ഞു. മോഹന്‍ലാലിനെ പരിഹസിച്ചതിന് മലയാളികള്‍ കെആര്‍കെയെ ട്രോള്‍ പൊങ്കാലയിട്ട് കൊന്നിരുന്നു. കൂടാതെ കെആര്‍കെയുടെ ഇമെയിലും മല്ലു ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. കെആര്‍കെയ്‌ക്കെതിരേ പല പ്രമുഖരും രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനെ ഛോട്ടാഭീം എന്നു വിളിച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്നും മലയാളത്തിലെ മഹാനടനാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു. കെആര്‍കെയുടെ ഖേദപ്രകടനം ഇങ്ങനെ; മോഹന്‍ലാല്‍ സര്‍, നിങ്ങളെ ഛോട്ടാ ഭീം എന്നു വിളിച്ചതിനു മാപ്പ്. കാരണം എനിക്കു നിങ്ങളെക്കുറിച്ച് അധികം അറിയില്ലായിരുന്നു.  ഇപ്പോള്‍ ഞാന്‍ അങ്ങയുടെ താരമൂല്യം മനസ്സിലാക്കുന്നു. മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരമാണെന്നും മനസ്സിലാക്കുന്നു. കഴിഞ്ഞയാഴ്ചയാണ് മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്നു വിളിച്ച് പരിഹസിച്ച് കെആര്‍കെ രംഗത്തെത്തിയത്. മോഹന്‍ലാല്‍ ഛോട്ടാ ഭീമിനെ പോലെയാണ് ഇരിക്കുന്നതെന്നും മഹാഭാരതത്തിലെ ഭീമനായി വെറുതെ നിര്‍മാതാവിന്റെ കാശ് കളയേണ്ടെന്നുമായിരുന്നു…

Read More