ചെ​ങ്ക​ണ്ണ്; ചൂ​ടു​വെ​ള്ള​ത്തിലെ കു​ളി​ ഒഴിവാക്കുക; ഭക്ഷണത്തിൽ ഒഴിവാക്കേണ്ടതെന്തെല്ലാം…

ചെ​ങ്ക​ണ്ണ് മറ്റൊ​രാ​ളി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാൻ രോ​ഗ​മു​ള്ള​യാ​ൾ ത​ന്നെ​യാ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത്. രോ​ഗി ഉ​പ​യോ​ഗി​ക്കു​ന്ന തൂ​വാ​ല, തോ​ർ​ത്ത്, മ​റ്റു വ​സ്ത്ര​ങ്ങ​ൾ, ത​ല​യിണ, പാ​ത്ര​ങ്ങ​ൾ, ക​ണ്ണ​ട, മൊ​ബൈ​ൽ ഫോ​ൺ, കീ​ബോ​ർ​ഡ്, ലാ​പ്ടോ​പ്പ്, റി​മോ​ട്ട് ക​ണ്ട്രോ​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ രോ​ഗം മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രാം.​ പൊതുവാഹനങ്ങളിൽ യാത്ര വേണ്ടരോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​നാ​യി ഒ​രാ​ഴ്ച​യോ​ളം ശ്ര​ദ്ധി​ക്ക​ണം. ​പ്ര​ത്യേ​കി​ച്ചും പൊ​തു വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക​യും ആ​ൾ​ക്കാ​ർ കൂ​ടു​ന്ന യോ​ഗ​ങ്ങ​ളി​ലും കോ​ളേ​ജി​ലും സ്കൂ​ളി​ലും മറ്റും പോ​കാ​തി​രി​ക്കു​ക​യും വേ​ണം.​ വ​ലിപ്പ​മു​ള്ള ക​ണ്ണ​ടപൊ​ടി​യി​ൽ നി​ന്നു​ള്ള സം​ര​ക്ഷ​ണ​ത്തി​നും ക​ണ്ണി​ലേക്ക​ടി​ക്കു​ന്ന പ്ര​കാ​ശ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ന്ന​തി​നും വ​ലുപ്പ​മു​ള്ള ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കു​ന്ന​താണ് ഉചിതം. ചെയ്യരുത്….ക​ംപ്യൂ​ട്ട​ർ, മൊ​ബൈ​ൽ ഫോ​ൺ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​ക​യോ ന​ല്ല പ്ര​കാ​ശ​മു​ള്ള വ​സ്തു​ക്ക​ളി​ലേ​ക്ക് നോ​ക്കു​ക​യോ വെ​യി​ൽ കൊ​ള്ളു​ക​യോ ചൂ​ടു​വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ക​യോ അ​ധി​കം എ​രി​വും ചൂ​ടും പു​ളി​യു​മു​ള്ള​വ ക​ഴി​ക്കു​ക​യോ ചെ​യ്യ​രു​ത്. സ്വയംചികിത്സ ഒഴിവാക്കാംരാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ൾ ത​ന്നെ ക​ണ്ണ് ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം. ആ​യു​ർ​വേ​ദ തു​ള്ളി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്ക​ണം. ഉ​ച്ച​യ്ക്കും രാ​ത്രി​യും ക​ണ്ണി​ൽ മ​രു​ന്ന്…

Read More

ചെങ്കണ്ണ്; വേഗത്തിൽ പകരും, ശ്രദ്ധ വേണം

പൊ​ടി​യും ചൂ​ടും കൂ​ടു​ത​ലു​ള്ള​പ്പോ​ൾ വ്യാ​പി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് ചെ​ങ്ക​ണ്ണ്.​അ​ല്പ​മൊ​ന്ന് ശ്ര​ദ്ധി​ച്ചാ​ൽ വ​ലി​യ ചി​കി​ത്സ​യൊ​ന്നും കൂ​ടാ​തെ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു മാ​ത്ര​മ​ല്ല രോ​ഗം വ​രാ​തി​രി​ക്കു​വാ​നും പ​ക​രാ​തി​രി​ക്കു​വാ​നും സാ​ധ്യ​ത​യു​മുണ്ട്.​ * മ​റ്റൊ​രാ​ളി​ലേ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കാൻ രോ​ഗ​മു​ള്ള​യാ​ൾ ത​ന്നെ​യാ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത്. എല്ലാം ചുവപ്പും ചെങ്കണ്ണ് അല്ല മ​റ്റ് പ​ല ശാ​രീ​രി​ക രോ​ഗ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചും ക​ണ്ണി​ന്‍റെ ത​ന്നെ ചി​ല കു​ഴ​പ്പ​ങ്ങ​ൾ കാ​ര​ണ​വും കാ​ലാ​വ​സ്ഥാ​ജ​ന്യ​മാ​യ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും ക​ണ്ണി​ൽ ചു​വ​പ്പ് വ​രാം.​ ക​ണ്ണി​ന് ചു​വ​പ്പു​ണ്ടാ​കു​ന്ന എ​ല്ലാ രോ​ഗ​ങ്ങ​ളും ചെ​ങ്ക​ണ്ണാ​ണെ​ന്ന് വി​ചാ​രി​ക്ക​രു​ത്.​ രോഗം നീണ്ടു നിന്നാൽ…കാ​ഴ്ച​യ്ക്ക് സാ​ധാ​ര​ണ​യാ​യി ഒ​രു ത​ക​രാ​റു​മു​ണ്ടാ​ക്കാ​ത്ത, താ​ര​ത​മ്യേ​ന ദോ​ഷം കു​റ​ഞ്ഞ രോ​ഗ​മാ​ണ് ചെ​ങ്ക​ണ്ണ്.എ​ന്നാ​ൽ, വേ​ഗ​ത്തി​ൽ പ​ക​രു​മെ​ന്ന​തി​നാ​ൽ ശ്ര​ദ്ധി​ക്കു​ക​യും വേ​ണം.​നീ​ണ്ടു നി​ൽ​ക്കു​ന്ന ചെ​ങ്ക​ണ്ണ് കൂ​ടു​ത​ൽ കു​ഴ​പ്പ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യും മാ​റാ​റു​ണ്ട്. പ്രകാശത്തിലേക്ക് നോക്കാൻ പ്രയാസം ക​ൺ​പോ​ള​ക​ളു​ടെ അ​ക​ത്തും കൃ​ഷ്ണ​മ​ണി​യ്ക്ക് ചു​റ്റി​ലു​മു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ൾ ത​ടി​ച്ചും ന​ല്ല ചു​വ​പ്പു​നി​റ​ത്തി​ൽ കാ​ണും. വേ​ദ​ന​യും ക​ണ്ണി​ൽ​നി​ന്നു വെ​ള്ളം വ​രി​ക​യും പ്ര​കാ​ശ​ത്തി​ലേ​ക്ക് നോ​ക്കാ​നുള്ള പ്ര​യാ​സ​വും…

Read More