കടന്നു വരൂ…ആര്‍ക്കും സുന്ദരിയാകാം… സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ വലവീശിപ്പിടിച്ചിരുന്ന സുന്ദരി അറസ്റ്റില്‍…

വ്യാജ സൗന്ദര്യ ചികിത്സ നടത്തിയിരുന്ന യുവതി ദുബായില്‍ അറസ്റ്റിലായി. യൂറോപ്പുകാരിയായ യുവതിയെയാണ് ദുബായ് ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ പോലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ ഫ്‌ളാറ്റില്‍ നിന്ന് ശസ്ത്രക്രിയക്ക് ആവശ്യമുള്ള ഉത്പന്നങ്ങളുടെയും സാമഗ്രികളുടെയും വന്‍ ശേഖരം പിടികൂടി. അധികൃതരുടെ ലൈസന്‍സ് ഇല്ലാതെ ബോട്ടക്‌സ്, ഫില്ലേഴ്‌സ് തുടങ്ങിയ ശസ്ത്രക്രിയകള്‍ ഇവര്‍ സ്വന്തം ഫ്‌ളാറ്റില്‍ നടത്തിയിരുന്നതിന് തെളിവായി രേഖകള്‍ പൊലീസ് കണ്ടെടുത്തു. സ്വന്തം രാജ്യത്ത് നിന്ന് നേടിയ മുറി അറിവു വച്ച് ഇവര്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് സിഐഡി ഡയറക്ടര്‍ ബ്രി.ജമാല്‍ സാലെം അല്‍ ജല്ലാഫ് പറഞ്ഞു. പ്രതി സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന പരസ്യം നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷമായിരുന്നു അറസ്റ്റെന്ന് ആന്റി ഇക്കണോമിക് ക്രൈംസ് വിഭാഗം ഡെപ്യുട്ടി ഡയറക്ടര്‍ കേണല്‍ ഉമര്‍ മുഹമ്മദ് ബിന്‍ ഹമ്മാദ് പറഞ്ഞു. ദുബായ് പൊലീസിലെ കൊമേഴ്‌സ്യല്‍ ഫ്രോഡ്, ആന്റിഹാക്കിങ് വിഭാഗവും കൈകൊര്‍ത്തുകൊണ്ടായിരുന്നു പരിശോധന. എത്ര വിരൂപയായ ആളെയും സുന്ദരിയാക്കുമെന്നായിരുന്നു യുവതി…

Read More