തിരുവനന്തപുരം: വിമുക്ത ഭടന് മദ്യം നൽകി മയക്കി ശേഷം ഒന്‍പത് പവൻ സ്വർണാഭരണങ്ങളും പണവും ഫോണും കവർന്ന കേസിൽ മൂന്നുപേർ പിടിയിലായി. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ദീപ, മകൻ അഖിൽ, ഇവരുടെ സുഹൃത്ത് പ്രകാശ് എന്നിവരെയാണ് ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പോത്തൻകോട് സ്വദേശിയായ 68 വയസുകാരനുമായി എട്ടുമാസം മുന്‍പാണ് ദീപ സൗഹൃദം സ്ഥാപിക്കുന്നത്. കഴക്കൂട്ടം ചന്തവിളയിലുള്ള വിമുക്ത ഭടന്റെ പുതിയ വീട് കാണാനെന്ന വ്യാജേന മകനും സുഹൃത്തിനുമൊപ്പം ദീപ ഇവിടെയെത്തുകയായിരുന്നു. തുടർന്ന് ഇയാൾക്ക് അമിതമായി മദ്യം നൽകി മയക്കിയ ശേഷം മർദിച്ച് അവശനാക്കിയ ശേഷം ഒന്‍പത് പവൻ തൂക്കം വരുന്ന മാല, ബ്രേസ്ലറ്റ്, മൂന്ന് സ്വർണമോതിരങ്ങൾ എന്നിവയ്ക്ക് പുറമെ ഫോണും പേഴ്സും സംഘം കവർന്നു. കവർച്ചയ്ക്ക് ശേഷം മൊബൈൽ ഫോണുകൾ ഓഫാക്കി ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയവെയാണ് പ്രതികൾ പോലീസ് വലയിലായത്.…
Read MoreTag: arrest
ലാഭക്കണക്കിൽ വയോധികൻ വീണു; 72 തവണകളായി വയോധികന് നഷ്ടമായത് എട്ടു കോടി എട്ടുലക്ഷം; ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പുകേസിൽ രണ്ടു പേർ അറസ്റ്റിൽ
ആലപ്പുഴ: വയോധികനിൽനിന്ന് ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ എട്ടു കോടി എട്ടുലക്ഷത്തി എൺപത്തിയൊന്നായിരത്തി മുന്നൂറ്റി പതിനേഴ് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരു പ്രതി പിടിയിലായി. സേലം സ്വദേശി ഭാരതി കണ്ണൻ അംഗമുത്തു (23) എന്നയാളാണ് പിടിയിലായത്. ഒരു വാട്സാപ്പ് കോളിൽനിന്നായിരുന്നു തട്ടിപ്പിന്റെ തുടക്കം. തുടർന്ന് വാട്സാപ്പിലൂടെ ആകർഷണീയമായ രീതിയിലുള്ള സംസാരത്തിലൂടെയും ഓൺലൈൻ ഷെയർ ട്രേഡിംഗ് കമ്പനി പ്രതിനിധിയാണെന്നു തെറ്റിധരിപ്പിച്ചും പരാതിക്കാരനെക്കൊണ്ട് വ്യാജ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും തുടർന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയക്കാൻ തട്ടിപ്പുകാർ പരാതിക്കാരന് നിർദേശം നൽകുകയുമായിരുന്നു. 73 തവണകളിലായി സെപ്റ്റംബർ 24-ാം തീയതി മുതൽ 2025 ഡിസംബർ 20-ാം തീയതി വരെയാണ് പ്രതികൾ പണം വാങ്ങിയത്. വ്യാജ ആപ്ലിക്കേഷനിൽ പ്രദർശിപ്പിച്ച ലാഭം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സർവീസ് ചാർജ്, ബ്രോക്കറേജ് ഫീ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി വീണ്ടും കൂടുതൽ തുക നിക്ഷേപിക്കണമെന്നും എന്നാൽ,…
Read Moreഅവൾ ശക്തമായി പ്രതികരിച്ചു; ബസിൽ ലൈംഗിക അതിക്രമത്തിന് മുതിർന്ന യുവാവിനെ പിടികൂടി പോലീസിൽ ഏൽപിച്ച് യാത്രക്കാർ
താമരശേരി: കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശിയായ യുവാവിനെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ബസില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും വിദ്യാര്‍ഥിനി ഒറ്റയ്ക്കിരുന്ന സീറ്റില്‍ വന്നിരുന്ന യുവാവ് അതിക്രമത്തിന് മുതിര്‍ന്നു. പലതവണ മാറി ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും യുവാവ് തയ്യാറായില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു.പെണ്‍കുട്ടി പ്രതികരിച്ചതോടെയാണ് മറ്റ് യാത്രക്കാര്‍ വിവരമറിഞ്ഞത്. ഉടന്‍ തന്നെ യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് യുവാവിനെ തടഞ്ഞുവച്ച് താമരശേരി പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പരാതി നല്കാന് പെണ്‍കുട്ടി തയ്യാറാകാത്തതിനാല്‍ യുവാവിനെതിരേ പോലീസ് കേസെടുത്തില്ല.
Read Moreകടൽകടന്നെത്തും കിക്കോട് കിക്ക്..! കൊല്ലത്ത് അഞ്ച് ലക്ഷം രൂപയുടെ വ്യാജ സിഗരറ്റ് പിടിച്ചെടുത്തു; കേരളത്തിലേക്ക് സാധനം എത്തുന്നത് കംബോഡിയയിൽ നിന്ന്
കൊല്ലം: കൊട്ടിയത്ത് വിൽപ്പനയ്ക്ക് എത്തിച്ച വ്യാജ സിഗരറ്റുമായി രണ്ട് പേർ പിടിയിൽ. വിപണിയിൽ അഞ്ച് ലക്ഷം രൂപ വിലവരുന്ന സിഗരറ്റുകളാണ് ഉമയനല്ലൂർ സ്വദേശി സുധീർ, ഇരവിപുരം സ്വദേശി നൗഷാദ് എന്നിവരിൽ നിന്ന് പിടിച്ചെടുത്തത്. വ്യാജ ലേബൽ പതിച്ച പാക്കറ്റുകളിൽ നിറച്ചാണ് സിഗറ്റുകൾ വിപണിയിൽ എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഐടിസി കമ്പനിയുടെ വ്യാജ ലേബലിൽ ഉള്ള സിഗരറ്റ് കൊല്ലം ജില്ലയിൽ വിൽപ്പന നടക്കുന്നതായി കമ്പനി അധികൃതർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വ്യാജ സിഗരറ്റും ഇത് കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. 145 പാക്കറ്റ് വ്യാജ സിഗരറ്റ് ആണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. കംബോഡിയയിൽ നിന്നാണ് വ്യാജ സിഗരറ്റുകൾ എത്തുന്നത്. മലയാളികൾക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളെയും വിൽപനക്കാർ ലക്ഷ്യമിടുന്നു.
Read Moreകുവൈറ്റില്‍ നിയമലംഘകരായ 66 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈറ്റില്‍ വിസാ നിയമലംഘകരായ 66 പേര് കൂടി അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രഷന് ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ മറ്റ് മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തിയ പരിശോധനകളിലാണ് താമസ, തൊഴില്‍ നിയമലംഘകരായ ഇവര്‍ പിടിയിലായത്. ഫര്‍വാനിയ, അല്‍ ഖുറൈന്‍, ജബ്രിയ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. തുടര്‍ നിയമനടപടികള്‍ക്കായി പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസം നിയമലംഘകരായ 85 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു.
Read Moreആദ്യം എടിഎമ്മില്‍ പേപ്പര്‍ തിരുകിക്കയറ്റി ബ്ലോക്കാക്കും ! പിന്നീട് സഹായിക്കാനെന്ന പേരിലെത്തി പണം തട്ടും
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് എടിഎം തട്ടിപ്പ് നടത്തിയ യുവാവിനെ കട്ടപ്പന പോലീസ് പിടികൂടി. കട്ടപ്പനയിലെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ഉപഭോക്താവിനെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് തമിഴ്നാട് സ്വദേശിയായ തമ്പിരാജിനെ അറസ്റ്റ് ചെയ്തത്. എടിഎം കൗണ്ടറുകളിലെ കാര്‍ഡ് ഇടുന്ന സ്ലോട്ടുകളില്‍ പേപ്പര്‍ തിരുകി വെക്കുന്ന പ്രതി, പണം പിന്‍വലിക്കാന്‍ കഴിയാതെ ആശയക്കുഴപ്പത്തിലാകുന്ന ഉപഭോക്താക്കളോട് സഹായിക്കാമെന്ന് പറഞ്ഞ് അടുത്തുകൂടി കാര്‍ഡും പിന്‍നമ്പരും കൈക്കലാക്കിയാണ് പണം തട്ടിയെടുത്തു കൊണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ജൂലായ് രണ്ടിന് കട്ടപ്പന സ്വദേശി ശ്രീജിത്ത് എസ് നായരുടെ എടിഎം കാര്‍ഡ് തട്ടിയെടുത്താണ് ഇയാള്‍ പണം തട്ടിയെടുത്തത്. ശ്രീജിത്ത് കട്ടപ്പനയിലെ ഒട്ടേറെ എടിഎം കൗണ്ടറുകളില്‍ എത്തിയെങ്കിലും പണം പിന്‍വലിക്കുന്നതില്‍ തടസം നേരിട്ടു. തുടര്‍ന്ന് ഒന്നിലേറെ കൗണ്ടറുകളുള്ള എസ്ബിഐയുടെ എടിഎമ്മില്‍ എത്തിയപ്പോഴും പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഇതേസമയം, അടുത്തുള്ള കൗണ്ടറില്‍ പണം പിന്‍വലിച്ചുകൊണ്ടിരുന്ന തമ്പിരാജിനെ സഹായത്തിനായി സമീപിച്ചു. ശ്രീജിത്തിന്റെ കൈയില്‍നിന്ന്…
Read Moreവ്യാജ ഡോക്ടര്‍ അറസ്റ്റിലായ കേസ് ! പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും…
കൊച്ചി: തേവര മട്ടമ്മലില്‍ മാസങ്ങളായി ഡോക്ടര്‍ ചമഞ്ഞ് വ്യാജ ചികിത്സ നടത്തി വന്നിരുന്ന അന്യസംസ്ഥാനക്കാരന് പിടിയിലായ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി തിങ്കളാഴ്ച സൗത്ത് പോലീസില്‍ കോടതിയില്‍ അപേക്ഷ നല്‍കും. കേസുമായി കേസുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ സ്വദേശി ദിപന്കര് മൊണ്ഡാല് (38) ആണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസിന്റെ പിടിയിലായത്. തേവര ചക്കാലപറമ്പില്‍ എന്ന പാര്‍പ്പിട സമുച്ചയത്തില്‍ ഒരാള്‍ അനധികൃതമായി ക്ലിനിക്ക് തുറന്ന് ചികിത്സ നടത്തുന്നതായി രഹസ്യ വിവരം കിട്ടിയതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. രോഗികള്‍ ചികിത്സയ്ക്കായി എത്തുമ്പോള്‍ ഒരു സുഹൃത്തുമായി ബന്ധപ്പെട്ടാണ് മരുന്ന് കുറിക്കുന്നതെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. ഈ സുഹൃത്തിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മാത്രമായിരുന്നു. പൈല്‍സ് ക്ലിനിക്ക് എന്ന ബോര്‍ഡ് സ്ഥാപിച്ച്…
Read Moreഅടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം ! കരിപ്പൂരില്‍ യുവതി പിടിയില്‍…
അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസിന്റെ പിടിയില്‍. ജിദ്ദയില്‍ നിന്നെത്തിയ കുന്നമംഗലം സ്വദേശിനി ഷബ്നയാണ് പിടിയിലായത്. 1.17 കോടി രൂപ വിലമതിക്കുന്ന 1884 ഗ്രാം സ്വര്‍ണമാണ് ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം പാക്കറ്റുകളിലാക്കി ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് യുവതിയെ പിടികൂടുകയായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യുവതിയെ പോലീസ് സംഘം കാത്തിരുന്നാണ് പിടികൂടിയത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതി സ്വര്‍ണമില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് യുവതിയുടെ ലഗേജും ഹാന്‍ഡ് ബാഗും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഇവരുടെ കാറിന്റെ ഡോറില്‍ നിന്നും സ്വര്‍ണമിശ്രിതം കണ്ടെത്തി. സ്വര്‍ണക്കടത്തു സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിക്കുന്നയാളാണ് ഷബ്നയെന്നാണ് വിവരം.
Read Moreവീട്ടുമുറ്റത്തു നിന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ അതിഥി തൊഴിലാളിയുടെ ശ്രമം ! യുവാവ് പിടിയില്‍…
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇതര സംസ്ഥാനത്തൊഴിലാളിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. കഴിഞ്ഞദിവസം വൈകിട്ട് ആറോടെ കുളത്തൂപ്പുഴ ചോഴിയക്കോട് മൂന്നുമുക്കിന് സമീപത്തായിരുന്നു സംഭവം. മൂന്നുമുക്ക് സ്വദേശി രതീഷിന്റെ മകന് വീട്ടുമുറ്റത്തിരുന്നു കളിച്ചുകൊണ്ടിരിക്കെ സമീപത്തെത്തിയ യുവാവ് കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന രതീഷ് ബഹളം വെച്ചതോടെ ഓടിയകന്ന യുവാവിനെ നാട്ടുകാര്‍ പിന്തുടര്ന്ന് തടഞ്ഞുവെച്ച് കുളത്തൂപ്പുഴ പോലീസിന് കൈമാറുകയായിരുന്നു. 30 വയസ് തോന്നുന്ന തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന യുവാവിനെ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി കുളത്തൂപ്പുഴ പോലീസ് അറിയിച്ചു. ഇയാള്‍ രാവിലെ മുതല്‍ പ്രദേശത്ത് കറങ്ങിനടക്കുന്നത് കണ്ടിരുന്നതായും വനത്തിന് സമീപത്തെ ക്ഷേത്രപരിസരത്ത് എത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.
Read Moreമോഷ്ടിക്കുന്നത് വിലകൂടിയ ചെടികള്‍ മാത്രം ! സ്ത്രീ വേഷത്തിലെത്തി രണ്ടു ലക്ഷത്തിന്റെ ‘ആന്തൂറിയം’ കവര്‍ന്ന യുവാവ് പിടിയില്‍…
വീടുകളില്‍ നിന്ന് വിലകൂടിയ ചെടികള്‍ മാത്രം മോഷ്ടിക്കുന്ന കള്ളനെ പിടികൂടി പോലീസ്. രണ്ട് ലക്ഷത്തോളം വിലവരുന്ന ആന്തൂറിയം ചെടികള്‍ മോഷ്ടിച്ച സംഭവത്തിലാണ് കൊല്ലം ചവറ വില്ലേജില്‍ പുതുക്കാട് കിഴക്കതില്‍ മുടിയില്‍ വീട്ടില്‍ വിനീത് ക്ലീറ്റസി(28)നെ പോലീസ് പിടികൂടിയത്. അമരവിള കൊല്ലയില്‍ മഞ്ചാംകുഴി വിസിനിയില് ഗ്രീന്‍ ഹൗസില്‍ ഐആര്‍ഇ റിട്ട. ഉദ്യോഗസ്ഥനായ ജപമണിയുടെ വീട്ടില്‍ നിന്നാണ് ഇയാള്‍ ആന്തൂറിയം മോഷ്ടിച്ചത്. ജപമണിയുടെ ഭാര്യ വിലാസിനിഭായി തന്റെ വീട്ടില്‍ നട്ടുവളര്‍ത്തിയിരുന്ന വിലകൂടിയ 200 ഓളം ആന്തൂറിയം ചെടികളാണ് ഇയാള്‍ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2017ല്‍ അലങ്കാരച്ചെടികളുടെ പരിപാലനത്തിന് രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയവരാണ് ജപമണിയും വിലാസിനി ഭായിയും. ഇയാള്‍ ഇതേ വീട്ടില്‍ 2021 മാര്‍ച്ചിലും കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്ക് മുമ്പും സ്ത്രീവേഷം ധരിച്ചെത്തി മോഷണം നടത്തിയതായി തെളിഞ്ഞു. മോഷണ ശേഷം പ്രതി ബംഗളൂരുവില്‍ ഒളിവില്‍…
Read More