കൊറോണ ബാധിച്ചു എന്നു മനസ്സിലാക്കിയാല്‍ ജീവന്‍ പോകുമെന്ന് ഭയപ്പെടേണ്ടതില്ല ! 80 ശതമാനം ആളുകളിലും ഇത് പെട്ടെന്ന് തന്നെ ഭേദമാകും; ചൈനയിലെ പഠനഫലം ഇങ്ങനെ…

ലോകജനതയെ ബാധിച്ചിരിക്കുന്ന മഹാമാരി കൊറോണയെക്കുറിച്ച് ചൈനയില്‍ നടത്തിയ പഠനങ്ങള്‍ ലോകത്തിന് ആശ്വാസം നല്‍കുന്നത്. ചൈനയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കോവിഡ്19 ബാധിച്ചവരില്‍ നടത്തിയ വിവിധ പഠന റിപ്പോര്‍ട്ടുകള്‍ ജനങ്ങളുടെ ഭീതി തെല്ലൊന്ന് കുറയ്ക്കുന്നതാണ്. രോഗം ബാധിച്ച 80 ശതമാനം പേരിലും അതിന്റെ ലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രമെ ഉണ്ടായിരുന്നുള്ളു എന്നാണ് ഈ പഠനങ്ങള്‍ വെളിവാക്കുന്നത്. പനിയോ ചുമയോ പോലുള്ള നിസാര പ്രശ്‌നങ്ങള്‍ മാത്രമാണ് ഒട്ടുമിക്ക ആളുകളിലും പ്രകടമാകുന്നത്. ഇത്തരക്കാര്‍ വേഗത്തില്‍ രോഗവിമുക്തരാവുകയും ചെയ്യുന്നു. രോഗബാധിതനായി പത്ത് ദിവസത്തിനുള്ളില്‍ തന്നെ രോഗം പടര്‍ത്തുവാന്‍ കഴിയാത്ത അവസ്ഥയില്‍ രോഗി എത്തുമെന്നാണ് ജര്‍മന്‍ ഗവേഷകര്‍ നടത്തിയ വിവിധ പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ ഗുരുതരമായ രോഗം ബാധിച്ച രോഗികളില്‍ 24 ദിവസം വരെ വൈറസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ചൈനീസ് ഗവേഷകര്‍ പറയുന്നത്. അതായത് അത്രയും നാള്‍ അയാളില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക് പകരുവാന്‍ സാദ്ധ്യതയുണ്ടെന്നര്‍ത്ഥം.…

Read More