‘പെട്ടെന്നു തന്നെ നിന്റെയടുത്തേക്കു വരികയാണ്’ !സമൂഹമാധ്യമങ്ങളിലെ മരണഗ്രൂപ്പുകള്‍ കൊലയാളികളാവുമ്പോള്‍;കല്‍പറ്റയിലെ ഉറ്റ സുഹൃത്തുക്കളുടെ ജീവനെടുത്തത് സാമൂഹിക മാധ്യമങ്ങളിലെ മരണഗ്രൂപ്പുകള്‍…

കല്‍പറ്റ: ഉറ്റ സുഹൃത്തുക്കളായ കൗമാരക്കാര്‍ അടുത്തടുത്ത ദിവസങ്ങളില്‍ ജീവനൊടുക്കിയതിനു പ്രേരണയായത് സമൂഹമാധ്യമങ്ങളിലെ ‘മരണ’ഗ്രൂപ്പുകളെന്ന് പൊലീസ്. വയനാട്ടില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ, സമപ്രായക്കാരായ മൂന്നു വിദ്യാര്‍ഥികളാണ് ദുരൂഹസാഹചര്യത്തില്‍ ജീവനൊടുക്കിയത്. ജീവിതത്തിന് പ്രത്യേകിച്ച് യാതൊരു അര്‍ഥവുമില്ലെന്നുള്ള തരത്തിലുള്ള പോസ്റ്റുകളാണ് ഇത്തരം ഗ്രൂപ്പുകളിലുള്ളത്. ഇത്തരം ഗ്രൂപ്പുകളും പേജുകളും മരിച്ച കുട്ടികള്‍ പിന്തുടര്‍ന്നുവെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞയാഴ്ച കണിയാമ്പറ്റ കടവന്‍ സുബൈര്‍ – റഷീദ് ദമ്പതികളുടെ മകനായ മുഹമ്മദ് ഷമ്മാസ്(17) തൂങ്ങിമരിച്ചതിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കമ്പളക്കാട് പൊലീസ് അന്വേഷണമാരംഭിച്ചത്. ഷമ്മാസിന്റെ ഉറ്റ സുഹൃത്തായ കമ്പളക്കാട് സ്വദേശി മുഹമ്മദ് ഷെബിന്‍ (17) കഴിഞ്ഞ മാസം ജീവനൊടുക്കിയിരുന്നു.ഇരുവരുടെയും വിയോഗത്തിനു ശേഷം, ഇവരുടെ കൂട്ടുകാരില്‍ ചിലര്‍ വിഷാദ രോഗത്തിനു സമാനമായ മാനസികാവസ്ഥയിലെത്തിയതിലും അസ്വാഭാവികതയുണ്ടെന്നാണു പൊലീസ് പറയുന്നത്. ഈ കുട്ടികളുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍നിന്ന്, മരണത്തിന്റെയും ഏകാന്തതയുടെയും മഹത്വം വിവരിക്കുന്ന ചില കൂട്ടായ്മകളില്‍…

Read More