അതിനു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേര് ! താന്‍ അങ്ങനെയേ ചെയ്യൂവെന്ന് പലര്‍ക്കും ഒരു ധാരണയുണ്ടെന്ന് തുറന്നു പറഞ്ഞ് ദീപ്തി സതി…

ലാല്‍ ജോസ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ നീന എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ദീപ്തി സതി. പകുതി മലയാളിയാണ് നടി. നീനയ്ക്ക് ശേഷം മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും നടിയെ തേടി അവസരങ്ങള്‍ എത്തി. 1995 ജനുവരി 29ന് ദിവ്യേഷ് സതി-മാധുരി സതി ദമ്പതികളുടെ മകളായി മുംബൈയിലാണ് ദീപ്തി ജനിച്ചു വളര്‍ന്നത്. ഫാഷന്‍ രംഗത്ത് നിന്നാണ് ദീപ്തി സതി സിനിമയില്‍ എത്തുന്നത്. മലയാളത്തില്‍ തനിക്ക് ലഭിച്ചതെല്ലാം ന്യൂജെന്‍ കഥാപാത്രങ്ങളാണെന്നാണ് നടി പറയുന്നത്. എന്നാല്‍ തനിക്ക് ഒരു സാധാരണ കഥാപാത്രം ചെയ്യാനാണ് ആഗ്രഹമെന്നാണ് നടി പറയുന്നത്. കൂടാതെ ഗ്ലാമര്‍ കാട്ടാന്‍ വേണ്ടി സെക്സിയായി ഫോട്ടോഷൂട്ട് ചെയ്യാറില്ലെന്നും നടി പറയുന്നു. താന്‍ ബോള്‍ഡ് വേഷങ്ങള്‍ മാത്രമേ ചെയ്യുവെന്ന് ഒരു ധാരണയണ്ട്. ആ ധാരണ ഒരു ദിവസം അവസാനിപ്പിക്കുമെന്നും ഒരു സാധാരണ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും വൈകാതെ…

Read More