അതിനു വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേര് ! താന്‍ അങ്ങനെയേ ചെയ്യൂവെന്ന് പലര്‍ക്കും ഒരു ധാരണയുണ്ടെന്ന് തുറന്നു പറഞ്ഞ് ദീപ്തി സതി…

ലാല്‍ ജോസ് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ നീന എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ദീപ്തി സതി. പകുതി മലയാളിയാണ് നടി.

നീനയ്ക്ക് ശേഷം മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും നടിയെ തേടി അവസരങ്ങള്‍ എത്തി. 1995 ജനുവരി 29ന് ദിവ്യേഷ് സതി-മാധുരി സതി ദമ്പതികളുടെ മകളായി മുംബൈയിലാണ് ദീപ്തി ജനിച്ചു വളര്‍ന്നത്. ഫാഷന്‍ രംഗത്ത് നിന്നാണ് ദീപ്തി സതി സിനിമയില്‍ എത്തുന്നത്.

മലയാളത്തില്‍ തനിക്ക് ലഭിച്ചതെല്ലാം ന്യൂജെന്‍ കഥാപാത്രങ്ങളാണെന്നാണ് നടി പറയുന്നത്. എന്നാല്‍ തനിക്ക് ഒരു സാധാരണ കഥാപാത്രം ചെയ്യാനാണ് ആഗ്രഹമെന്നാണ് നടി പറയുന്നത്.

കൂടാതെ ഗ്ലാമര്‍ കാട്ടാന്‍ വേണ്ടി സെക്സിയായി ഫോട്ടോഷൂട്ട് ചെയ്യാറില്ലെന്നും നടി പറയുന്നു. താന്‍ ബോള്‍ഡ് വേഷങ്ങള്‍ മാത്രമേ ചെയ്യുവെന്ന് ഒരു ധാരണയണ്ട്.

ആ ധാരണ ഒരു ദിവസം അവസാനിപ്പിക്കുമെന്നും ഒരു സാധാരണ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും വൈകാതെ തന്നെ അത് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നടി വ്യക്തമാക്കി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ദീപ്തി സതിയുടെ വാക്കുകള്‍ ഇങ്ങനെ…ഗ്ലാമര്‍ കാട്ടാന്‍ വേണ്ടി സെക്സിയായി ഫോട്ടോഷൂട്ട് ചെയ്യാറില്ല. ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്ന ആശയം നല്ലതാണോ എന്ന് നോക്കും.

ഞാന്‍ പുതുമ ആഗ്രഹിക്കാറുണ്ട്. പകരം ഗ്ലാമറല്ല, വേറിട്ട മൂഡാണ് ആ ചിത്രങ്ങള്‍ക്ക്. ലക്കി എന്ന മറാത്തി ചിത്രത്തിലാണ് ആദ്യമായി ബിക്കിനി ധരിച്ച് അഭിനയിക്കുന്നത്.

പൂളില്‍ കുളിക്കുന്ന രംഗത്ത് ബിക്കിനി ധരിച്ചതിന് വിമര്‍ശനം ഉയര്‍ന്നു. ഇതൊന്നും എന്നെ ബാധിക്കുന്നില്ല. മിസ് ഇന്ത്യ മത്സരത്തിന് ഇതിലും ഗ്ലമറസായി വേഷം ധരിച്ചു.

എന്തു വേഷം ധരിക്കുക എന്നത് എന്റെ ഇഷ്ടവും സ്വകാര്യതയുമാണ്. സകൂളില്‍ പഠിക്കുമ്പോഴെ മോഡലിംഗ് ചെയ്യുന്നുണ്ട്. മോഡലിംഗ് ചെയ്യുന്ന കുട്ടി എന്ന മേല്‍ വിലാസത്തിലാണ് സ്‌കൂളില്‍ അറിയപ്പെട്ടത്. ഇത് ഏറെ ആസ്വദിക്കുകയും ചെയ്തിരുന്നു.

കോളേജില്‍ എത്തിയപ്പോള്‍ മോഡലിംഗ് രംഗത്ത് കൂടുതല്‍ സജീവമാകുകയായിരുന്നു. നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. ഇങ്ങനെ സംഭവിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. എപ്പോഴും തിരക്കായി നടക്കാനാണ് ഏറ്റവും ഇഷ്ടം.

ഒരു സാധാരണ പെണ്‍കുട്ടിയായാണ് വീട്ടുകാര്‍ വളര്‍ത്തിയത്. ടോം ബോയിഷും ഗേളിഷുമല്ല. നീനയിലെ പോലെ ജീവിതത്തിലും ഞാന്‍ ടോം ബോയിഷ് എന്ന് കരുതുന്നവര്‍ ഇപ്പോഴുമുണ്ട്.

കള്ളു കുടിക്കുന്ന സിഗരറ്റ് വലിക്കുന്ന ആണ്‍കുട്ടിയെ പോലെ ജീവിക്കുന്ന നീനയില്‍നിന്ന് ആ സിനിമ കഴിഞ്ഞപ്പോള്‍ത്തന്നെ പുറത്തുകടന്നു.

ലളിതം സുന്ദരമാണ് തന്റെ ഏറ്റവും പുതിയ ചിത്രം. ഈ വര്‍ഷം റിലീസ് ചെയ്യുന്ന ആദ്യത്തെ ചിത്രമാണിത്. മഞ്ജുവാര്യര്‍ക്കൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.

എന്നാല്‍ ഇത്രവേഗം മഞ്ജു ചേച്ചിയുടെ കൂടെ അഭിനയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. മഞ്ജു ചേച്ചിയോടൊപ്പമുള്ള അഭിനയം ഏറെ ആസ്വദിച്ചു. അസാദ്ധ്യ അഭിനേത്രിയാണ്. തമിഴില്‍ നാനും സിംഗിള്‍ താന്‍ റിലീസിന് ഒരുങ്ങുന്നുണ്ട്.

Related posts

Leave a Comment