അല്ല പിന്നെ… വിശന്നാല്‍ പിന്നെ എന്തു ചെയ്യും ! ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത് ഭക്ഷണം സ്വയം കഴിച്ച് ഡെലിവറി ബോയ്; വീഡിയോ എടുത്തത് ഓര്‍ഡര്‍ ചെയ്ത ആള്‍…

ഇപ്പോള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുടെ കാലമാണ്. എന്നാല്‍ ഇതിനോടനുബന്ധിച്ച് നടക്കുന്ന പലതും വാര്‍ത്തയാവാറുമുണ്ട്. തെറ്റായ ലൊക്കേഷനില്‍ ഭക്ഷണം എത്തിക്കുക, മുഴുവന്‍ ഭക്ഷണവും കൊണ്ടുവരാതിരിക്കുക, അല്ലെങ്കില്‍ ഭക്ഷണത്തില്‍ മാറ്റമുണ്ടാകുക അങ്ങനെ പല അബദ്ധങ്ങളും ഡെലിവറി ബോയ്‌സിന് പറ്റാറുണ്ട്. മക്ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ ഒരു ഉപഭോക്താവിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബര്‍ഗറാണ് അവര്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടുപടിക്കലെത്തിയ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുക മാത്രമല്ല, അതുകഴിഞ്ഞ് അവിടെയിരുന്നു കൊണ്ടുവന്ന ഭക്ഷണം അകത്താക്കുകയും ചെയ്തു. ഓര്‍ഡര്‍ ചെയ്ത ആളും അയാളുടെ സഹോദരിയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. യുവതി തന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യമാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിനെ പറ്റി ഡെലിവറി കമ്പനിക്ക് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിക്കുകയാണ് എന്നാണ് അവര്‍ നല്‍കിയ മറുപടി.

Read More

ഓണ്‍ലൈനിലൂടെ കബാബ് ഓര്‍ഡര്‍ ചെയ്തു ! എന്നാല്‍ ഡെലിവറി ബോയ്ക്കു പകരം ഭക്ഷണവുമായി എത്തിയത് പോലീസുകാരനും; സംഭവം ഇങ്ങനെ…

പോലീസുകാരെന്താ സ്വിഗ്ഗിയിലും സൊമാറ്റോയിലും പാര്‍ട്ട്‌ടൈമായി ജോലി നോക്കുന്നോ എന്ന് പ്രഥമദൃഷ്ട്യാ തോന്നിപ്പോകുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്. യുകെയിലെ ബെര്‍ക്ക്‌ഷെയറിലുള്ള വുഡ്‌ലിയിലാണ് കബാബ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ പോലീസുകാരന്‍ ഭക്ഷണവുമായി എത്തിയത്. എന്നാല്‍ പോലീസുകാരന്‍ ഡെലിവറി ബോയ് ആയി എത്തിയതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ട്. ഡെലിവറിയുമായി ഡെലിവറി ബോയ് പാഞ്ഞുവരുമ്പോഴാണ് പോലീസ് വണ്ടി പരിശോധനയ്ക്ക് വിധേയമാക്കിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഡെലിവറി ബോയിയുടെ വാഹനത്തില്‍ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലെന്നു കണ്ടെത്തി. മാത്രമല്ല ഡെലിവറി ബോയിയുടെ കയ്യില്‍ ഡ്രൈവിംഗ് ലൈസന്‍സോ ഇന്‍ഷുറന്‍സ് പേപ്പറുകളോ ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ ടയറുകളും പ്രശ്നമായിരുന്നു. കൂടാതെ ഡെലിവറി ബോയ് ലഹരി ഉപയോഗിച്ചിരുന്നോ എന്നും പോലീസിന് സംശയമുണ്ടായി. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ തേംസ് വാലി പൊലീസ് റോഡ്സിലെ പോലീസ് സംഘം യുവാവിനെ പിടികൂടുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കാര്‍ പിടിച്ചെടുക്കുമ്പോള്‍ കാറിനകത്ത് ഭക്ഷണപ്പൊതി കണ്ട പോലീസ് യുവാവിനോട്…

Read More