ദന്തസംരക്ഷണം(2)അ​പ​ക​ട​ങ്ങ​ളി​ൽ മോ​ണ​യി​ൽ നി​ന്ന് പ​ല്ല് ഇളകിയാൽ…

പാ​ൽ​പ്പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ൽ നാം ​വ​ലി​യ താ​ൽ​പ്പ​ര്യം കാ​ണി​ക്കാ​ത്ത​താ​ണ് സ്ഥി​ര​ദ​ന്ത​ങ്ങ​ൾ നി​ര തെ​റ്റി വ​രു​ന്ന​തിന്‍റെ പ്ര​ധാ​ന കാ​ര​ണം. സ്ഥി​ര​ദ​ന്ത​ങ്ങ​ൾ വ​രു​ന്ന​തു​വ​രെ മോ​ണ​യി​ലെ സ്ഥ​ലം നി​ല​നി​ർ​ത്താ​ൻ വേ​ണ്ടി​ക്കൂ​ടി​യാ​ണ് പ്ര​കൃ​തി പാ​ൽ​പ്പ​ല്ലു​ക​ളെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ദന്തനിരയുടെ ക്രമം തെറ്റുന്നതിനു പിന്നിൽപാ​ൽ കു​ടി​ക്കു​ന്ന ശി​ശു​ക്ക​ളു​ടെ പ​ല്ലു​ക​ൾ ഒ​രു ട​വ്വ​ൽ ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും വൃ​ത്തി​യാ​ക്ക​ണം.​ കു​ട്ടി​ക​ൾ​ക്ക് പൊ​തു​വെ 6 വ​യ​സ്സ് തി​ക​യു​മ്പോ​ൾ, നി​ല​വി​ലു​ള്ള പാ​ൽ​പ്പ​ല്ലു​ക​ളു​ടെ പു​റ​കി​ൽ മു​ക​ളി​ലും, താ​ഴെ​യു​മാ​യി (ഇ​രു​വ​ശ​ങ്ങ​ളി​ലും) മൊ​ത്തം 4 സ്ഥി​ര​ദ​ന്ത​ങ്ങ​ൾ മു​ള​യ്ക്കാ​റു​ണ്ട്.​ എ​ന്നാ​ൽ ഇ​വ പാ​ൽ​പ്പ​ല്ലു​ക​ളാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് അ​വ​ഗ​ണി​ക്കു​ക​യാ​ണ് മി​ക്ക മാ​താ​പി​താ​ക്ക​ളു​ടെ​യും പ​തി​വ്.​ അ​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​സ്തു​ത ദ​ന്ത​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ക​യും അ​ങ്ങ​നെ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന വി​ട​വ് മൂ​ലം മൊ​ത്തം ദ​ന്ത​നി​ര​യു​ടെ​യും ക്ര​മം തെ​റ്റു​ക​യും ചെ​യ്യാ​റു​ണ്ട്. 6 വ​യ​സ്സി​നു ശേ​ഷ​വും വി​ര​ൽ​കു​ടി തു​ട​ർ​ന്നാ​ൽ4 വ​യ​സ്സ് വ​രെ കു​ട്ടി​ക​ൾ വി​ര​ൽ കു​ടി​ക്കു​ന്ന​തു സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ 6 വ​യ​സ്സി​നു ശേ​ഷ​വും വി​ര​ൽ​കു​ടി തു​ട​ർ​ന്നാ​ൽ പ​ല്ലു​ക​ളു​ടെ നി​ര തെ​റ്റാ​ൻ വ​ള​രെ…

Read More

ദന്തസംരക്ഷണം(1)പല്ല് വൃത്തിയാക്കാൻ ഡെ​ന്‍റൽ ഫ്ലോ​സു​ക​ൾ എന്തിന്?

ലോ​ക​ത്തി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ​യും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും അ​ല​ട്ടു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് മോ​ണ രോ​ഗ​വും ദ​ന്ത​ക്ഷ​യ​വും. ര​ണ്ടി​​നും പ്ര​ധാ​ന കാ​ര​ണ​ക്കാ​ർ ബാ​ക്റ്റീ​രി​യ​ക​ളാ​ണ്.​ ഭ​ക്ഷ​ണ​ശ​ക​ല​ങ്ങ​ൾ പ​ല്ലി​ൽ കു​റേ നേ​രം പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്പോഴാണ് ബാ​ക്റ്റീ​രി​യ​ക​ൾ​ക്ക് പ​ല്ലി​ൽ യ​ഥേ​ഷ്ടം വ​ള​ർ​ന്ന് ആ​സി​ഡു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ ദ​ന്ത​ക്ഷ​യവും ​മോ​ണ​രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്.​ ദ​ന്താ​രോ​ഗ്യം ശ്ര​ദ്ധി​ക്കു​ന്ന​ത് അ​ത്യാ​വ​ശ്യകാ​ര്യ​മാ​യി ന​മ്മ​ൾ പ​രി​ഗ​ണി​ക്കാ​റി​ല്ല. എ​ന്നാ​ൽ, പ​ല്ലി​ന്‍റെ​യും മോ​ണ​യു​ടെ​യും മ​റ്റും രോ​ഗ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന സ​മ​യ​ന​ഷ്ട​വും സാ​മ്പ​ത്തി​ക ന​ഷ്ട​വും ഒ​രി​ക്ക​ലെ​ങ്കി​ലും അ​നു​ഭ​വി​ക്കാ​ത്ത​വ​ർ ന​മ്മു​ടെ​യി​ട​യി​ൽഉ​ണ്ടാ​വാ​നി​ട​യി​ല്ല.​ രാത്രിയിൽ പല്ലു തേയ്ക്കുന്നത്രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ര​ണ്ടോ മൂ​ന്നോ മി​നി​റ്റ് ബ്ര​ഷ് ചെ​യ്യ​ണം.​ രാ​ത്രി​യി​ൽ പ​ല്ല് തേ​യ്ക്കു​ന്ന​ത് രാ​വി​ലെ പ​ല്ല് തേ​യ്ക്കു​ന്ന​തി​നേ​ക്കാ​ൾ പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. പ​ല്ലു​ക​ളു​ടെ സാ​ധ്യ​മാ​യ എ​ല്ലാ ഭാ​ഗ​ത്തും ബ്ര​ഷ് എ​ത്താ​ൻ നാം ​ശ്ര​ദ്ധി​ക്ക​ണം.​ അ​മി​ത ബ​ലത്തിൽ പ​ല്ല് തേ​ച്ചാ​ൽപ​ക്ഷേ, അ​മി​ത ബ​ല​മു​പ​യോ​ഗി​ച്ച് പ​ല്ല് തേ​ച്ചാ​ൽ പ​ല്ലി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ടാ​നും പ​ല്ലി​നു പു​ളി​പ്പു​ണ്ടാ​വാ​നും പ​ല്ലി​ന്‍റെ നി​റം കു​റ​ഞ്ഞു…

Read More

പ്രമേഹവും ദന്താരോഗ്യവും(2) പ്രമേഹബാധിതരിൽ വായിലെ ഫംഗസ് അളവിൽ കൂടുമ്പോൾ

പ്ര​മേ​ഹ​ബാധിതരിൽ ഉ​മി​നീ​രി​ന്‍റെ കുറവ് അ​നു​ഭ​വ​പ്പെ​ടാറുണ്ട്. ഇ​ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ട്, വി​ഴു​ങ്ങ​ൽ, സം​സാ​രി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. ഉ​മി​നീ​രി​ന്‍റെ അ​ള​വും ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ട്. ഉ​യ​ർ​ന്ന ഗ്ലൂ​ക്കോ​സ് ലെ​വ​ൽ ഉ​ള്ള പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ ഉ​മി​നീ​രി​ന്‍റെ അ​ള​വ് വ​ള​രെ കു​റ​വാ​യി​രി​ക്കും. ദ​ന്ത​ക്ഷ​യംപ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ പു​തി​യ​തും ആ​വ​ർ​ത്തി​ച്ചു​ള്ള​തു​മാ​യ ദ​ന്ത​ക്ഷ​യ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. ഉ​മി​നീ​രി​ന്‍റെ ശു​ദ്ധീ​ക​ര​ണ​വും ബ​ഫ​റിം​ഗ് ശേ​ഷി​യും കു​റ​യു​ന്നു. ഉ​മി​നീ​രി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് വ​ർ​ധി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ഇ​ങ്ങ​നെവാ​യി​ൽ നി​ര​വ​ധി ബാ​ക്ടീ​രി​യ​ക​ൾ വ​രു​ന്നു. ഇ​തു പ​ല്ലി​നും പ​ല്ലി​ന്‍റെ വേ​രു​ക​ളി​ലും നാശത്തിനു കാരണമാകുന്നു. പ്ര​മേ​ഹ ബാധിതരി​ൽ മ​റ്റുള്ളവരെ അ​പേ​ക്ഷി​ച്ച് പ​ല്ലി​ന്‍റെ കേ​ടു​മൂ​ലം വേ​രു​ക​ളി​ൽ പ​ഴു​പ്പു കെ​ട്ടി​നി​ൽ​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടു​ത​ലാ​ണെന്നു പഠനങ്ങളുണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ഴു​പ്പു​ക​ൾ ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ അ​ണു​ബാ​ധ വ​രു​ത്താ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വാ​യി​ലെ അ​ണു​ബാ​ധ​ക​ൾ പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് ഫം​ഗ​സ്, ബാ​ക്ടീ​രി​യ, അ​ണു​ബാ​ധ​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഉ​മി​നീ​ർ ഉത്പാ​ദ​നം കു​റ​വും അ​തി​ലു​ള്ള ആ​ന്‍റി…

Read More

പ്രമേഹവും ദന്താരോഗ്യവും(1)പ്ര​മേ​ഹ രോ​ഗി​ക​ളുടെ ഉ​മി​നീ​രി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വു കൂ​ടു​ത​ലായാൽ?

പ്ര​മേ​ഹം ഇ​ന്നു സ​ർ​വ​സാ​ധാ​ര​ണ അ​സു​ഖ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. പ്രാ​യ​ഭേ​ദ​മെ​ന്യേ ആ​ർ​ക്കും വ​രാ​വു​ന്ന ഒ​ന്ന്. ക​രു​ത​ലോ​ടെ നേ​രി​ട്ടി​ല്ലെ​ങ്കി​ൽ ആ​ളെ​ത്ത​ന്നെ ഇ​ല്ലാ​താക്കുന്ന ഒ​രു അ​സു​ഖ​മാ​ണു പ്ര​മേ​ഹം. കേ​ര​ള​ത്തി​ൽ പ്ര​മേ​ഹം പി​ടി​മു​റു​ക്കി​യ​തി​നു കാ​ര​ണം അ​വ​രു​ടെ മാ​റു​ന്ന ജീ​വി​ത​ശൈ​ലി​ക​ളാ​ണ്. കായികാധ്വാനം കുറഞ്ഞപ്പോൾപ്ര​മേ​ഹ​രോ​ഗി​ക​ൾ ഏ​റെ ക​രു​ത​ലോ​ടെ പ​രി​ഗ​ണി​ക്കേ​ണ്ട ഒ​ന്നാ​ണ് അ​വ​രു​ടെ പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യം. ര​ണ്ടു​നേ​രം പ​ല്ലു തേ​ച്ച​തു​കൊ​ണ്ടു മാ​ത്രം കാ​ര്യ​മി​ല്ല. മ​റ്റു പ​ല ഘ​ട​ക​ങ്ങ​ളും പ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. ദ​ന്താ​രോ​ഗ്യം മോ​ശ​മാ​കു​ന്ന​തോ​ടെ പ്ര​മേ​ഹ​രോ​ഗി​ക​ളെ മ​റ്റു പ​ല രോ​ഗ​ങ്ങ​ളും കീ​ഴ്പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കാ​യി​കാ​ധ്വാ​നം ഇ​ല്ലാ​തെ യു​വ​ത​ല​മു​റ ഓ​ഫീ​സ് ജീ​വി​ത​ത്തി​ലേ​ക്കു ചേ​ക്കേ​റി​യ​പ്പോ​ൾ ഒ​പ്പം കൂ​ടി​യാ​ണ് ഈ ​അ​സു​ഖം. തു​ട​ക്ക​ത്തി​ലെ പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​മേ​ഹം ന​മ്മു​ടെ ശ​രീ​ര​ത്തെ ഒ​ന്നൊ​ന്നാ​യി ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കും. മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ മി​ക്ക അ​വ​യ​വ​ത്തെ​യും പ്ര​മേ​ഹം ബാ​ധി​ക്കു​ന്നു. പ്ര​മേ​ഹ രോ​ഗി​ക​ളുടെ ഉ​മി​നീ​രി​ൽ… പ്ര​മേ​ഹ രോ​ഗി​ക​ളി​ൽ അ​ധി​ക​മാ​യും കാ​ണ​പ്പെ​ടു​ന്ന​തു മോ​ണ​രോ​ഗ​മാ​ണ്. ഇ​തു തു​ട​ക്ക​ത്തി​ലെ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കേ​ണ്ട​തു​ണ്ട്. പ്ര​മേ​ഹ രോ​ഗി​ക​ളുടെ ഉ​മി​നീ​രി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ…

Read More

ദന്താരോഗ്യം (4) പല്ലുവേദന കുറഞ്ഞാൽ, റൂട്ട് കനാൽ ആവശ്യമുണ്ടോ?

അ​ണു​ബാ​ധ വേ​രു​ക​ളി​ൽ എ​ത്തി​യ പ​ല്ലു​ക​ൾ​ക്കു ചി​ല​പ്പോ​ൾ വേ​ദ​ന ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല. അ​ല്ലെ​ങ്കി​ൽ അ​ണു​ബാ​ധ​യ്ക്കു ക​ഴി​ച്ച ആ​ന്‍റി​ബ​യോ​ട്ടി​ക് വേ​ദ​ന കു​റ​യ്ക്കാം. അ​ങ്ങ​നെ വേ​ദ​ന​ശ​മ​നം ഉ​ണ്ടാ​യാ​ൽ പി​ന്നെ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ​യു​ടെ ആ​വ​ശ്യ​മു​ണ്ടോ എ​ന്നൊ​രു തെ​റ്റാ​യ ധാ​ര​ണ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ട്. അതിനാൽ അ​വ​ർ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ​യ്ക്കു ത​യാ​റാ​വി​ല്ല. എ​ന്നാ​ൽ, ഇ​തു താ​ത്കാ​ലി​ക ശ​മ​നം ആ​ണെ​ന്ന​താ​ണു വ​സ്തു​ത. ഭാ​വി​യി​ൽ ഈ ​പ​ല്ലു​ക​ൾ​ക്കു വീ​ണ്ടും വേ​ദ​ന ഉ​ണ്ടാ​യേ​ക്കാം. അ​ല്ലെ​ങ്കി​ൽ അ​ണു​ബാ​ധ മ​റ്റു ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​ക​ളി​ലേ​ക്കു ക​ട​ക്കാം. പ​ല്ലു​ക​ൾ ന​ശി​ച്ചു​പോ​കാ​നും ഇ​ട​യാ​കാം. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല്ലി​ന്‍റെ അ​വ​സ്ഥ നി​രീ​ക്ഷി​ച്ച് ഡോ​ക്ട​ർ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ നി​ർ​ദേ​ശി​ച്ചാ​ൽ അ​തു ചെ​യ്യു​ക​ത​ന്നെ​യാ​ണു പ​ല്ലു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ ന​ല്ല​ത്. റൂട്ട് കനാലിനു ശേഷം ക്യാപ്പിടണോ?പ​ല​പ്പോ​ഴും റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ ക​ഴി​ഞ്ഞ രോ​ഗി പ​ല്ലി​ൽ ക്യാ​പ്പി​ടാ​ൻ ത​യാ​റാ​വു​ന്നി​ല്ല. റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ ക​ഴി​ഞ്ഞ പ​ല്ലു​ക​ൾ​ക്കു മ​റ്റു പ​ല്ലി​നേ​ക്കാ​ൾ ബ​ലം കു​റ​വാ​യ​തി​നാ​ൽ പൊ​ട്ടി​പ്പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തു…

Read More

ദന്താരോഗ്യം (3) റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ എപ്പോൾ?

ഫി​ല്ലിം​ഗു​ക​ൾ എപ്പോൾ?ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചി​കി​ത്സാ​രീ​തി​യാ​ണ് ഫി​ല്ലിം​ഗു​ക​ൾ അ​ഥ​വാ പോ​ട് അ​ട​യ്ക്ക​ൽ. ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ ആ​രം​ഭ​ഘ​ട്ടം ക​ഴി​ഞ്ഞ് കു​റ​ച്ചു​കൂ​ടി പു​രോ​ഗ​മി​ച്ച പോ​ടു​ക​ൾ​ക്ക് ഈ ​ചി​കി​ത്സാ​രീ​തി​യാ​ണ് ഏ​റെ ഫ​ല​പ്ര​ദം. പ​ല​ത​ര​ത്തി​ലു​ള്ള സി​മ​ന്‍റു​ക​ളും പേ​സ്റ്റു​ക​ളും​വ​ച്ച് ന​ഷ്ട​പ്പെ​ട്ടു​പോ​യ പ​ല്ലി​ന്‍റെ പ്ര​ത​ല​ങ്ങ​ളെ പു​നഃ​സൃ​ഷ്ടി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. പ​ല്ലി​ന്‍റെ നി​റ​ത്തി​ലും വെ​ള്ളി​നി​റ​ത്തി​ലു​മൊ​ക്കെ ന​മ്മ​ൾ​ക്കു പ​ല്ലി​ന്‍റെ പ്ര​ത​ല​ങ്ങ​ളെ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യും. ക്രൗ​ണ്‍ അ​ഥ​വാ ക്യാ​പ് കൂ​ടു​ത​ൽ പ്ര​ത​ല​ങ്ങ​ളി​ൽ പ​ട​ർ​ന്ന ദ​ന്ത​ക്ഷ​യ​ങ്ങ​ൾ പ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ ന​ല്ല രീ​തി​യി​ൽ ക്ഷ​യി​പ്പി​ച്ചി​ട്ടു​ണ്ടാ​വും. അ​ത്ത​രം പ​ല്ലു​ക​ൾ​ക്ക് ക്രൗ​ണ്‍ അ​ഥ​വാ ക്യാ​പ് ആ​വ​ശ്യ​മാ​ണ്. ച​വ​യ്ക്കു​ന്പോ​ഴും മ​റ്റും ഉ​ണ്ടാ​കു​ന്ന ബ​ലം ഇ​ത്ത​ര​ത്തി​ൽ ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​യ പ​ല്ലു​ക​ൾ​ക്കു താ​ങ്ങാ​ൻ ക​ഴി​യി​ല്ല. പ​ല്ലു​ക​ൾ ഒ​ടി​ഞ്ഞു​പോ​കു​ന്ന​തി​നു കാ​ര​ണ​മാ​യേ​ക്കാം. ഇ​തു ത​ട​യാ​ൻ വേ​ണ്ടി​യാ​ണു നാം ​ക്യാ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക്യാപ് ചികിത്സ എങ്ങനെ‍‍ ? പ​ല്ലി​ലെ കേ​ടാ​യ ഭാ​ഗ​ങ്ങ​ൾ എ​ല്ലാം തു​ര​ന്നു​ക​ള​ഞ്ഞ​തി​നു​ശേ​ഷം ക്യാ​പ്പി​ടാ​നാ​യി പ​ല്ലി​നെ ഘ​ട​നാ​പ​ര​മാ​യി സ​ജ്ജ​മാ​ക്കു​ന്നു. പ​ല്ലി​ന്‍റെ ഘ​ട​ന​യെ അ​തേ​പോ​ലെ​ത​ന്നെ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യാ​ണ് ക്യാ​പ്പി​ടു​ന്ന​തു​വ​ഴി…

Read More

ദന്താരോഗ്യം (2) പി​റ്റ് & ഫി​ഷ​ർ സീ​ല​ന്‍റ് ചി​കി​ത്സ ആർക്ക്‍?

പല്ല്, ബാ​ക്ടീ​രി​യ​ക​ൾ, സൂ​ക്രോ​സ്, ഗ്ലൂ​ക്കോ​സ് തു​ട​ങ്ങി​യ പു​ളി​പ്പി​ക്കാ​വു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ, സ​മ​യം എ​ന്നീ നാ​ലു ഘടകങ്ങൾ കൂ​ടി​ച്ചേ​രു​ന്പോ​ഴാ​ണ് ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്. പ​ല്ലി​ന്‍റെ രൂ​പം, വ്യ​ത്യ​സ്ത ദ​ന്ത​ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ളു​ടെ അ​വ​ലം​ബം, ഉ​മി​നീ​രി​ൽ അ​ട​ങ്ങി​യ ധാ​തു​ക്ക​ളു​ടെ ശേ​ഖ​രം തു​ട​ങ്ങി​യ​വ ഇതിനെ സ്വാ​ധീ​നി​ക്കു​ന്നു. ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്താ​ടി​യെ​ല്ലു​ക​ൾ​ക്ക് അ​ക​ത്തു​ള്ള ഭാ​ഗ​ങ്ങ​ൾ ഒ​ഴി​കെ പ​ല്ലി​ന്‍റെ ഏ​തൊ​രു ഭാ​ഗ​ത്തും ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കാം. പ​ല്ലി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ടു​ന്ന​ത്ര ധാ​തു​ക്ക​ൾ ഉ​മി​നീ​രി​ൽ​നി​ന്നോ കൃ​ത്രി​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യോ (ഫ്ളൂ​റൈ​ഡ് ചി​കി​ത്സ) നി​ക്ഷേ​പി​ക്ക​പ്പെ​ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ പ​ല്ലി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് എ​പ്പോ​ഴും ധാ​തു​ക്ക​ൾ അ​ലി​ഞ്ഞു​പോ​കു​ന്ന​ത്. 80 ശ​ത​മാ​നം ദ​ന്ത​ക്ഷ​യ​വുംസം​ഭ​വി​ക്കു​ന്ന​ത്80 ശ​ത​മാ​നം ദ​ന്ത​ക്ഷ​യ​വും സം​ഭ​വി​ക്കു​ന്ന​തു സാ​ധാ​ര​ണ ദ​ന്ത​ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ​ക്കും ഉ​മി​നീ​രി​നും എ​ത്താ​നാ​കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ്. ഭ​ക്ഷ​ണം ച​വ​ച്ച​ര​യ്ക്കു​ന്ന പ്ര​ത​ല​ത്തി​ലെ പ്ര​കൃ​ത്യാ ഉ​ള്ള ദ്വാ​ര​ങ്ങ​ളി​ലാ​ണ് (പി​റ്റുക​ളും ഫി​ഷ്യ​ർ​ക​ളും) കൂ​ടു​ത​ലും ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കു​ന്ന​ത്. മ​റ്റു പ്ര​ത​ല​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ എ​ത്തു​ന്ന​തി​നാ​ൽ അ​വി​ടെ ദ​ന്ത​ക്ഷ​യം താ​ര​ത​മ്യേ​ന കു​റ​വാ​ണ്. എക്സ്റേ…

Read More

ദന്താരോഗ്യം (1) ദന്തക്ഷയത്തിന്‍റെ തുടക്കം ഇങ്ങനെ…

പ​ല്ലി​ലെ പോ​ട് വ​ള​രെ​യ​ധി​കം പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്ന ഒ​ന്നാ​ണ്. ഇ​തി​നാ​ക​ട്ടെ പ്രാ​യ​പ​രി​ധി​യു​മി​ല്ല. കു​ട്ടി​ക​ളി​ൽ തു​ട​ങ്ങി മു​തി​ർ​ന്ന​വ​രി​ൽ​വ​രെ ഇ​ത്ത​ര​ത്തി​ൽ ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കു​ന്നു. ആ​രം​ഭ​ഘ​ട്ട​ത്തി​ൽ​ത​ന്നെ ശ്ര​ദ്ധി​ച്ചാ​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​തെ ഇ​തി​നെ ഇ​ല്ലാ​താ​ക്കാം. ഭക്ഷണ അവശിഷ്ടങ്ങളിൽഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളെ ബാ​ക്ടീ​രി​യ​ക​ൾ ദ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന അ​മ്ല​ങ്ങ​ൾ ദ​ന്തോ​പ​രി​ത​ല​ത്തി​ലെ ധാ​തു​ക്ക​ളെ അ​ലി​യി​ക്കു​ക​യും ജൈ​വ തന്മാത്ര​ക​ളെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തു​ മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​മാ​ണ് പ​ല്ലി​ലെ പോ​ട് അ​ഥ​വാ ദ​ന്ത​ക്ഷ​യം. സ്ട്രപ്റ്റോ കോ​ക്ക​സ്, ലാ​ക്റ്റോ​ബാസി​ലസ് വം​ശ​ത്തി​ൽ​പ്പെ​ട്ട ജീ​വാ​ണു​ക്ക​ളാ​ണ് പൊ​തു​വി​ൽ ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​സ​ഹ്യ​വേ​ദ​ന​യും പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തി​നു​മി​ട​യാ​കും. പുള്ളി വീണു തുടങ്ങുന്പോൾ..ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ദ​ന്തോ​പ​രി​ത​ല​ത്തി​ൽ നേ​രി​യ നി​റ​വ്യ​ത്യാ​സ​മു​ള്ള പു​ള്ളി​ക​ൾ കാ​ണ​പ്പെ​ടു​ന്ന​താ​ണ് ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ തു​ട​ക്കം. (വെ​ളു​ത്ത ചോ​ക്കി​ന്‍റെ നി​റം) ഇ​തു പു​രോ​ഗ​മി​ക്കു​ന്പോ​ൾ ഉ​പ​രി​ത​ലം പ​രു​പ​രു​ത്ത​താ​വു​ക​യും കാ​ല​ക്ര​മേ​ണ അ​വി​ടെ സു​ഷി​ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക​യും​ചെ​യ്യു​ന്നു. ബാ​ക്ടീ​രി​യ​ക​ൾ ഭ​ക്ഷ​ണാ​വി​ഷ്ട​ങ്ങ​ളെ പ്ര​ത്യേ​കി​ച്ച് സു​ക്രോ​സ്, ഫ്ര​ക്റ്റോ​സ്, ഗ്ലൂ​ക്കോ​സ് മു​ത​ലാ​യ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ളെ പു​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന അ​മ്ല​ങ്ങ​ളാ​ണ് ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണം. ശു​ചീ​ക​ര​ണ​മാ​ർ​ഗ​ങ്ങ​ളും…

Read More