പ്രമേഹവും ദന്താരോഗ്യവും(2) പ്രമേഹബാധിതരിൽ വായിലെ ഫംഗസ് അളവിൽ കൂടുമ്പോൾ


പ്ര​മേ​ഹ​ബാധിതരിൽ ഉ​മി​നീ​രി​ന്‍റെ കുറവ് അ​നു​ഭ​വ​പ്പെ​ടാറുണ്ട്. ഇ​ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ട്, വി​ഴു​ങ്ങ​ൽ, സം​സാ​രി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. ഉ​മി​നീ​രി​ന്‍റെ അ​ള​വും ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വും ത​മ്മി​ൽ ബ​ന്ധ​മു​ണ്ട്. ഉ​യ​ർ​ന്ന ഗ്ലൂ​ക്കോ​സ് ലെ​വ​ൽ ഉ​ള്ള പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ ഉ​മി​നീ​രി​ന്‍റെ അ​ള​വ് വ​ള​രെ കു​റ​വാ​യി​രി​ക്കും.

ദ​ന്ത​ക്ഷ​യം
പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ പു​തി​യ​തും ആ​വ​ർ​ത്തി​ച്ചു​ള്ള​തു​മാ​യ ദ​ന്ത​ക്ഷ​യ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. ഉ​മി​നീ​രി​ന്‍റെ ശു​ദ്ധീ​ക​ര​ണ​വും ബ​ഫ​റിം​ഗ് ശേ​ഷി​യും കു​റ​യു​ന്നു. ഉ​മി​നീ​രി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് വ​ർ​ധി​ക്കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം.

ഇ​ങ്ങ​നെവാ​യി​ൽ നി​ര​വ​ധി ബാ​ക്ടീ​രി​യ​ക​ൾ വ​രു​ന്നു. ഇ​തു പ​ല്ലി​നും പ​ല്ലി​ന്‍റെ വേ​രു​ക​ളി​ലും നാശത്തിനു കാരണമാകുന്നു. പ്ര​മേ​ഹ ബാധിതരി​ൽ മ​റ്റുള്ളവരെ അ​പേ​ക്ഷി​ച്ച് പ​ല്ലി​ന്‍റെ കേ​ടു​മൂ​ലം വേ​രു​ക​ളി​ൽ പ​ഴു​പ്പു കെ​ട്ടി​നി​ൽ​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടു​ത​ലാ​ണെന്നു പഠനങ്ങളുണ്ട്.

ഇ​ത്ത​ര​ത്തി​ലു​ള്ള പ​ഴു​പ്പു​ക​ൾ ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ അ​ണു​ബാ​ധ വ​രു​ത്താ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

വാ​യി​ലെ അ​ണു​ബാ​ധ​ക​ൾ
പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് ഫം​ഗ​സ്, ബാ​ക്ടീ​രി​യ, അ​ണു​ബാ​ധ​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഉ​മി​നീ​ർ ഉത്പാ​ദ​നം കു​റ​വും അ​തി​ലു​ള്ള ആ​ന്‍റി മൈ​ക്രോ​ബി​യ​ർ ഫ​ല​ങ്ങ​ളു​ടെ അ​ഭാ​വ​വും ഈ ​അ​ണു​ബാ​ധ​യ്ക്കു കാ​ര​ണ​മാ​കു​ന്നു.

ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി ന​ഷ്ട​മാ​കു​ന്ന​തും ഇ​തി​നെ സ​ഹാ​യി​ക്കു​ന്നു. പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​ന്ന​താ​യി കാ​ണ​പ്പെ​ടു​ന്നു.

ഓ​റ​ൽ കാ​ൽ​ഡിഡി​യാ​സി​സ് (oral candidiasis)ഒ​രു ഫം​ഗ​സ് അ​സു​ഖ​മാ​ണ്. വാ​യി​ൽ സാ​ധാ​ര​ണ അ​വ​സ്ഥ​യി​ൽ ഈ ​ഫം​ഗ​സ് കാ​ണ​പ്പെ​ടു​ന്നു; അ​ണു​ബാ​ധ ഉ​ണ്ടാ​കാ​ൻ കാരണമാകു ന്നതിലും വ​ള​രെ ചെ​റി​യ അ​ള​വി​ൽ.

എ​ന്നാ​ൽ, പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ രോ​ഗ​പ്ര​തി​രോ​ധശേ​ഷി കു​റ​വ് ആ​യ​തി​നാ​ൽ ഈ ​ഫം​ഗ​സി​ന്‍റെ അ​ള​വ് വ​ർ​ധി​ക്കു​ന്നു. ഇ​തു​മൂ​ലം ഓ​റ​ൽ കാ​ൻ​ഡി​ഡി​യാ​സിസ് എ​ന്ന രോ​ഗാ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തു​ന്നു.

ഇ​തു​പോ​ലെ​ത​ന്നെ വാ​യി​ൽ വ​രാ​വു​ന്ന മ​റ്റൊ​രു രോ​ഗാ​വ​സ്ഥ​യാ​ണ് ഓ​റ​ൽ ലൈക്കൻ പ്ലാ​ന​സ് (Oral lichen planus). ഇ​തി​ന്‍റെ​യും പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണു പ്ര​മേ​ഹം.

പെ​രി​യോ​ഡൊ​ണ്ടെ​റ്റി​സ്
മോ​ണ, പ​ല്ല്, അ​സ്ഥി​ എന്നിവയെ ബാ​ധി​ക്കു​ന്ന വി​ട്ടു​മാ​റാ​ത്ത രോ​ഗ​മാ​ണ് പെ​രി​യോ​ഡൊ​ണ്ടെ​റ്റി​സ്. ഇ​തു ചി​കി​ത്സി​ക്കാ​തെ​യി​രു​ന്നാ​ൽ കാ​ല​ക്ര​മേ​ണ പ​ല്ലു​കൾക്ക് ഇ​ള​ക്കം സം​ഭ​വി​ക്കു​ന്നു.

പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ ഈ ​അ​വ​സ്ഥ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു. ഇ​തി​നു കാ​ര​ണം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വാ​ണ്. ഇ​തു കാ​ര​ണം ഉ​മി​നീ​രി​ൽ ബാ​ക്ടീ​രി​യ​യു​ടെ അ​ള​വു വ​ർ​ധി​ക്കു​ന്നു. ഇ​തു പ​ല്ലുക​ളെ​യും അ​സ്ഥി​ക​ളെ​യും ന​ശി​പ്പി​ക്കു​ന്നു.

മോണരോഗം
മോ​ണ​യിൽ ചു​വ​പ്പ്, നീ​ർ​വീ​ക്കം, ബ്ര​ഷ് ചെ​യ്യു​ന്പോ​ഴോ ഫ്ളോ​സിം​ഗ് ചെ​യ്യു​ന്പോ​ഴോ ര​ക്ത​സ്രാ​വം, മോ​ണ പ​ല്ലി​ൽ​
നി​ന്നു വി​ട്ടു​നി​ൽ​ക്കു​ക, വാ​യ്നാ​റ്റം, പ​ല്ലി​ലും മോ​ണ​യി​ലു​മു​ള്ള പ​ഴു​പ്പ് എന്നിവയാണ് മോ​ണ​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ.

​ഗ​നി​ർ​ണ​യ​ത്തി​നാ​യി ദ​ന്താ​രോ​ഗ്യ വി​ദ​ഗ്ധ​നെ കാ​ണു​ക. ചി​ല​പ്പോ​ൾ ഇവയിൽ ചി​ല ​ല​ക്ഷ​ണ​ങ്ങ​ൾ മ​റ്റു രോ​ഗാ​വ​സ്ഥയ​ിലും കാ​ണാം. ഇ​തി​ന്‍റെ ചി​കി​ത്സ നി​ങ്ങ​ളു​ടെ ല​ക്ഷ​ണ​ങ്ങ​ൾ, പ്രാ​യം, പൊ​തു ആ​രോ​ഗ്യം എ​ന്നി​വ​യെ ആ​ശ്ര​യി​ച്ചി​രി​ക്കും.

പ​ല്ലു​ക​ളെ​യും മോ​ണ​യെ​യും ശ​രി​യാ​യി പ​രി​പാ​ലി​ക്കു​ന്ന​ത് പ്ര​മേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​യയിലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സഹായകം.

ശ്രദ്ധിക്കുക
പ്ര​മേ​ഹ രോ​ഗി​യാ​ണെ​ന്നു നി​ർ​ണ​യി​ക്കപ്പെട്ടാൽ പ​ല്ലു​ക​ളും മോ​ണ​യും രോ​ഗ​വി​മു​ക്ത​മാ​യി സൂ​ക്ഷി​ക്കു​ക. ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് നി​യ​ന്ത്രി​ക്കു​ക, പ​തി​വാ​യി ദ​ന്ത പ​രി​ശോ​ധ​ന ന​ട​ത്തു​ക. വെ​പ്പു​പ​ല്ല് ഉപയോഗിക്കുന്ന​വ​ർ അ​തു വൃ​ത്തി​യാ​ക്കു​ക. പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ക.

വി​വ​ര​ങ്ങ​ൾ – ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ്
ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല).
ഫോ​ൺ – 9447219903

Related posts

Leave a Comment