എന്തൊക്കെയായിരുന്നു 72 ഹൂറികള്‍,മദ്യപ്പുഴ ഒടുവില്‍ എല്ലാം ഗുദാഹവാ ! യസീദി പെണ്‍കുട്ടികളെ വിറ്റും എണ്ണക്കിണറുകള്‍ പിടിച്ചെടുത്ത് പെട്രോള്‍ വിറ്റതിലൂടെയും നേടിയ ശതകോടികള്‍ എവിടെ ?ഐഎസുകാര്‍ പട്ടിണിയിലായത് ഇങ്ങനെ…

ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ഭീകരസംഘടനയുടെ വളര്‍ച്ച ഒരു സമയത്ത് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. ഇറാഖ്,സിറിയ,യെമന്‍ എന്നിവിടങ്ങളില്‍ തഴച്ചു വളര്‍ന്ന സംഘടന ഇപ്പോള്‍ മൃതപ്രായാവസ്ഥയിലാണെന്നാണ് പല ലോകമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയുടെയും റഷ്യയുടെയും സൈനീക നീക്കങ്ങള്‍ക്കൊണ്ട് ശക്തികേന്ദ്രങ്ങളില്‍ നിന്ന് ഐഎസ് പറിച്ചെറിയപ്പെട്ടിരിക്കുകയാണ്. സൈനിക നടപടികളേക്കാള്‍ ഐഎസിന് തിരിച്ചടിയായത് ദാരിദ്രമായിരുന്നു. യുദ്ധകേന്ദ്രങ്ങളില്‍ പോരാടുന്ന ജിഹാദികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ഐഎസ് ഇപ്പോള്‍. സിറിയയിലും ഇറാഖിലും യെമനിലും മാത്രമല്ല പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുള്ള ഐഎസ് കേന്ദ്രങ്ങള്‍ക്കു പോലും പറയാനുള്ളത് കടുത്ത ദാരിദ്ര്യത്തിന്റെ കഥകളാണ്. കേരളത്തില്‍ നിന്നു പോലും ആടുമേയ്ക്കാന്‍ പോയവര്‍ ഇപ്പോള്‍ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നതിനു മുഖ്യ കാരണവും ഈ പട്ടിണിയാണ്. തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയ അഫ്ഗാനില്‍ നിന്ന് മയക്കുമരുന്ന് കടത്തി അമേരിക്കയിലെത്തിക്കാന്‍ തുടങ്ങിയതോടെ അവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗരൂഗരായി. ഇറാഖിലെയും സിറിയയിലെയും അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചാണ് ഈ…

Read More