ബിഗ്ബോസ് മലയാളം സീസണ് ഫോറില്‍ വിജയിച്ച് ചരിത്രം കുറിച്ച താരമാണ് ദില്‍ഷ പ്രസന്നന്. ആദ്യമായാണ് ഒരു വനിത ബിഗ്ബോസിന്റെ മലയാളം എഡിഷനില്‍ വിജയിയാകുന്നത്. ബ്ലെസ്ലിയേയും റിയാസിനേയും പിന്തള്ളിയാണ് ദില്‍ഷ വിജയകിരീടം നേടിയത്.ഇപ്പോഴിതാ ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ദില്‍ഷ പ്രസന്നന്. ഡി ഫോര്‍ ഡാന്‍സും സീരിയലുമൊക്കെ കഴിഞ്ഞ് ബിഗ് ബോസിലേക്ക് എത്തുമ്പോള്‍ ദില്‍ഷയെ മനസിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഈ മേക്കോവറിന് പിന്നിലെന്താണ് എന്ന ചോദ്യത്തിനാണ് ദില്‍ഷ മറുപടി പറയുന്നത്. ഫില്‍മിബീറ്റ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു ദില്‍ഷയുടെ തുറന്നു പറച്ചില്. എനിക്കറിയില്ല ഞാന്‍ പോലും പറയാറുണ്ട് എന്റെ പഴയ ഫോട്ടോയൊന്നും നിങ്ങള്‍ കണ്ടിട്ടില്ലല്ലോ എന്ന്. ചിലര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തോ എന്നൊക്കെ ചോദിക്കുന്നുണ്ട്. ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. അതിനുള്ള കാശൊന്നും എന്റെ കൈയ്യിലില്ല. പിന്നെ എനിക്ക് തടി വച്ചിട്ടുണ്ട്. പല്ലിന് ക്ലിപ്പുടകയും…
Read More