മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന സം​ശ​യം ! ഡി​എം​കെ നേ​താ​വി​ന്റെ മ​ക​ളെ കൊ​ന്ന് വ​ന​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച് 17കാ​ര​ന്‍…

ത​മി​ഴ്‌​നാ​ട്ടി​ല്‍ ഡി​എം​കെ നേ​താ​വി​ന്റെ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വ​ന​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച് 17കാ​ര​നെ പോ​ലീ​സ് പി​ടി​യി​ല്‍. ധ​ര്‍​മ​പു​രി​യി​ലെ ഡി​എം​കെ കൗ​ണ്‍​സി​ല​ര്‍ ഭു​വ​നേ​ശ്വ​ര​ന്റെ മ​ക​ള്‍ ഹ​ര്‍​ഷ (23)ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. യു​വ​തി​യു​ടെ കാ​മു​ക​നാ​യ 17കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചോ​ദ്യം​ചെ​യ്യ​ലി​ല്‍ പ്ര​തി കു​റ്റം​സ​മ്മ​തി​ച്ച​താ​യും മ​റ്റൊ​രാ​ളു​മാ​യി യു​വ​തി​ക്ക് അ​ടു​പ്പ​മു​ണ്ടെ​ന്നും ത​ന്നെ ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്നും സം​ശ​യി​ച്ചാ​ണ് പ്ര​തി കൊ​ല ന​ട​ത്തി​യ​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ഹൊ​സൂ​രി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യ ഹ​ര്‍​ഷ. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് കൊ​മ്പൈ വ​ന​മേ​ഖ​ല​യി​ല്‍ ഹ​ര്‍​ഷ​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ര്‍ പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി​യു​ടെ മൊ​ബൈ​ല്‍​ഫോ​ണും സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു. തു​ട​ര്‍​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് വ​ഴി​ത്തി​രി​വാ​യ​ത്. യു​വ​തി​യു​ടെ ഫോ​ണ്‍​വി​ളി വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​വ​സാ​ന​മാ​യി വി​ളി​ച്ച​ത് 17കാ​ര​നെ​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ഇ​യാ​ളെ ക​ണ്ടെ​ത്തി ചോ​ദ്യം​ചെ​യ്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്റെ ചു​രു​ള​ഴി​ഞ്ഞ​ത്.​കൊ​ല്ല​പ്പെ​ട്ട ഹ​ര്‍​ഷ​യും 17കാ​ര​നും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ്…

Read More