സാക്ഷാല്‍ ബില്‍ ഗേറ്റ്‌സിന്റെ റോള്‍ മോഡല്‍ ! പോളിയോ രോഗികളുടെ കാണപ്പെട്ട ദൈവം; ഡോ. മാത്യു വര്‍ഗീസ് ഒരു സംഭവമാണ്…

ന്യൂയോര്‍ക്ക്: ലോക കോടീശ്വരന്മാരില്‍ ഒരാളും ജീവകാരുണ്യ രംഗത്ത് സജീവവുമായ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പലര്‍ക്കും റോള്‍ മോഡലാണ്. എന്നാല്‍ സാക്ഷാല്‍ ബില്‍ ഗേറ്റ്‌സിന്റെ റോള്‍ മോഡലാവുകയെന്നു പറഞ്ഞാല്‍ അയാള്‍ അസാധ്യനായ ഒരു മനുഷ്യനായിരിക്കണം. താന്‍ കണ്ട അഞ്ചു സൂപ്പര്‍ ഹീറോകളില്‍ ഒരാളെന്നാണ് ഡോ. മാത്യൂസ് വര്‍ഗീസ് എന്ന മലയാളി ഡോക്ടറെ വിശേഷിപ്പിച്ചത്. ബില്‍ ഗേറ്റ്സ് തന്റെ ഗേറ്റ്സ് നോട്സ് എന്ന ബ്ലോഗിലാണ് ഇദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്. പോളിയോ രോഗബാധിതര്‍ക്കിടയില്‍ അവരുടെ ദൈവദൂതനെപ്പോലെ പ്രവര്‍ത്തിക്കുന്ന ഡോ. മാത്യൂ വര്‍ഗീസിന്, പക്ഷേ ബില്‍ ഗേറ്റ്സിന്റെ പരാമര്‍ശം ജീവിതത്തില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തി അതേ ആവേശത്തോടെ താന്‍ തുടരുമെന്നും അദ്ദേഹം പറയുന്നു.പോളിയോ ബാധിതര്‍ക്കായി ജീവന്‍ സമര്‍പ്പിച്ചയാളാണ് ഡോ. മാത്യു വര്‍ഗീസ്. പഴയ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ പോളിയോ ബാധിതര്‍ക്കുമാത്രമായി അദ്ദേഹം ഒരു വാര്‍ഡ് നടത്തുന്നു.…

Read More