തുറവൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂരിലെ യുഡിഎഫ് സ്ഥാനാർഥിയെന്ന് ഉറപ്പിച്ച നിലവിലെ എംഎൽഎ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിലെ കോണ്‍ഗ്രസ് എംഎൽഎമാർ മത്സരിക്കുമെന്ന് കെപിസിസിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഷാനിമോൾ ഉസ്മാൻതന്നെയാണ് അരൂരിലെ യുഡിഎഫ് സ്ഥാനാർഥിയന്ന് ഉറപ്പാക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുകയും ചെയ്തിരിക്കുന്നത്. ഇടതുപക്ഷത്ത് മൂന്നുപേരുകളാണ് ചർച്ചചെയ്യപ്പെടുന്നത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ട മനു സി. പുളിക്കൻ, സി.ബി. ചന്ദ്രബാബു, ആർ. നാസർ എന്നിവരാണ് ഇടതുപക്ഷ സ്ഥാനാർഥികളായി മുഖ്യമായും ചർച്ച ചെയ്യപ്പെടുന്നത്. അതോടൊപ്പംതന്നെ പി.പി. ചിത്തരഞ്ജന്റെ പേരും അരൂരിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എന്നാൽ സി.ബി. ചന്ദ്രബാബുവിനു തന്നെയാണ് മുൻതൂക്കം. അതേസമയം എൻഡിഎയിൽ 2016-ൽ ബിഡിജെഎസിന്റെ അനിയപ്പനായിരുന്നു സ്ഥാനാർഥി. സീറ്റ് ബിഡിജെഎസിനു തന്നെയെങ്കിൽ അനിയപ്പൻ തന്നെ സ്ഥാനാർഥിയായി എത്തിയേക്കും. ഉപതെരഞ്ഞെടുപ്പിലേതു പോലെ ബിജെപി ഏറ്റെടുത്താൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനും നീക്കമുണ്ട്. ആർഎസ്എസ് നേതൃത്വം പൊതുസ്വതന്ത്രനെ നിർത്തുന്നതിനെയാണ് പിന്തുണയ്ക്കുന്നതെന്നും കേൾക്കുന്നു.അരൂരിൽ ആകെ 10…
Read MoreTag: election-2021
എം.എം. മണി ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും; ഇത്തവണ മത്സരിക്കാനില്ലെന്ന് ഇ.പി. ജയരാജൻ
തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എം.എം. മണി ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച ശിപാർശ നൽകിയത്. സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നില്ലെങ്കിലും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മന്ത്രി മണി തുടക്കം കുറിച്ചിട്ടുണ്ട്. ഇത്തവണ മത്സരിക്കാനില്ലെന്ന് ഇ.പി. ജയരാജൻ കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ. ഇത്തവണ മത്സരിക്കാൻ താത്പര്യമില്ലെന്ന് ജയരാജൻ കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. അതേസമയം, പി. ജയരാജന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച കാര്യത്തിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടാനും ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായി.
Read Moreപിണറായി വിജയന് ഭൂരിപക്ഷം കൂട്ടാൻ ധർമടത്ത് വ്യാപകമായി കള്ളവോട്ട് ചേർത്തു; മരിച്ചയാളുടെ വോട്ടുപോലും തള്ളാൻ ബിഎൽഒമാർ തയാറാകുന്നില്ല; യുഡിഎഫ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് ഭൂരിപക്ഷം കൂട്ടാൻ ധർമടത്ത് വ്യാപകമായി കള്ളവോട്ട് ചേർത്തതായി യുഡിഎഫ് ധർമടം നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇരട്ട വോട്ടുകൾ തള്ളുന്നതിന് ഫോറം ഏഴിൽ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ വോട്ട് തള്ളാൻ തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു. ആയിരക്കണക്കിന് കള്ളവോട്ടുകളാണ് ധർമടം നിയോജകമണ്ഡലത്തിലുള്ളത്. മരിച്ചവരുടെയും താമസം മാറിപ്പോയവരുടെയും വോട്ടുകൾ തള്ളാൻ രേഖാമൂലം തെളിവ് സഹിതം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും രാഷ്ട്രീയസമ്മർദംകൊണ്ട് വോട്ട് തള്ളുന്നില്ല. മുഖ്യമന്ത്രിക്ക് കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമുണ്ടാക്കാനുള്ള സിപിഎം ഗൂഢാലോചനയുടെ ഭാഗമാണിത്. നീക്കം ചെയ്യാൻ കൊടുത്ത അപേക്ഷയിൽ വോട്ടർമാരെ വിളിപ്പിക്കാതെ പരാതിക്കാരെ മാത്രം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിളിപ്പിക്കുകയാണ്. ധർമടത്തെ ഭൂരിഭാഗം ബിഎൽഒമാരും സിപിഎമ്മിന് വോട്ട് വർധിപ്പിച്ചുകൊടുക്കാനുള്ള കള്ളക്കളിക്ക് കൂട്ടുനിൽക്കുകയാണ്. മാത്രമല്ല വ്യാപകമായ രീതിയിൽ ഇരട്ട വോട്ടും ചേർത്തിട്ടുണ്ട്. വേങ്ങാട് പഞ്ചായത്തിലെ പറന്പായി…
Read Moreഝുമൂർ നൃത്തം ഐശ്വര്യം കൊണ്ടുവരും! ആസാമിൽ ആദിവാസികൾക്കൊപ്പം നൃത്തത്തിനു ചുവടുവച്ച് പ്രിയങ്ക
ഗോഹട്ടി: ആസാമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലഖിപുരിലെ തേയിലത്തോട്ടം തൊഴിലാളികൾക്കൊപ്പം നൃത്തം ചെയ്തും മധുരം പങ്കിട്ടും ആസാമിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടു. വെളുപ്പും ചുവപ്പും സാരികളുടുത്ത പെൺകുട്ടികൾ പ്രിയങ്കയുടെ കൈകൾ പിടിച്ച് ചുവടുവയ്ക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ഝുമൂർ നൃത്തം ഐശ്വര്യം കൊണ്ടുവരുമെന്നാണ് ആദിവാസികളുടെ വിശ്വാസം. ഇതാദ്യമായാണ് താൻ കാമാഖ്യക്ഷേത്രം സന്ദർശിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. തൊഴില്ലായ്മയ്ക്കെതിരേ കോൺഗ്രസ് സംഘടിപ്പിച്ച പ്രചാരണപരിപാടികളുടെ ഭാഗമായി ബിശ്വനാഥ് ജില്ലയിലെ തേയിലത്തോട്ടം തൊഴിലാളികളുമായി പ്രിയങ്ക ചർച്ച നടത്തും. തുടർന്ന് 16-ാം നൂറ്റാണ്ടിലെ വൈഷ്ണവ സന്യാസി മാധവദേബിന്റെ ലടേകു പുഖുരിയിലുള്ള ജന്മസ്ഥലം സന്ദർശിക്കും. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്(ബിപിഎസ്) എൻഡിഎ വിട്ട് കോൺഗ്രസിന്റെ മഹാസഖ്യത്തിൽ ചേരുന്നുമെന്നു പ്രഖ്യാപിച്ചതു കഴിഞ്ഞദിവസമാണ്. രണ്ടു ദിവസത്തെ സന്ദർശനത്തിന് ആസാമിലെത്തിയ പ്രിയങ്ക ഇന്നു ഡൽഹിക്കു മടങ്ങും. ഫെബ്രുവരി 14ന് അപ്പർ…
Read Moreമത്സരിക്കാന്‍ തയാര്‍..! സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാകും
കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാകും. സിറ്റിംഗ് എംഎല്‍എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് രഞ്ജിത്തിനെ സ്ഥാനാർഥിയാക്കുന്നത് സംബന്ധിച്ച് ധാരണയായത്. മത്സരിക്കാന്‍ തയാറാണെന്ന് രഞ്ജിത് സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. പൊതുസമ്മതരെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് രഞ്ജിത്തിന്റെ പേര് സിപിഎം പരിഗണിച്ചത്. ഇടതുപക്ഷ സഹയാത്രികന് കൂടിയാണ് രഞ്ജിത്.
Read Moreവടകരയില്‍ കെ.കെ.രമയെ ഇറക്കാന്‍ കോണ്‍ഗ്രസ്; അന്തിമതീരുമാനം മുല്ലപ്പള്ളിയുടേതെന്ന് ഹൈക്കമാന്‍ഡ്; രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പിന്തുണച്ചു
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് -ആര്‍എംപി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്. വടകരയില്‍ ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമയെ മത്സരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്. കെ.കെ.രമയെ വടകരയില്‍ മത്സരിപ്പിച്ചാല്‍ മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം സിപിഎമ്മിന് നല്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയാണെന്നും കോണ്‍ഗ്രസ് കരുതുന്നു. ഈ സാഹചര്യത്തില്‍ ആര്‍എംപിയുമായുള്ള സഖ്യവും രമയുടെ സ്ഥാനാര്‍ഥിത്വവും യുഡിഎഫിന് ഗുണം ചെയ്യും. മുല്ലപ്പള്ളിയുടെ തീരുമാനത്തെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പിന്തുണച്ചു. അതേസമയം വടകരയില്‍ ആര്‍എംപിയുമായുള്ള സഖ്യത്തിനെതിരേ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. കോണ്‍ഗ്രസ് തന്നെ ഇവിടെ മത്സരിച്ചാല്‍ മതിയെന്നാണ് ഇവര്‍ പറയുന്നത്.എന്നാല്‍ കെപിസിസി പ്രസിഡന്റിന്റെ സ്വന്തം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതുള്‍പ്പെടെയുള്ള പൂര്‍ണ അധികാരം ഹൈക്കമാന്‍ഡ് മുല്ലപ്പള്ളിക്ക് നല്‍കിയിട്ടുണ്ട്.…
Read Moreതലസ്ഥാനത്തെ നാലു സീറ്റ് തിരികെ പിടിക്കാൻ സിപിഎം; കീഴ്ഘടകങ്ങളിൽ നിന്നും ഈ ആവശ്യം ശക്തമായതോടെ കെ.കെ ശൈലജയെ ഇറക്കിയേക്കും
എം.ജെ ശ്രീജിത്ത്തിരുവനന്തപുരം: തലസ്ഥാനജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നഷ്ടമായ നാലു സീറ്റുകൾ തിരിച്ചുപിടിക്കാൻ തന്ത്രങ്ങളൊരുക്കി സിപിഎം ജില്ലാ നേതൃത്വം.സംസ്ഥാന നേതൃത്വത്തിന്റെ മേൽനോട്ടത്തിലാണ് തന്ത്രങ്ങൾ മെനയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ നാലു സീറ്റുകളിൽ കോൺഗ്രസ് മൂന്നു സീറ്റുകളും ബിജെപി ഒരു സീറ്റും നേടിയിരുന്നു. അരുവിക്കര, തിരുവനന്തപുരം,കോവളം സീറ്റുകളാണ് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത്. നേമത്ത് ബിജെപി ജയിച്ചു.ഇത്തവണ നഷ്ടമായ സീറ്റുകൾ എങ്ങനെയും തിരികെ പിടിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി തലസ്ഥാനജില്ലയിൽ ഒരു വനിതാ സ്ഥാനാർഥി മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. കീഴ്ഘടകങ്ങളിൽ നിന്നും ഈ ആവശ്യം ശക്തമായതോടെ സിപിഎം ഇക്കാര്യം പരിഗണിക്കുന്നുണ്ട്.പരിഗണിക്കപ്പെടുന്നവരിൽ പ്രമുഖയാണ് നിലവിലെ കൂത്തുപറമ്പ് എംഎൽഎയും ആരോഗ്യ മന്ത്രിയുമായ കെ. കെ ശൈലജ. ശൈലജയെ ഇറക്കുംകെ.കെ ശൈലജയെ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള ആലോചന നടക്കുന്നുണ്ട്.ആരോഗ്യ രംഗത്തെ പ്രവർത്തനം കൊണ്ട് പ്രശംസ നേടിയത് കെ.കെ ശൈലജയ്ക്ക് മുതൽക്കൂട്ടാകുമെന്നു ജില്ലാ നേതൃത്വം…
Read Moreഎല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച ഇന്ന്; എന്‍സിപിയുടെ ആവശ്യം നാലു സീറ്റ്; രണ്ടിലൊതുക്കാന്‍ സിപിഎം
ജോണ്സണ് വേങ്ങത്തടംകൊച്ചി: ഇന്നു നടക്കുന്ന എല്‍ഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ എന്‍സിപി നാലു സീറ്റുകള്ചോദിക്കും. പാലാ സീറ്റ് നഷ്ടപ്പെട്ടുവെങ്കിലും കഴിഞ്ഞ പ്രാവശ്യം മത്സരിച്ച നാലു സീറ്റുകള്‍ അവകാശപ്പെടാനാണ് ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്. എല്‍ഡിഎഫ് നാലു സീറ്റുകളും നല്‍കുമെന്നാണ് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് മാസ്റ്ററിന്റെ അഭിപ്രായം. ഇതുവരെ പാലാ സീറ്റ് നല്‍കില്ലെന്നു പറഞ്ഞിട്ടില്ലെന്നും അദേഹം മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ പാലായില്‍ ജോസ് കെ. മാണിയും മാണി സി. കാപ്പനും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. മാണി സി. കാപ്പന് പോയതോടെ നാലു സീറ്റുകള്‍ എന്ന കാര്യത്തില്‍ സിപിഎം കടുത്ത നിലപാട് സ്വീകരിക്കും. ചെറുഘടകകക്ഷികളില്നിന്നും സീറ്റുകള്‍ പരാമവധി എടുക്കാനുള്ള നീക്കമാണ് സിപിഎം സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. എന്‍സിപിക്കു നിലവില്‍ കൈയിലുള്ള മൂന്നു സീറ്റുകളാണ്. പാലാ നഷ്ടപ്പെട്ടതിനു പിന്നാലെ കുട്ടനാട്, എലത്തൂര്‍, കോട്ടയ്ക്കല്‍ സീറ്റുകള്‍ ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ്…
Read Moreദേശീയ നേതൃത്വം പറഞ്ഞു, കെ. സുരേന്ദ്രൻ മത്സരിക്കും; 40 മണ്ഡലങ്ങളിലെ സർവേയിൽ 20 ഇടങ്ങളില്‍ ഒന്നാമത്; ഏതു മണ്ഡലം വേണമെങ്കിലും തെരഞ്ഞെടുക്കാമെന്ന് നേതൃത്വം
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് മത്സരിക്കും. ബിജെപി ദേശീയ നേതൃത്വം സുരേന്ദ്രനോട് മത്സരിക്കാന്‍ നിര്‍ദേശിച്ചു. വിജയസാധ്യത നിലനില്‍ക്കുന്ന 40 മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേകളില്‍ 20 മണ്ഡലങ്ങളിലും സുരേന്ദ്രനാണ് ഒന്നാമതെത്തിയത്. പൊതുജനാഭിപ്രായവും പാര്‍ട്ടി പ്രവര്‍ത്തകരുടെയും അണികളുടെയും അഭിപ്രായങ്ങളുമാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. സുരേന്ദ്രനുള്ള ജനകീയ പിന്തുണയെ തുടര്‍ന്നാണ് മത്സരരംഗത്ത് നിന്ന് വിട്ടുനില്‍ക്കരുതെന്ന് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയത്. സര്‍വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നേതൃയോഗത്തിലും പിന്നീട് ദേശീയ നേതൃത്വത്തിനും കൈമാറിയിരുന്നു. തുടര്‍ന്നാണ് മത്സര രംഗത്തിറങ്ങാന്‍ സുരേന്ദ്രനോട് ആവശ്യപ്പെട്ടത്. സുരേന്ദ്രന് മത്സരരംഗത്തുണ്ടെങ്കില്‍ മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയം ഉറപ്പാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തില്‍ 20 മണ്ഡലങ്ങളില്‍ ഏത് വേണമെങ്കിലും സുരേന്ദ്രന് തെരഞ്ഞെടുക്കാമെന്നും ദേശീയ നേതൃത്വം അറിയിച്ചു.വട്ടിയൂര്‍കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, ആറന്മുള, കോന്നി, പാലക്കാട്, മലമ്പുഴ, തൃശൂര്‍, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നിവയുള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ്…
Read Moreആണികൾ ആവേശത്തിൽ;‘സ്ഥാനാർഥികളാകാൻ സാധ്യതയുള്ളവർ ഇപ്പോഴേ പ്രചാരണം തുടങ്ങിയിട്ടുണ്ട് ’
കോട്ടയം: ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളിലും യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചില മണ്ഡലങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പൂഞ്ഞാറിൽ പി.സി. ജോർജ് കേരള ജനപക്ഷം സെക്കുലർ സ്ഥാനാർഥിയായി രംഗത്ത് വരികയും ചുവരെഴുത്തും പ്രചാരണവും ആരംഭിക്കുകയും ചെയ്തു. പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെ ഫ്ളക്സ് ബോർഡുകൾ നിരന്നു കഴിഞ്ഞു. പുതുപ്പളളിയിൽ ഉമ്മൻ ചാണ്ടി കുടുംബസംഗമങ്ങൾക്ക് തുടക്കമിട്ടു. വൈക്കത്ത് സി.കെ. ആശ, കടുത്തുരുത്തിയിൽ മോൻസ് ജോസഫ്, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിട്ടുണ്ട്. കോട്ടയം മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ബൂത്തു കമ്മറ്റികളിലും പദയാത്രകളിലും പങ്കെടുക്കുകയാണ്. എൽഡിഎഫിൽ കാഞ്ഞിരപ്പള്ളിക്കു പകരം സിപിഐയ്ക്കു കോട്ടയം സീറ്റ് നൽകാനുള്ള നീക്കവും നടക്കുന്നുണ്ട്. അതിനാൽ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ബിജെപി സ്ഥാനാർഥിയുടെ കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഉമ്മൻചാണ്ടിക്കെതിരേ ജോർജ് കുര്യൻയുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ച…
Read More