എമിറാത്തി യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ വഴി പ്രചരിപ്പിച്ചെന്ന ആരോപണം കേട്ട് ഞെട്ടി പ്രതി; യഥാര്‍ഥത്തില്‍ സംഭവിച്ച കാര്യം ഇങ്ങനെ..

അബുദാബി: എമിറാത്തി യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ മൊബൈലില്‍ നിന്ന് പകര്‍ത്തിയെടുക്കുകയും അതുപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്യുകയും ചെയ്ത മൊബൈല്‍ ടെക്‌നീഷ്യന് മൂന്നു വര്‍ഷം തടവ്. 100000 ദിര്‍ഹം നല്‍കിയില്ലെങ്കില്‍ താന്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. അബുദാബി അപ്പീല്‍ കോടതിയാണ് സിറിയന്‍ യുവാവിനെ ശിക്ഷിച്ചത്. എന്നാല്‍, കുറ്റം നിഷേധിച്ച പ്രതി യുവതിയുടെ ഫോണ്‍ തന്റെ കയ്യില്‍ ലഭിച്ചിട്ടില്ലെന്നും ബ്ലാക്ക്‌മെയിലിംഗ് ആരോപണം ഉയര്‍ന്നപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും കോടതിയില്‍ പറഞ്ഞു. മൊബൈല്‍ കടയിലെ ജീവനക്കാരന്‍ അല്ലെന്നും താനാണ് ഉടമസ്ഥന്‍ എന്നും ഇയാള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം റമസാന്‍ സമയത്താണ് പ്രതി ടെക്സ്റ്റ് മെസേജുകളിലൂടെ എമിറാത്തി യുവതിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയത്. യുവതിയുടെ സ്വാകാര്യ ചിത്രങ്ങളും വിവരങ്ങളും തന്റെ കൈവശം ഉണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ ഇവ പുറത്തുവിടുമെന്നുമായിരുന്നു പ്രതിയുടെ ഭീഷണി. ഭീഷണി തുടര്‍ന്നപ്പോള്‍ എമിറാത്തി യുവതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ…

Read More