ദിലീപിനെ തെളിവെടുപ്പിന് കൊണ്ടു നടക്കുന്നത് പോലീസിന്റെ ചീപ്പ് ഷൈനിംഗ് പരിപാടി; പറയുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; പോലീസിനെതിരേ ആഞ്ഞടിച്ച് രശ്മി ആര്‍ നായര്‍

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ തെളിവെടുപ്പിന് കൊണ്ടുപോകുന്നത് ആഘോഷമാക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് ചുംബനസമര നായിക രശ്മി ആര്‍ നായര്‍. മനപ്പൂര്‍വം കെട്ടിച്ചമച്ച ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ തങ്ങളെ പോലീസ് തെളിവെടുപ്പിനായി കൊണ്ടു പോയതിനു സമാനമാണ് ഇപ്പോള്‍ ദിലീപിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്നും രശ്മി പറയുന്നു. ഈ രണ്ടു വിഷയങ്ങളിലും നടന്നത് പോലീസിന്റെ ചീപ്പ് ഷൈനിംഗ് തന്ത്രമാണെന്നും എന്നാല്‍ അത് പൊളിഞ്ഞു പോയിരിക്കുകയാണെന്നും രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിയ്ക്കുന്നു. രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഇന്ന് ദിലീപുമായി നടന്നു മാധ്യമങ്ങളുടെ ക്യാമറക്ക് മുന്നില്‍ നടത്തിയത് പോലെ ഒരു ഷോയ്ക്കായി എന്നെ കസ്റ്റഡിയില്‍ വാങ്ങിയശേഷം എന്നെയും Rahulനെയും കേസിലെ ഒന്നാം പ്രതിയായ അക്ബറുമായി തിരുവനന്തപുരത്തുനിന്നും രാവിലെ നാല് മണിക്ക് പോലീസ് കൊച്ചിയിലേക്ക് തിരിക്കുന്നു. ഒന്നാം പ്രതിയുമായുള്ള ഞങ്ങളുടെ ബന്ധം ആണ് അന്ന് IG ശ്രീജിത്ത് മാധ്യമങ്ങളുടെ…

Read More