ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് 17കാരിയെ പീഡിപ്പിച്ച 22കാരന്‍ പിടിയില്‍; പ്രതിയെ പിടികൂടിയത് സംഭവം നടന്ന് ഏറെ നാള്‍ക്കു ശേഷം…

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 22കാരന്‍ അറസ്റ്റില്‍. ചിറക്കല്‍ സ്വദേശി പേരേത്ത് അരുണേഷിനെയാണ് തൃശൂര്‍ അന്തിക്കാട് പോലീസ് പിടികൂടിയത്. രണ്ടു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫേസ്ബുക്കിലൂടെ 17കാരിയുമയി പരിചയം സ്ഥാപിച്ച അരുണേഷ് തുടര്‍ന്ന് പ്രണയം നടിച്ച് കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഇന്‍സ്പെക്ടര്‍ പ്രശാന്ത് ക്ലിന്റ് , എസ്ഐ കെ എസ് സുശാന്ത്, എഎസ്ഐ പ്രീജു, സിപിഒമാരായ പി.എക്സ് .സോണി, റഷീദ്, ഷറഫുദ്ദീന്‍, ഷിഹാബ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More