സഹപ്രവര്‍ത്തകന് അഞ്ചു വര്‍ഷം മുമ്പ് നഷ്ടമായ സ്വര്‍ണമാലയും നവരത്‌ന മോതിരവും തിരികെ കിട്ടിയതിന്റെ സന്തോഷത്തില്‍ യുവാവ്; സുഹൃത്തിനെ കാത്തുള്ള കുറിപ്പ് വൈറലാകുന്നു…

സഹപ്രവര്‍ത്തകന് അഞ്ച് വര്‍ഷം മുമ്പ് നഷ്ടമായ സ്വര്‍ണമാലയും നവരത്‌ന മോതിരവും തന്റെ കൈയ്യില്‍ സുരക്ഷിതമായെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് ഷഫീര്‍ ബാബു എന്ന യുവാവ്. ഷഫീര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ തന്നെ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവിന്റേതാണ് സ്വര്‍ണമാലയും നവരത്ന മോതിരവും. വിദേശത്ത് എത്തിയ ശേഷം ആദ്യമായി നാട്ടിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ പെങ്ങള്‍ക്കായി വാങ്ങിയ മാലയും, തനിക്കായി വാങ്ങിയ മോതിരവുമാണ് തമിഴ്നാട് സ്വദേശിയായ യുവാവിന് നഷ്ടമായത്. മറ്റൊരിടത്തേക്ക് ജോലി കിട്ടി പോയ ഈ യുവാവിന്റെ നഷ്ടപ്പെട്ട സ്വര്‍ണ്ണം ഷഫീറിന്റെ കൈയ്യില്‍ കിട്ടുകയായിരുന്നു. ഇപ്പോള്‍ ഈ സ്വര്‍ണം തിരികെ കിട്ടിയതിന്റെ വിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് സുഹൃത്തിന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് ഷഫീര്‍. ഷഫീറിന്റെ പോസ്റ്റ് വായിക്കാം… ” അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പേ കളഞ്ഞുപോയ ഒരു സാധനം..നഷ്ടപെട്ടവന്‍ പോലും മറന്നു തുടങ്ങിയ ആ സാധനം തിരിച്ചു കിട്ടിയാല്‍ സന്തോഷമാകില്ലേ? അതൊരു 5…

Read More