രാജ്യത്തെ ആദ്യത്തെ കോവിഡ് രോഗിയായ തൃശ്ശൂര്‍ സ്വദേശിനിയ്ക്ക് വീണ്ടും രോഗം ! ഇത്തവണ ലക്ഷണങ്ങളില്ല…

രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആയിരുന്ന പെണ്‍കുട്ടിയ്ക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. പെണ്‍കുട്ടിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ ഡല്‍ഹിക്ക് പോകുന്നതിനായി നടത്തിയ പരിശോധനയിലാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. കുട്ടി വാക്സിനെടുത്തിരുന്നില്ല. ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഡിഎംഒ അറിയിച്ചു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. വുഹാനില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായിരുന്ന സമയത്താണ് അവിടെ മെഡിക്കല്‍ പഠനത്തിലായിരുന്ന പെണ്‍കുട്ടി മടങ്ങിയെത്തിയത്.

Read More