കാക്കനാട്: വിദേശത്തേക്ക് ഫ്രോസണ്‍ ഫുഡ്സ് കയറ്റി അയക്കുന്ന കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ അഞ്ചിരട്ടി വരെ ലാഭം വാഗ്ദാനം നല്കി 37 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ കിളിരൂർ പെൺവാണിഭ കേസിലെ പ്രതി ലത നായർ അടക്കം നാലുപേരെ തൃക്കാക്കര പൊലിസ് പിടികൂടി.കിളിരൂര്‍ പെണ്‍വാണിഭ കേസിലെ പ്രതിയായ തിരുവല്ല സ്വദേശി ലത നായരെ (60) കൂടാതെ മലപ്പുറം പള്ളിക്കല്‍ സ്വദേശി സുനില്‍ കുമാര്‍ (48), തമിഴ്നാട് തിരുനല്‍വേലി സ്വദേശി സ്വാമി നിത്യ ചൈതന്യ എന്നറിയപ്പെടുന്ന അനില്‍ കുമാര്‍(55), ചിറയിന്‍കീഴ് സ്വദേശിയായ സിന്ധു ദിലീപ് കുമാര്‍ (52) എന്നിവരാണ് പിടിയിലായത്. കാക്കനാട് സെസില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍ എന്ന വ്യാജേനയാണ് പ്രതികളിലൊരാളായ സുനില്‍ കുമാറും സംഘവും തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരനെ സമീപിച്ചത്.ഇന്ദു മേനോന് എന്നാണ് ലതാ നായര്‍ സ്വയം പരിചയപ്പെടുത്തിയത്. കാക്കനാട്ടും പരിസരത്തും വച്ച് പരാതിക്കാരനുമായി ചര്‍ച്ചകള്‍ നടത്തിയ…
Read MoreTag: four people
നഗ്നത കാണാവുന്ന കണ്ണടകളെന്നു പറഞ്ഞ് നടത്തിയത് വന്‍ തട്ടിപ്പ് ! മലയാളികള്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍…
നഗ്നത കാണാവുന്ന കണ്ണടകള്‍ നല്‍കാമെന്നു പറഞ്ഞ് ആളുകളെ കെണിയില്‍പ്പെടുത്തി തട്ടിപ്പു നടത്തിയ സംഘം പിടിയില്‍. മലയാളികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ഇവരെ കോയമ്പേടുള്ള ലോഡ്ജില്‍ നിന്നും പോലീസ് പിടികൂടി. തൃശൂര്‍ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇര്‍ഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പിടിയാലയത്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പണം തട്ടിയതുമായി ബന്ധപ്പെട്ട് കോയമ്പേട് പോലീസിനു ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിക്കുന്നത്. നാലംഗ സംഘം തോക്കു ചൂണ്ടി തന്റെ കയ്യില്‍നിന്ന് ആറു ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു ചെന്നൈ സ്വദേശിയുടെ പരാതി. തുടര്‍ന്ന് ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഈ നാലംഗ സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ ലോഡ്ജിലെത്തി പോലീസ് പരിശോധന നടത്തി. ഇവരില്‍നിന്ന് കൈത്തോക്ക്, വിലങ്ങുകള്‍, നാണയങ്ങള്‍, കണ്ണട ഉള്‍പ്പെടെ…
Read More