അടിച്ചു പൂസായി മണ്ഡപത്തിലെത്തിയ വരന്‍ മാലയിട്ടത് അമ്മായിയമ്മയ്ക്ക് ! പിന്നെ സംഭവിച്ചത്…വീഡിയോ വൈറല്‍…

മദ്യപിച്ച് ലക്കുകെട്ട് വിവാഹമണ്ഡപത്തിലെത്തിയ വരന്‍ ആകെ കണ്‍ഫ്യൂഷനിലായി. ഒടുവില്‍ വധുവിനു പകരം വിവാഹമാല്യം ചാര്‍ത്തിയതാവട്ടെ അമ്മായിയമ്മയുടെ കഴുത്തിലും. ഇതിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ‘കുടിച്ചത് കുറച്ച് കൂടിപ്പോയി’ എന്ന തലക്കെക്കോടെയാണ് വിഡിയോ പ്രചരിക്കുന്നത്. വരണമാല്യം കയ്യിലേന്തി നില്‍ക്കുന്ന വരന്‍ എതിര്‍ദിശയില്‍ നില്‍ക്കുന്ന വധുവിന് മാലയണിയിക്കുന്നതിന് പകരം തൊട്ടടുത്ത് നിന്ന് അമ്മയെ അണിയിക്കുകയായിരുന്നു. ഇതോടെ വരനെ അമ്മ തള്ളി മാറ്റുന്നുമുണ്ട്. പിന്നീട് വീണ്ടും വധുവിന് മാലയിടാന്‍ ശ്രമിക്കുമ്പോള്‍ അതിന് സാധിക്കാതെ വരന്‍ അടിതെറ്റി താഴെ വീഴുന്നതാണ് വീഡിയോയിലുള്ളത്. നിരവധിപ്പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

Read More