ഒ​രു മ​ര്യാ​ദ​യൊ​ക്കെ വേ​ണ്ട​ടേ…​വി​വാ​ഹ​വേ​ദി​യി​ല്‍ മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് വ​ര​ന്‍; വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ​ന്ന ബ​ന്ധു​വി​നോ​ടൊ​പ്പം വ​ധു ഒ​ളി​ച്ചോ​ടി…

മ​ദ്യ​പാ​നം പ​ല​ര്‍​ക്കും അ​ടി​മ​ത്തം പ​ക​രു​ന്ന ഒ​ന്നാ​ണ്. എ​ത്ര വ​ലി​യ മ​ദ്യ​പാ​നി​യാ​ണെ​ങ്കി​ലും സ്വ​ന്തം വി​വാ​ഹ​ത്തി​ന് മ​ദ്യ​പി​ച്ചു വ​രാ​റി​ല്ല. വി​വാ​ഹ​വേ​ദി​യി​ല്‍ പ്ര​തി​ശ്രു​ത വ​ര​ന്‍ മ​ദ്യ​പി​ച്ചെ​ത്തി​യാ​ല്‍ ഏ​തെ​ങ്കി​ലും വ​ധു​വി​ന് അ​ത് സ​ഹി​ക്കാ​നാ​വു​മോ…​ഇ​ത്ത​ര​ത്തി​ല്‍ വി​വാ​ഹ​വേ​ദി​യി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി​യ വ​ര​നെ ഉ​പേ​ക്ഷി​ച്ച് ബ​ന്ധു​വി​നൊ​പ്പം വ​ധു ഒ​ളി​ച്ചോ​ടി​യെ​ന്ന വാ​ര്‍​ത്ത​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. അ​മേ​രി​ക്ക​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മേ​രി​ലാ​ന്റി​ലു​ള്ള സി​യേ​റി​യ എ​ന്ന 24കാ​രി​യാ​യ വ​ധു​വാ​ണ് വ​ര​നെ ഉ​പേ​ക്ഷി​ച്ച​ത്. 28കാ​ര​നാ​യ സാ​മാ​യി​രു​ന്നു സി​യേ​റി​യ​യു​ടെ വ​ര​ന്‍. എ​ന്നാ​ല്‍ വി​വാ​ഹ​വേ​ദി​യി​ല്‍ മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ടാ​ണ് സാ​മെ​ത്തി​യ​ത്. ഇ​ത് സി​യേ​റി​യ​ക്ക് സ​ഹി​ക്കാ​നാ​യി​ല്ല. അ​തോ​ടെ ബ​ന്ധു​വും മു​ന്‍ കാ​മു​ക​നു​മാ​യ ആ​ളി​നൊ​പ്പം ഒ​ളി​ച്ചോ​ടി പോ​കാ​ന്‍ സി​യേ​റ​യ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സ​ണ്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ടു നി​ന്ന പ്ര​ണ​യ​ബ​ന്ധ​ത്തി​നൊ​ടു​വി​ലാ​ണ് സി​യേ​റി​യ​യും സാ​മും വി​വാ​ഹ​തി​രാ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വി​വാ​ഹ​ത്തി​ന് അ​തി​ഥി​യാ​യി സി​യേ​റി​യ​യു​ടെ ബ​ന്ധു​വാ​യ 21 വ​യ​സ്സു​കാ​ര​ന്‍ കൈ​ല്‍ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ. ‘ഞാ​ന്‍ വി​വാ​ഹ ദി​വ​സം വ​ള​രെ അ​ധി​കം ആ​കാം​ക്ഷാ​ഭ​രി​ത​യാ​യി​യ​രു​ന്നു. ഒ​രു​പാ​ട് പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ്…

Read More

അടിച്ചു പൂസായി മണ്ഡപത്തിലെത്തിയ വരന്‍ മാലയിട്ടത് അമ്മായിയമ്മയ്ക്ക് ! പിന്നെ സംഭവിച്ചത്…വീഡിയോ വൈറല്‍…

മദ്യപിച്ച് ലക്കുകെട്ട് വിവാഹമണ്ഡപത്തിലെത്തിയ വരന്‍ ആകെ കണ്‍ഫ്യൂഷനിലായി. ഒടുവില്‍ വധുവിനു പകരം വിവാഹമാല്യം ചാര്‍ത്തിയതാവട്ടെ അമ്മായിയമ്മയുടെ കഴുത്തിലും. ഇതിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ‘കുടിച്ചത് കുറച്ച് കൂടിപ്പോയി’ എന്ന തലക്കെക്കോടെയാണ് വിഡിയോ പ്രചരിക്കുന്നത്. വരണമാല്യം കയ്യിലേന്തി നില്‍ക്കുന്ന വരന്‍ എതിര്‍ദിശയില്‍ നില്‍ക്കുന്ന വധുവിന് മാലയണിയിക്കുന്നതിന് പകരം തൊട്ടടുത്ത് നിന്ന് അമ്മയെ അണിയിക്കുകയായിരുന്നു. ഇതോടെ വരനെ അമ്മ തള്ളി മാറ്റുന്നുമുണ്ട്. പിന്നീട് വീണ്ടും വധുവിന് മാലയിടാന്‍ ശ്രമിക്കുമ്പോള്‍ അതിന് സാധിക്കാതെ വരന്‍ അടിതെറ്റി താഴെ വീഴുന്നതാണ് വീഡിയോയിലുള്ളത്. നിരവധിപ്പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

Read More

അടിച്ചു പൂസായി വേദിയില്‍ വരന്റെ അടിപൊളി പാമ്പ് ഡാന്‍സ് ! വിവാഹം വേണ്ടെന്ന് കട്ടായം പറഞ്ഞ് വധു; ഒടുവില്‍ കയ്യാങ്കളിയും…

വിവാഹ പന്തലില്‍ മദ്യപിച്ചെത്തിയ വരന്‍ നൃത്തമാടിയതിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്നു പിന്മാറി വധു. ഇതേത്തുടര്‍ന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ വിവാഹവേദിയില്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലെ ലഖിംപുരിലെ മൈലാനിയിലാണ് സംഭവം. നവംബര്‍ എട്ടിനാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. ഇരുവരും മാലകള്‍ കൈമാറി വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ മദ്യപിച്ച് ഉന്മാദാവസ്ഥയിലായിരുന്ന വരന്‍ സംഗീതത്തിനൊപ്പം വേദിയില്‍ നാഗിന്‍ നൃത്തം കളിക്കാന്‍ തുടങ്ങി. ഇതോടെ വധു വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിച്ചു. ഇതോടെ വരന്‍ വധുവിനെ തല്ലി. ഇതോടെ വേദിയില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമായി, പിന്നാലെ കയ്യാങ്കളിയായി. പിന്നീട് പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സമ്മാനങ്ങളെല്ലാം തിരിച്ചുനല്‍കാന്‍ വരന്റെ വീട്ടുകാര്‍ തയ്യാറായി. വിവാഹം ഉപേക്ഷിക്കാനുള്ള തീരുമാനം കേട്ടപ്പോള്‍ ആദ്യം ദുഖം തോന്നിയെന്നും പിന്നീട് അവളുടെ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വധുവിന്റെ സഹോദരന്‍ പറഞ്ഞു.

Read More