ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ്. കുമ്പളങ്ങി നൈറ്റിലെ സിമി എന്ന കഥാപാത്രത്തിലൂടെ താരം മലയാളികളുടെ ആകെ ഇഷ്ടം പിടിച്ചു പറ്റുകയും ചെയ്തു. അടുത്തിടെ ഒടിടി റിലീസായ ഒരു ഹലാല്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ നായികയായും ഗ്രേസ് തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. സിംപ്ലി സൗമ്യ എന്ന ചിത്രമാണ് ഇനി നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അനാവശ്യമായി ഒച്ചയെടുത്ത ഭര്‍ത്താവിനെ ഒറ്റയടിക്ക് വായടപ്പിച്ച പുതിയ കാലത്തിലെ പെണ്ണാണ് കുമ്പളങ്ങിയിലെ സിമി. കുമ്പളങ്ങിയിലെ സിമിക്ക് ശേഷം ഭര്‍ത്താവുമായി വീണ്ടുമൊരു യുദ്ധത്തിന് ഇറങ്ങേണ്ടി വരുന്ന കഥാപാത്രമായിരുന്നു ഹലാല്‍ ലവ് സ്റ്റോറിയിലെ സുഹറ. സിമിയ്ക്ക് പിന്നാലെ സുഹറയെയും അതി ഗംഭീരമാക്കിയിരിക്കുകയാണ് ഗ്രേസ് ആന്റണി. സുഹറയുടെ ഭാഷയുടെ രീതികളുമൊക്കെ പഠിക്കുകന്നത് വല്യ ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഗ്രേസ് പറയുന്നത്. ഒരു മാസം ഞാനവരെ എന്നെ കൊണ്ടാകുന്ന തരത്തില്‍ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. അവര് തട്ടം ഇടുന്നത്,…
Read MoreTag: grace antony
അന്ന് അങ്ങനെ പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഈ അവാര്‍ഡ് ! അന്ന് തന്നെ അവഹേളിച്ചവരെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഗ്രേസ് ആന്റണി…
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഗ്രേസ് ആന്റണി. ഇപ്പോള്‍ തന്നെ മാനസികമായി തളര്‍ത്തിയ ആളുകളെക്കുറിച്ച് പറയുകയാണ് നടി. ‘ മൂവി സ്ട്രീറ്റ് അവാര്‍ഡ് ദാന ചടങ്ങിലാണ് നടിയുടെ തുറന്നു പറച്ചില്‍. ‘നീ ഒന്നും ആവില്ല, സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ല എന്ന് പറഞ്ഞ ആളുകളുണ്ട്, അവര്‍ക്കുള്ള ഒരു ചെറിയ മറുപടിയാണ് ഈ അവാര്‍ഡ്.’കഴിഞ്ഞ വര്‍ഷത്തെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു താരം. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘തമാശ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം ലഭിച്ചത്. ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗിലൂടെ മലയാള സിനിമയിലെത്തിയ ഗ്രേസ് ‘കുമ്പളങ്ങി നൈറ്റ്സ്’, ‘തമാശ’, ‘പ്രതി പൂവന്‍കോഴി’ എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് നിരൂപക പ്രശംസയും നേടി.
Read Moreസന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് മലയാള സിനിമയില്‍ കാണുമായിരുന്നില്ല; കുമ്പളങ്ങി നൈറ്റ്‌സിലെ നായിക പറയുന്നു…
ഹിറ്റ്ചിത്രം കുമ്പളങ്ങി നൈറ്റ്‌സിലെ സിമിമോള്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു. സിമിമോളായി തകര്‍പ്പന്‍ അഭിനയം കാഴ്ചവെച്ചത് ഗ്രേസ് ആന്റണിയാണ്. തന്റെ അഭിനയജീവിതത്തിലെ ആദ്യ ബ്രേക്കിന് എന്നും കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണെന്ന് തുറന്നു പറയുകയാണ് ഗ്രേസ് ഇപ്പോള്‍. ഒത്തിരിപേര്‍ കളിയാക്കുന്നുണ്ടെങ്കിലും തനിക്ക് എന്നും സന്തോഷ് പണ്ഡിറ്റിനോട് ഒരു സ്നേഹമുണ്ടെന്നും കരിയറിലെ ആദ്യ ബ്രേക്കിന് അദ്ദേഹത്തോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നുമാണ് ഗ്രേസ് പറഞ്ഞത്. ഒമര്‍ ലുലു ചിത്രം ‘ഹാപ്പി വെഡ്ഡിംഗി’ലൂടെയാണ് സിമി ശ്രദ്ധേയയായത്. ചിത്രത്തിലെ റാഗിങ് രംഗത്ത് സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി…’ എന്ന ഗാനം ആസ്വദിച്ചു പാടുന്നത് ഏറെ ഹിറ്റായിരുന്നു. സിനിമയുടെ ഓഡീഷന്റെ സമയത്ത് ഹരിമുരളീരവം പാടാം എന്നായിരുന്നു തീരുമാനമെന്നും ഒടുവില്‍ താന്‍ തന്നെ ഈ പാട്ടു സജസ്റ്റ് ചെയ്യുകയായിരുന്നെന്നും ഗ്രേസ് പറഞ്ഞു. സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മലയാള സിനിമയില്‍ ഒരു അഡ്രസ് ഉണ്ടാക്കിയെടുക്കാന്‍…
Read More