ഗ്രീന്‍വെയ്ന്‍ സംവിധാനന്ദിനെതിരേ ഗുരുതര മീടു ആരോപണവുമായി പരിസ്ഥിതി പ്രവര്‍ത്തക ! ഇരകളെ ഇയാള്‍ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യും; വീഡിയോ സെക്‌സ്, സെക്‌സ് ചാറ്റ് തുടങ്ങിയ കലാപരിപാടികള്‍ വേറെയും…

പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീന്‍വെയ്ന്‍ കൂട്ടായ്മയുടെ സ്ഥാപകനും എഴുത്തുകാരനും സന്യാസിയുമായ സംവിദാനന്ദിനെതിരേ ഗുരുതര മീടൂ ആരോപണവുമായി പരിസ്ഥിതി പ്രവര്‍ത്തക. സൗഹൃദം നടിച്ച് അടുത്ത് കൂടി സ്ത്രീകളെ സംവിദാനന്ദ് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തിട്ടുണ്ടെന്നുമാണ് എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ചിത്തിര കുസുമന്റെ വെളിപ്പെടുത്തല്‍. പ്രധാനമായും വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുള്ള സ്ത്രീകളാണ് ഇങ്ങേരുടെ ഇരയാവുക . ‘ കണ്ണാ ‘ എന്നാണ് പൊതുവെ എല്ലാവരെയും വിളിക്കുക ,അതാവുമ്പോള്‍ പേര് തെറ്റിപ്പോയാല്‍ ബുദ്ധിമുട്ടില്ലാത്തതു കൊണ്ടാവണം. പ്രണയത്തിലായ സ്ത്രീകളോട് ( ഒരേ സമയം പല ഭാഷകളിലും പല രാജ്യങ്ങളിലുമായി പലര്‍ ) സെക്സ് ചാറ്റ് ചെയ്യുക , വീഡിയോ സെക്സ് ചെയ്യുക മുതലായ കലാപരിപാടികള്‍ ( ഇതൊക്കെ സ്ത്രീകളുടെ സമ്മതത്തോടു കൂടെത്തന്നെയാവണം ) നടത്തി ആ ചാറ്റ് റെക്കോര്‍ഡ് , വോയ്‌സ് മെസേജുകള്‍ , ന്യൂഡ് ഫോട്ടോസ് ഒക്കെ കളക്റ്റ് ചെയ്തു വെക്കും . (…

Read More