ഗ്രീന്‍വെയ്ന്‍ സംവിധാനന്ദിനെതിരേ ഗുരുതര മീടു ആരോപണവുമായി പരിസ്ഥിതി പ്രവര്‍ത്തക ! ഇരകളെ ഇയാള്‍ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യും; വീഡിയോ സെക്‌സ്, സെക്‌സ് ചാറ്റ് തുടങ്ങിയ കലാപരിപാടികള്‍ വേറെയും…

പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീന്‍വെയ്ന്‍ കൂട്ടായ്മയുടെ സ്ഥാപകനും എഴുത്തുകാരനും സന്യാസിയുമായ സംവിദാനന്ദിനെതിരേ ഗുരുതര മീടൂ ആരോപണവുമായി പരിസ്ഥിതി പ്രവര്‍ത്തക. സൗഹൃദം നടിച്ച് അടുത്ത് കൂടി സ്ത്രീകളെ സംവിദാനന്ദ് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തിട്ടുണ്ടെന്നുമാണ് എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ചിത്തിര കുസുമന്റെ വെളിപ്പെടുത്തല്‍. പ്രധാനമായും വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുള്ള സ്ത്രീകളാണ് ഇങ്ങേരുടെ ഇരയാവുക . ‘ കണ്ണാ ‘ എന്നാണ് പൊതുവെ എല്ലാവരെയും വിളിക്കുക ,അതാവുമ്പോള്‍ പേര് തെറ്റിപ്പോയാല്‍ ബുദ്ധിമുട്ടില്ലാത്തതു കൊണ്ടാവണം.

പ്രണയത്തിലായ സ്ത്രീകളോട് ( ഒരേ സമയം പല ഭാഷകളിലും പല രാജ്യങ്ങളിലുമായി പലര്‍ ) സെക്സ് ചാറ്റ് ചെയ്യുക , വീഡിയോ സെക്സ് ചെയ്യുക മുതലായ കലാപരിപാടികള്‍ ( ഇതൊക്കെ സ്ത്രീകളുടെ സമ്മതത്തോടു കൂടെത്തന്നെയാവണം ) നടത്തി ആ ചാറ്റ് റെക്കോര്‍ഡ് , വോയ്‌സ് മെസേജുകള്‍ , ന്യൂഡ് ഫോട്ടോസ് ഒക്കെ കളക്റ്റ് ചെയ്തു വെക്കും . ( ഏതാണ്ട് ഇരുന്നൂറോളം പരിചയക്കാരും അല്ലാത്തവരുമായ , വിദേശികളും കേരളത്തിന് പുറത്തുള്ളവരും അടങ്ങുന്ന സ്ത്രീകളുടെ ഇത്തരം ഡാറ്റ അയാളുടെ ലാപ് ടോപ്പില്‍ ഞാന്‍ നേരിട്ടുകണ്ടതാണ് , ഒപ്പം അങ്ങോട്ടയച്ചുകൊടുത്ത പല പോസ് ലിംഗഫോട്ടോകളും ) പ്രണയം മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍ ഈ സ്ത്രീകളെക്കൊണ്ട് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യിപ്പിക്കുക , യാത്രക്കിടയില്‍ താമസിക്കാന്‍ മുന്തിയ ഹോട്ടലുകളില്‍ മുറി ബുക്ക് ചെയ്യിപ്പിക്കുക മുതലായ കലാപരിപാടികള്‍ നടത്തും .

ഇങ്ങനെ കൊടുത്ത പണം കടമാണ് എന്നും തിരികെ കൊടുക്കും എന്നും തന്നെയാണ് പറയാറുള്ളത് എന്നാണ് ഇദ്ദേഹത്തിന്റെ പല മുന്‍കാല കാമുകിമാരോട് സംസാരിച്ചതില്‍ നിന്ന് എനിക്ക് മനസിലായത് . ഈ പണം കണ്ടെത്താന്‍ കുട്ടികളുടെ സ്വര്‍ണം പണയം വെച്ചവരും പലിശക്ക് എടുത്തവരും ഭര്‍ത്താവ് അറിയാതെ അയാളുടെ പണം എടുത്തവരുമുണ്ട് , തിരികെ കിട്ടുമല്ലോ എന്നുള്ള ഉറപ്പില്‍ . കുറച്ചങ്ങോട്ടു കഴിയുമ്പോള്‍ പണം തിരികെ ചോദിക്കുമ്പോള്‍ പ്രണയത്തിന്റെ മധുരം കുറഞ്ഞുതുടങ്ങും . തെറി പറയും . വിളിച്ചാല്‍ എടുക്കാതാകും . ശല്യം സഹിക്കാതായാല്‍ കയ്യിലുള്ള ഫോട്ടോ കുടുംബക്കാര്‍ക്ക് അയച്ചുകൊടുക്കും എന്ന് ഭീഷണിയാകും . അവിടെ വരെ എത്തി പിന്തിരിഞ്ഞ പെണ്ണുങ്ങളും ഒഴിവാക്കപ്പെടുന്നു എന്ന തോന്നലില്‍ തകര്‍ന്നു തരിപ്പണമായിപ്പോയ പെണ്ണുങ്ങളും എന്റെ പരിചയത്തിലുണ്ട് . ഇത് വായിച്ച് അവര്‍ക്ക് സങ്കടം വരുമെന്ന് എനിക്കറിയാം , എന്നോട് ക്ഷമിക്കണം . നിങ്ങള്‍ക്ക് വേണ്ടിക്കൂടിയാണ് ഞാനിത് എഴുതിയത് . ചിത്തിര കുസുമം പറയുന്നു…

ചിത്തിര കുസുമത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Related posts