മീടുവിന് ഇരയാകുന്നവരില്‍ പുരുഷന്മാരുമുണ്ട് ! സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ ഇരയ്‌ക്കൊപ്പമാവണം നമ്മള്‍ നില്‍ക്കേണ്ടത്; തുറന്നു പറച്ചിലുമായി സണ്ണി ലിയോണ്‍

സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ ആരംഭിച്ച മീടു ക്യാമ്പയ്ന്‍ രാജ്യമാകെ കത്തിപ്പടര്‍ന്നിരുന്നു. ‘മീ ടൂ’ എന്ന വാചകം ആദ്യമായി സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചത് 2006 ല്‍ മൈസ്‌പേസില്‍ ലൈംഗിക പീഡനത്തെ അതിജീവിച്ച ആക്ടിവിസ്റ്റായ താരാന ബര്‍ക്ക് ആയിരുന്നു. ഇതിനു ശേഷം ഹാഷ്ടാഗ് ക്യാമ്പയിനായി ഇതിനു വലിയ തോതില്‍ പ്രചാരം ലഭിക്കുകയും ചെയ്തു. ബോളിവുഡ് നടി തനുശ്രീ ദത്ത നടന്‍ നാനാ പടേക്കര്‍ക്കെതിരെ 2018 ല്‍ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചപ്പോഴാണ് ഇന്ത്യയില്‍ മീടൂ മൂവ്‌മെന്റിന് തുടക്കം കുറിച്ചത്. 2008 ല്‍ ഹോണ്‍ ഒക്കെ പ്ലീസ് എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടയില്‍ നാനാപഡേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു തനുശ്രീയുടെ ആരോപണം. പിന്നീട് കണ്ടത് ഇന്ത്യന്‍ സിനിമ രംഗത്തെ പല വമ്പന്മാരുടെയും മുഖംമൂടികള്‍ വലിച്ചു കീറപ്പെടുന്നതാണ്. എന്നാല്‍ ഇപ്പോള്‍ മീടൂ ഇരകള്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും…

Read More

മീടുവിനു ബദലായി മെന്‍ടു ! ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധങ്ങള്‍ പിന്നീട് പീഡനമായി മാറുന്നത് ചൂണ്ടിക്കാട്ടി പ്രചരണം; മെന്‍ടു പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ ഇങ്ങനെ…

മീടു ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് ഇന്ത്യന്‍ സിനിമാലോകത്തെയാകെ പിടിച്ചു കുലുക്കിയിരുന്നു. നിരവധി പൊയ്മുഖങ്ങളാണ് മീടു ക്യാമ്പെയ്‌നിലൂടെ അഴിഞ്ഞു വീണത്. എന്നാല്‍ ഇതിനു ബദലായി പുരുഷന്മാര്‍ക്കു വേണ്ടി ആരംഭിച്ച മെന്‍ടു എന്ന ക്യാമ്പയ്‌നാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. 2017ല്‍ ഹോളിവുഡില്‍നിന്നു തുടങ്ങിയ മീടൂ തരംഗം ലോകവ്യാപകമായി നിരവധി ആളുകളെ ബാധിച്ചിരുന്നു. കേന്ദ്രമന്ത്രി ആയിരുന്ന എം.ജെ.അക്ബറിനു രാജിവയ്‌ക്കേണ്ടി വന്നത് ഉദാഹരണം. ക്യാംപെയ്ന്‍ മലയാള സിനിമയിലും ഏറെ ഒച്ചപ്പാടുകളുണ്ടാക്കി, തുറന്നുപറച്ചിലൂടെ പുരുഷനെയും കെണിയിലാക്കാവുന്ന നീക്കമെന്ന ആക്ഷേപവും ഉയര്‍ന്നു. പ്രശസ്ത ടിവി താരം കരണ്‍ ഒബ്‌റോയിയെ പീഡനകേസില്‍ അറസ്റ്റു ചെയ്തതിനെതിരെ കഴിഞ്ഞദിവസം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കെട്ടിച്ചമച്ച കേസാണെന്നു സഹോദരി അടക്കമുള്ളവര്‍ ആരോപിച്ചു. ഇതിന്റെ തുടര്‍ച്ചയായാണു ഹിന്ദി ടെലിവിഷന്‍ മേഖലയിലേക്കും പ്രചരിച്ചു തുടങ്ങിയ മെന്‍ടൂ പ്രസ്ഥാനം. പുരുഷനും തുല്യലിംഗനീതി ഉറപ്പാക്കണമെന്നാണ് ആവശ്യം. നാഷനല്‍ കമ്മിഷന്‍ ഫോര്‍ വിമെന്‍ (എന്‍സിഡബ്ല്യു) എന്നതുപോലെ നാഷനല്‍ കമ്മിഷന്‍…

Read More

ഒരു സ്ത്രീ പ്രതികരിച്ചാല്‍ കണ്ടംവഴി ഓടുന്ന പുരുഷന്മാരെ ഇവിടുള്ളൂ ! പരസ്പര സമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം പിന്നീട് വിളിച്ചു പറയുന്നതിനോട് യോജിക്കാനാവില്ലെന്ന് നടന്‍ ബൈജു

മീടുവില്‍ പലരും പല അഭിപ്രായ പ്രകടനങ്ങളും നടത്തിയെങ്കിലും നടന്‍ ബൈജുവിന്റെ പ്രസ്താവന ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. നായക താരങ്ങളുടെ പേരിലാണ് സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതെന്നും അതു കൊണ്ടു തന്നെ അവര്‍ക്കിഷ്ടമുള്ള നടിമാരെയും നടന്മാരെയും ടെക്നീഷ്യന്‍സിനെയും സിനിമയ്ക്കായി തിരഞ്ഞെടുക്കുന്നതില്‍ അപാകതയില്ലെന്നാണ് ബൈജു പറയുന്നത്. സിനിമ ആരംഭിച്ച കാലം മുതല്‍ ഈ വ്യവസായം ഭരിക്കുന്നത് നായകന്മാരാണെന്നും ഈ വ്യവസായത്തെ നിയന്ത്രിക്കാന്‍ മാത്രമുള്ള സ്വാധീനം ഇവിടുത്തെ നായികമാര്‍ക്ക് വന്നിട്ടില്ലന്നും തിയേറ്ററില്‍ ജനം ഇടിച്ചുകയറുന്നതും ടെലിവിഷന്‍ റൈറ്റ് വില്‍ക്കുന്നതും നായകന്മാരെ കണ്ടാട്ടാണെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ പിന്നെ നായകന്മാര്‍ ചില കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ എന്താണ് അപാകതയെന്നും നായകന്മാര്‍ക്ക് ഇഷ്ടമുള്ള നടിമാരും ടെക്നീഷ്യന്മാരും നടന്മാരും വരുന്നത് സ്വഭാവികം മാത്രമാണെന്നും ബൈജു പറഞ്ഞു. മീ ടൂ ക്യാമ്പയിനോടുള്ള വിയോജിപ്പും അദ്ദേഹം തുറന്നു പറഞ്ഞു. പരസ്പരസമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം പിന്നീടു വിളിച്ചുപറയുന്നതിനോടു യോജിപ്പില്ല. ഇപ്പോള്‍…

Read More

സിനിമാജീവിതത്തിനിടെ രണ്ടു പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട് ! പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ല; മീടു വിഷയത്തില്‍ വ്യത്യസ്ഥ അഭിപ്രായവുമായി വിശാല്‍

ഇന്ത്യന്‍ സിനിമയെ പിടിച്ചു കുലുക്കി മീടു ക്യാമ്പയ്ന്‍ ഇനിയും അവസാനിച്ചിട്ടില്ല. പ്രമുഖ നടിമാരടക്കം നിരവധി സ്ത്രീകളാണ് തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് പല മാന്യന്മാരുടെയും മുഖംമൂടി കീറിയെറിഞ്ഞത്. എന്നാല്‍ ഈ ക്യാമ്പെയ്ന്‍ ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവര്‍ക്കും അതിനെ അതിജീവിച്ചവര്‍ക്കും തുറന്ന് സംസാരിക്കാന്‍ അവസരം ഒരുക്കുന്നുണ്ടെങ്കിലും ചില വ്യക്തികള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് നടന്‍ വിശാല്‍ പറയുന്നത്. തമിഴ് സിനിമയില്‍ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് വിശാല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വിശാലിന്റെ പ്രതികരണം. ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരേ പോലെയാണ്. അവസരം ലഭിക്കുന്നതിന് ശാരീരികമായും മാനസികമായും വഴങ്ങി കൊടുക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാവുകയാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. എന്റെ സിനിമകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് ഞാന്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കാറുണ്ട്. മീടൂ ക്യാമ്പയിന്റെ ഭാഗമായി സ്ത്രീകള്‍ തുറന്ന് സംസാരിക്കുമ്പോള്‍ വേട്ടക്കാരുടെ മുഖം സമൂഹം…

Read More

നാല് വയസ്സുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടു ! പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്നെന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി…

നാലു വയസുള്ളപ്പോള്‍ താന്‍ ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി നടി പാര്‍വതി. പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ് അന്നു തനിക്ക് സംഭവിച്ചതെന്തെന്ന് മനസ്സിലായതെന്ന് നടി പറഞ്ഞു. പീഡനവിവരം പുറംലോകത്തെ അറിയിക്കാന്‍ വീണ്ടും പന്ത്രണ്ട് വര്‍ഷം എടുക്കേണ്ടി വന്നെന്നും നടി പറഞ്ഞു. മുംബൈയിലെ നടക്കുന്ന മാമി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം പാര്‍വതി പുറംലോകത്തോടു വിളിച്ചു പറഞ്ഞത്. രാഷ്ട്രീയ, സിനിമാമേഖലയിലുള്‍പ്പെടെ മീ ടു ക്യാംപെയിന്‍ ശക്തിയാര്‍ജിക്കുന്ന അവസരത്തിലാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. ”എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. പതിനേഴ് വര്‍ഷം കഴിഞ്ഞാണ് അന്നെന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണ് സംഭവത്തെപ്പറ്റി പുറത്തുപറയാന്‍ കഴിഞ്ഞത്”, പാര്‍വതി പറഞ്ഞു.”അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കേണ്ടതുണ്ട്”, പാര്‍വതി പറഞ്ഞു. മീ ടു ക്യാംപെയ്‌നിന്റെ പശ്ചാത്തലത്തില്‍…

Read More

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ പോക്ക് നാശത്തിലേക്കാണ് ! ആ പീഡനാരോപണം കൈകാര്യം ചെയ്യുന്നതില്‍ ബിസിസിഐയ്ക്ക് വലിയ പിഴവു പറ്റി; സൗരവ് ഗാംഗുലിയുടെ തുറന്നു പറച്ചില്‍ ചര്‍ച്ചയാകുന്നു…

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തിന്റെ പോക്ക് നാശത്തിലേക്കാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ബിസിസിഐയുടെ സി.ഇ.ഒ രാഹുല്‍ ജോഹ്രിക്കെതിരെ ഉയര്‍ന്ന മീ ടൂ ആരോപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗാംഗുലിയുടെ ഈ പ്രസ്താവന. ഈ ആരോപണം കൈകാര്യം ചെയ്യുന്നതില്‍ ബിസിസിഐ വന്‍വീഴ്ചയാണ് വരുത്തിയതെന്നും ബോര്‍ഡിന്റെ പ്രതിച്ഛായ മോശമാകുമോയെന്ന് താന്‍ ആശങ്കാകുലനാണെന്നും ഗാംഗുലി വ്യക്തമാക്കി. ബിസിസിഐയുടെ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന, ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറന്‍ അനിരുദ്ധ് ചൗധരി എന്നിവര്‍ക്ക് അയച്ച കത്തിലാണ് ഗാംഗുലി ഇക്കാര്യം പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസംവിധാനം എങ്ങോട്ടാണ് പോകുന്നതെന്ന ആശങ്കയിലാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമെന്ന നിലയിലും ഇന്ത്യയുടെ ജയപരാജയങ്ങള്‍ ഒരുകാലത്ത് ജീവിതത്തിന്റെ ഭാഗമായിരുന്നതിനാലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ എനിക്ക് ഏറെ പ്രധാനമാണ്. അത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കുമുണ്ട്. ഏറെ…

Read More

ഗ്രീന്‍വെയ്ന്‍ സംവിധാനന്ദിനെതിരേ ഗുരുതര മീടു ആരോപണവുമായി പരിസ്ഥിതി പ്രവര്‍ത്തക ! ഇരകളെ ഇയാള്‍ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യും; വീഡിയോ സെക്‌സ്, സെക്‌സ് ചാറ്റ് തുടങ്ങിയ കലാപരിപാടികള്‍ വേറെയും…

പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീന്‍വെയ്ന്‍ കൂട്ടായ്മയുടെ സ്ഥാപകനും എഴുത്തുകാരനും സന്യാസിയുമായ സംവിദാനന്ദിനെതിരേ ഗുരുതര മീടൂ ആരോപണവുമായി പരിസ്ഥിതി പ്രവര്‍ത്തക. സൗഹൃദം നടിച്ച് അടുത്ത് കൂടി സ്ത്രീകളെ സംവിദാനന്ദ് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തിട്ടുണ്ടെന്നുമാണ് എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ചിത്തിര കുസുമന്റെ വെളിപ്പെടുത്തല്‍. പ്രധാനമായും വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുള്ള സ്ത്രീകളാണ് ഇങ്ങേരുടെ ഇരയാവുക . ‘ കണ്ണാ ‘ എന്നാണ് പൊതുവെ എല്ലാവരെയും വിളിക്കുക ,അതാവുമ്പോള്‍ പേര് തെറ്റിപ്പോയാല്‍ ബുദ്ധിമുട്ടില്ലാത്തതു കൊണ്ടാവണം. പ്രണയത്തിലായ സ്ത്രീകളോട് ( ഒരേ സമയം പല ഭാഷകളിലും പല രാജ്യങ്ങളിലുമായി പലര്‍ ) സെക്സ് ചാറ്റ് ചെയ്യുക , വീഡിയോ സെക്സ് ചെയ്യുക മുതലായ കലാപരിപാടികള്‍ ( ഇതൊക്കെ സ്ത്രീകളുടെ സമ്മതത്തോടു കൂടെത്തന്നെയാവണം ) നടത്തി ആ ചാറ്റ് റെക്കോര്‍ഡ് , വോയ്‌സ് മെസേജുകള്‍ , ന്യൂഡ് ഫോട്ടോസ് ഒക്കെ കളക്റ്റ് ചെയ്തു വെക്കും . (…

Read More

ഇന്ത്യന്‍ നഗരങ്ങളിലെ 50 ശതമാനം പുരുഷന്മാരും കഴിയുന്നത് മീടുവിനെ ഭയന്ന് ! സര്‍വേയില്‍ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

ഇന്ത്യന്‍ നഗരങ്ങളില്‍ വസിക്കുന്ന 50 ശതമാനം പുരുഷന്മാരും കഴിയുന്നത് മീടുവിനെ ഭയന്നെന്ന് സര്‍വേ റിപ്പോര്‍ട്ട്.യൂ ഗവ് ഇന്ത്യ ( YouGov India) 1000 പേരില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരമുള്ളത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 51 ശതമാനം പേരും പുരുഷന്മാരും ബാക്കിയുള്ളവര്‍ സ്ത്രീകളുമാണ്. ഒക്ടബോര്‍ 16 മുതല്‍ 22 വരെയാണ് സര്‍വേ നടത്തിയത്. പുരുഷന്മാരില്‍ രണ്ടില്‍ ഒരാള്‍ വീതം മീ ടൂവിനെ ഭയക്കുന്നതായിട്ടാണ് സര്‍വേ വ്യക്തമാക്കുന്നത്. ഇനി മുതല്‍ സ്ത്രീകളുമായി ഇടപഴകുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. മൂന്നില്‍ ഒന്ന് പുരുഷന്മാര്‍ സഹപ്രവര്‍ത്തകരായ സ്ത്രീകളുമായിട്ടുള്ള സംസാരം ഇനി ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. അല്ലാത്തപക്ഷം തങ്ങളുടെ സംസാരം തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഇവര്‍ ഭയപ്പെടുന്നു. മൂന്നില്‍ ഒന്ന് പുരുഷന്മാരും ജോലി സ്ഥലത്ത് തങ്ങളുടെ ടീമില്‍ എതിര്‍ ലിംഗത്തിലുള്ളവരെ ഉള്‍പ്പെടത്തുന്ന കാര്യത്തില്‍ ജാഗ്രത വേണമെന്ന അഭിപ്രായക്കാരാണ്. അതേസമയം…

Read More

ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? ശ്രുതിയേപ്പോലുള്ളവര്‍ മീ ടൂ ക്യാംപെയ്ന്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്; ശ്രുതി ഹരിഹരനെതിരേ ആഞ്ഞടിച്ച് അര്‍ജുന്റെ മകള്‍ ഐശ്വര്യ…

തമിഴ് സിനിമാതാരം അര്‍ജുനെതിരേ നടി ശ്രുതി ഹരിഹരന്‍ ഉന്നയിച്ച മീ ടൂ ആരോപണങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് അര്‍ജുന്റെ മകള്‍ ഐശ്വര്യ. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രുതി മീ ടൂ ക്യാംപെയ്ന്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ഐശ്വര്യ പറഞ്ഞു. ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം… ശ്രുതിയേപ്പോലുള്ളവര്‍ മീ ടൂ ക്യാംപെയ്ന്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ് ഐശ്വര്യ പറഞ്ഞു. ‘ആരെങ്കിലും ബലംപ്രയോഗിച്ച് ഉപദ്രവിക്കുക, അല്ലെങ്കില്‍ മറ്റൊരാളുടെ സമ്മതപ്രകാരമല്ലാതെ ചെയ്യുക. ഇതൊക്കെയാണ് മീ ടു ക്യാംപെയ്‌നുകളിലൂടെ വെളിപ്പെടുത്തുന്നത്. ഇത് അങ്ങനെയല്ല. ശ്രുതിയെപ്പോലുള്ളവര്‍ അവരുടെ നേട്ടത്തിനായി മീ ടുവിനെ ഉപയോഗിക്കുന്നു. ചിലപ്പോള്‍ ഇത്തരം ആരോപണമുന്നയിക്കുന്നത് പ്രശസ്തിയ്ക്കു വേണ്ടിയായിരിക്കുമെന്നും ശ്രുതിയുടെ തീരുമാനങ്ങളില്‍ സങ്കടമുണ്ടെന്നും ഐശ്വര്യ പറഞ്ഞു. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ തന്നെ കാര്യങ്ങള്‍ തുറന്ന് സംസാരിക്കാമായിരുന്നു.’ഐശ്വര്യ പറഞ്ഞു. അരുണ്‍ വൈദ്യനാഥന്‍ ഒരുക്കിയ നിബുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് അര്‍ജുന്‍ മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ…

Read More

തന്റെ പിതാവിനെതിരായി മീടു വെളിപ്പെടുത്തല്‍ നടത്തിയ യുവതിയെ പിന്തുണച്ച് നന്ദിതാ ദാസിന്റെ ചങ്കൂറ്റം; പദ്മഭൂഷന്‍ ജേതാവായ ജതിന്‍ദാസിനെതിരേ യുവതി പറയുന്നതിങ്ങനെ…

തന്റെ പിതാവും ചിത്രകാരനുമായ ജതിന്‍ദാസിനെതിരേ ലൈംഗികാരോപണമുന്നയിച്ച യുവതിയ്ക്ക് നന്ദിതാദാസിന്റെ പിന്തുണ. പേപ്പര്‍ നിര്‍മാണ കമ്പനിയുടെ കോ ഫൗണ്ടര്‍മാരില്‍ ഒരാളായ നിഷാ ബോറായെന്ന യുവതിയാണ് ചൊവ്വാഴ്ച നന്ദിതാ ദാസിന്റെ പിതാവും പദ്മഭൂഷണ്‍ ജേതാവും ചിത്രകാരനുമായ ജതിന്‍ദാസിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ജതിന്‍ദാസ് പതിനാല് വര്‍ഷം മുന്‍പ് അയാളുടെ സ്റ്റുഡിയോയില്‍ വെച്ച് തനിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയെന്ന് യുവതി വെളിപ്പെടുത്തിയത്. മീ ടൂ ക്യാമ്പയിനെ ശക്തമായി പിന്തുണക്കുന്നയാളെന്ന നിലയില്‍ ആരോപണം ഉന്നയിച്ച യുവതിക്കൊപ്പം തോളാട് തോള്‍ ചേര്‍ന്നു നില്‍ക്കുന്നൂവെന്നാണ് നടിയും സംവിധായികയുമായ നന്ദിത ഫേസ്ബുക്കില്‍ കുറിച്ചത്. ആണിനും പെണ്ണിനും സുരക്ഷിതമായി തുറന്ന് പറയാനുള്ള സാഹചര്യം ഉണ്ടാകണം. പക്ഷേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുന്‍പ് അത് ശരിയാണെന്ന് ഉറപ്പു വരുത്തണം. തെറ്റായ ആരോപണങ്ങള്‍ ഈ കാമ്പയിന്റെ ഗൗരവം നഷ് ടപ്പെടുത്തുമെന്നും ഓര്‍ക്കണം നന്ദിത പറയുന്നു. സംസ്‌കാര ശൂന്യമെന്നാണ് യുവതിയുടേ ആരോപണത്തിനെതിരേയുള്ള ജതിന്‍ദാസിന്റെ പ്രതികരണം. തനിക്കെതിരേ…

Read More