ഒരുപാടു ദിവസം ആശുപത്രിയില്‍ ചെലവിടേണ്ടി വന്നു; ചെറിയ തുക മാത്രം പ്രതിഫലമായി ലഭിച്ചിരുന്ന രാജേന്ദ്രനെത്തേടി സിനിമയില്‍ നിന്നും ആരും വന്നില്ല; തല നിറച്ചും മുടിയുണ്ടായിരുന്ന രാജേന്ദ്രനെ മൊട്ട രാജേന്ദ്രനാക്കിയത് ആ മലയാള സിനിമ…

സ്വന്തം രൂപ സവിശേഷതയാണ് ചിലരെ സിനിമയില്‍ നിലനിര്‍ത്തുന്നത്. അത്തരം ഒരാളാണ് മൊട്ട രാജേന്ദ്രന്‍. വില്ലനായും ഹാസ്യതാരമായുമൊക്കെ തമിഴ്‌സിനിമയില്‍ നിറഞ്ഞാടുകയാണ് എ. രാജേന്ദ്രന്‍ എന്ന മൊട്ട രാജേന്ദ്രന്‍ തലയില്‍ മാത്രമല്ല മുഖത്തും പുരികത്തിലും ഒരു തരി രോമം പോലും ഇല്ലാത്ത രാജേന്ദ്രന്റെ ഈ രൂപത്തിനു കാരണമാകട്ടെ ഒരു മലയാള സിനിമയും തലയില്‍ നിറയെ മുടിയും മുഖത്തു മീശയുമുള്ള ചെറുപ്പക്കാരനായിരുന്നു രാജേന്ദ്രന്‍ ഒരുകാലത്ത്. പോരാത്തതിന് സിക്‌സ് പായ്ക്ക് ബോഡിയും ഉരുക്കു മസിലും. മലയാളത്തില്‍ അടക്കം തെന്നിന്ത്യന്‍ ഭാഷകളിലെ തിരക്കുള്ള സ്റ്റണ്ട് മാനുമായിരുന്നു. മോഹന്‍ലാലിനും അരവിന്ദ് സ്വാമിക്കും ഒപ്പം ഗുണ്ടയായി അഭിനയിച്ചിട്ടുള്ള രാജേന്ദ്രനെ ഷൂട്ടിംഗിനിടയ്ക്കു പറ്റിയ ഒരു അപകടമാണ് ഈ രൂപത്തിലെത്തിച്ചത്. ഒരു മലയാള സിനിമയില്‍ സ്റ്റണ്ട് മാന്‍ ആയി അഭിനയിക്കുന്നതിനിടെയായിരുന്നു രാജേന്ദ്രന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ അപകടം. സിനിമയില്‍ നടന്‍ വിജയരാഘവന്‍, രാജേന്ദ്രനെ തല്ലുന്ന ഒരു രംഗമുണ്ടായിരുന്നു. തല്ലു…

Read More