മാ​സ്കി​ല്ലാ​ത്ത​വ​ർ സൂ​ക്ഷി​ക്കു​ക, കോ​വി​ഡ് ഭീ​തി മാ​ത്ര​മ​ല്ല പോ​ക്ക​റ്റും കാ​ലി​യാ​കും! മാ​സ്കി​ന്‍റെ പേ​രി​ൽ ഒ​രു ദി​വ​സം 100 കേ​സെ​ടു​ക്ക​ണം; പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പു​തി​യ ഉ​ത്ത​ര​വ്

തൃ​ശൂ​ർ: മാ​സ്കി​ല്ലാ​ത്ത​വ​ർ സൂ​ക്ഷി​ക്കു​ക, കോ​വി​ഡ് ഭീ​തി മാ​ത്ര​മ​ല്ല പോ​ക്ക​റ്റും കാ​ലി​യാ​കും. മാ​സ്കി​ല്ലാ​ത്ത​വ​രെ പി​ടി​കൂ​ടി 500 രൂ​പ പി​ഴ ഈ​ടാ​ക്കാ​ൻ പോ​ലീ​സി​നു ക​ർ​ശ​നനി​ർ​ദേ​ശം ന​ൽ​കി.

ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ചു​രു​ങ്ങി​യ​ത് ഒ​രു ദി​വ​സം മാ​സ്ക് ധ​രി​ക്കാ​ത്ത 100 പേ​രെ പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

സി​റ്റി പോ​ലീ​സി​ലെ 24 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നാ​യി 12 ല​ക്ഷം രൂ​പ ഒ​രു ദി​വ​സം പി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ർ ആ​ർ. ആ​ദി​ത്യ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

മാ​സ്കി​ല്ലാ​തെ എ​വി​ടെ നി​ൽ​ക്കു​ന്ന​വ​രാ​യാ​ലും ബ​സി​ലോ, കാ​റി​ലോ, ബൈ​ക്കി​ലോ യാ​ത്ര ചെ​യ്യു​ന്ന​വ​രാ​യാ​ലും പി​ടി​കൂ​ട​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

നി​ർ​ദേ​ശം വ​ന്ന​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ​ത​ന്നെ പോ​ലീ​സു​കാ​ർ മാ​സ്കി​ല്ലാ​ത്ത​വ​രെ ക​ണ്ടെ​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. മാ​സ്കി​ന്‍റെ പേ​രി​ലും ടാ​ർ​ജ​റ്റ് ന​ൽ​കി​യ​തു പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ യോ​ഗ​ങ്ങ​ൾ​ക്കു യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ അ​നു​മ​തി ന​ൽ​കി​യ​തി​നു​ശേ​ഷം പൊ​തു​ജ​ന​ങ്ങ​ളെ പെ​രു​വ​ഴി​യി​ലാ​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രെ പൊ​തു​സ​മൂ​ഹ​ത്തി​ലും പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്.

ക​മ്മീ​ഷ​ണ​ർ നേ​രി​ട്ടു​ത​ന്നെ ഇ​ന്ന​ലെ രാ​വി​ലെ തൃ​ശൂ​ർ ശ​ക്ത​ൻ മാ​ർ​ക്ക​റ്റു​ക​ളി​ലും മ​റ്റു പ​രി​സ​ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലും ജി​ല്ല​യി​ലും പോ​ലീ​സു​കാ​ർ എ​ല്ലാ ക​ട​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ക​യ​റി പ​രി​ശോ​ധ​ന​യും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി.

Related posts

Leave a Comment