ഹാലോവീന്‍ ആഘോഷിച്ച സണ്ണിയും പിള്ളേരും ! പുതിയ വീട്ടിലെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറല്‍…

ലോകമെമ്പാടും ഇപ്പോള്‍ ഹാലോവീന്‍ ആഘോഷത്തിലാഴ്ന്നിരിക്കുമ്പോള്‍ സണ്ണി ലിയോണിനും കുടുംബത്തിനും മാറി നില്‍ക്കാനാവുന്നതെങ്ങനെ ? സണ്ണിയും കുടുംബവും തങ്ങളുടെ മുംബൈയിലെ വീട്ടില്‍ നടന്ന ഹാലോവീന്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുകയാണ്. ഭര്‍ത്താവ് ഡാനിയല്‍ വെബറിനും മൂന്ന് മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളിലൂടെ തന്റെ പുതിയ വീടും കൂടി നടി ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ്. തൂവെള്ള നിറത്തിലുള്ള പെയിന്റാണ് വീടിന് മുഴുവന്‍ നല്‍കിയിരിക്കുന്നത്. ലോസ് ഏഞ്ചല്‍സിലെ വീടിന് സമാനമായി വാതിലുകള്‍ക്കുപോലും വെള്ളനിറമാണ് നല്‍കിയിരിക്കുന്നത്. നല്ലൊരു ചിത്രകാരി കൂടിയായ സണ്ണിയുടെ ചില പെയിന്റിംഗുകളും ചുമരില്‍ തൂക്കിയിട്ടുണ്ട്. വളരെ വിശാലമായ ലിവിംഗ് ഏരിയയാണ് വീടിനുള്ളത്. മുറികളില്‍ ഒരേ പോലുള്ള ഫ്ളോറിംഗ് നല്‍കുന്നതിനു പകരം വ്യത്യസ്ത ഷേഡുകളാണ് നല്‍കിയിരിക്കുന്നത്. വുഡന്‍ ഫ്ളോറിംഗാണ് ലിവിങ് റൂമില്‍ നല്‍കിയിരിക്കുന്നത്. മുറികളിലൊന്നില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചെക്ക് ഡിസൈനാണ് കൊടുത്തിരിക്കുന്നത്. രണ്ടുവലിയ കണ്ണാടികളാണ് ഈ മുറിയിലെ ശ്രദ്ധാകേന്ദ്രം.…

Read More