മുറിയില്‍ കടന്നാല്‍ വാതിലുകള്‍ താനേ അടയുന്നു; വിചിത്രശബ്ദങ്ങള്‍ പതിവായി കേള്‍ക്കുന്നു; പ്രേതത്തെ ഭയന്ന് ജോലി ഉപേക്ഷിക്കാനൊരുങ്ങി എയര്‍ ഇന്ത്യാ ജീവനക്കാര്‍…

ചിക്കാഗോ: എയര്‍ ഇന്ത്യാ ജീവനക്കാരുടെ പിന്നാലെ പ്രേതം കൂടിയോ. തങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ കടുത്ത പ്രേതബാധയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ താമസിക്കുന്ന ചിക്കാഗോയിലെ ഹോട്ടല്‍ മുറിയിലാണ് പ്രേതശല്യം. ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും അസ്വാഭാവികവുമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതായി ജീവനക്കാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതീന്ദ്രിയ ശക്തികള്‍ ഹോട്ടല്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ അനുഭവമെന്നാണ് എയര്‍ ഇന്ത്യ ജീവനക്കാരുടെ വിശ്വാസം.വാതിലുകള്‍ ശക്തിയായി കൊട്ടിയടയ്ക്കപ്പെടുക, ബള്‍ബുകള്‍ മിന്നിക്കെടുക, വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുക, അപരിചിതമായ ഗന്ധം അനുഭവപ്പെടുക തുടങ്ങിയ അനുഭവങ്ങളാണ് ജീവനക്കാര്‍ക്ക് ഉണ്ടാകുന്നത്. എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ മേധാവി പ്രേതശല്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് കത്തെഴുതുന്ന നില വരെയെത്തി കാര്യങ്ങള്‍.ഹോട്ടലില്‍ താമസിക്കുന്ന ഭൂരിപക്ഷം ജീവനക്കാര്‍ക്കും പ്രേതാനുഭവം ഉണ്ടായിട്ടുണ്ട്. പ്രേതപ്പേടി കാരണം ജീവനക്കാര്‍ക്ക് ഹോട്ടലില്‍ ഒറ്റയ്ക്ക് കിടക്കാന്‍ ഭയമാണ്. ഒന്നിലധികം ജീവനക്കാര്‍ ഒരുമിച്ചാണ് ഇപ്പോള്‍ കിടക്കുന്നത്.…

Read More