ഭക്ഷണക്രമത്തിൽ മധുരം, അന്നജം, കൊഴുപ്പ് എന്നിവ കൂടിയ ആഹാരങ്ങള്‍ നിയന്ത്രിച്ചും ചിട്ടയായ വ്യായാമത്തിലൂടെയും കൃത്യമായ ഇടവേളകളിൽ രക്തപരിശോധന നടത്തിയും പ്രമേഹം നിയന്ത്രിക്കാം. മാതൃകാ ഹെല്‍ത്ത് പ്ലേറ്റ് * പ്ലേറ്റിന്റെ നാലിലൊരു ഭാഗം ചോറ്* നാലിലൊരു ഭാഗം മാംസ്യം (പ്രോട്ടീന്‍ കൊണ്ടു നിറയ്ക്കണം. മത്സ്യം, കോഴിയിറച്ചി, വിത്തുകള്‍, പയര്‍, പരിപ്പ്, സോയാ, പാല്, മോര്, നട്സ് തുടങ്ങിയവ). * നാലിലൊരു ഭാഗം പച്ചക്കറി വേവിച്ചത്* അവസാനത്തെ കാല് ഭാഗം വെള്ളരിക്ക, ഉള്ളി, കാരറ്റ്, തക്കാളി സാലഡ്, ചെറിയ പാത്രം രസം, മോര്, പുളിശേരി, തവിടുള്ള അരി, ക്ലിയര്‍ സൂപ്പ്, രസം എന്നിവ ഉള്‍പ്പെടുത്താം. ഉപ്പ് ചേര്‍ക്കാത്ത നാരങ്ങാവെള്ളം, മോര് തുടങ്ങിയവ ഇടവേളയില്‍ ഉപയോഗിക്കുക. കൊഴുപ്പു കുറയ്ക്കാം കൊഴുപ്പു കുറവുള്ള ഭക്ഷണം തെരഞ്ഞെടുക്കണം. * പൂരിത കൊഴുപ്പുകള്‍ അടങ്ങിയ പാം ഓയില്‍, നെയ്യ്, വെണ്ണ മുതലായവ ഹൃദ്രോഗ സാധ്യത കൂട്ടുന്നു.…
Read MoreTag: health
പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്; വൃക്കയുടെ സ്ക്രീനിംഗ്, കാൽപാദ പരിശോധന
വൃക്കയെ വളരെ നേരത്തേ പ്രമേഹം ബാധിച്ചോ എന്നറിയാനാണ് മൂത്രത്തിലെ മൈക്രോ ആൽബുമിൻ പരിശോധന.*30-300 mg/dl മൈക്രോ ആൽബുമിൻ. *300-ൽ കൂടുതൽ മാക്രോ ആൽബുമിൻ. അത് ഓവർട് നെഫ്രോപ്പതി (Overt nephropathy)ആവും.പ്രമേഹംഅനിയന്ത്രിതമാകുമ്പോൾ പ്രമേഹം അനിയന്ത്രിതമാകുമ്പോൾ വൃക്കയുടെ പ്രവർത്തനം മന്ദീഭവിച്ച് രക്തസമ്മർദം വർധിച്ച് പിന്നീട് രക്തത്തിൽ ക്രിയാറ്റിൻ കൂടി അവസാനഘട്ട വൃക്കരോഗത്തിൽ എത്തിച്ചേരും. കരുതൽ എപ്പോൾ?അതിനാൽ നെഫ്രോപ്പതി ആകുന്പോൾ ത്തന്നെ, മൂത്രത്തിൽ മൈക്രോ ആൽബുമിൻ 1000ൽ മുകളിൽ പോകുന്പോൾ, മൂത്രത്തിലെ പ്രോട്ടീൻ/ക്രിയാറ്റിൻ റേഷ്യോ വ്യത്യാസം വരുന്പോൾ തന്നെ, ആഹാരത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുകയും പ്രോട്ടീൻ അളവ് കുറയ്ക്കുകയും തുടർ പരിശോധനകൾ നടത്തി ചികിത്സയിൽ മാറ്റം വരുത്തുകയും വേണം.കാൽപാദ സ്ക്രീനിംഗ്കാൽപാദത്തെ ബാധിക്കുന്ന ലക്ഷണങ്ങൾ കാണുന്പോൾ നൂറോപ്പതി പരിശോധനയും നേർവ് കൺഡക്ഷൻ സ്റ്റഡിയും നടത്തി വിദഗ്ധമായി മനസിലാക്കാം. കാലിൽ മുറിവുകൾ-ULCERപിന്നീട് കാലിൽ രക്തപ്രവാഹം നിലയ്ക്കുന്ന അവസ്ഥ ഗാംഗ്രീൻ (Gangrene) വരുന്നു.* അണുബാധ വരുന്നത്…
Read Moreപല്ലിൽ കമ്പി യിട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പല്ലിൽ കന്പിയിടുന്നതിനു മുന്‍പ് വായ്ക്കുള്ളിൽ പൂർണമായ പരിശോധന ആവശ്യമാണ്.1. നിലവിൽ അണപ്പല്ലുകൾ ഏതെങ്കിലും എടുത്തുകളഞ്ഞിട്ടുണ്ടെങ്കിൽ അവിടം സംരക്ഷിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത ചികിത്സ ആവശ്യമാണ്. 2. പല്ലുകൾ പുറത്തുവരുന്പോൾ മുതലുള്ള പരിശോധനയും ചികിത്സയും പല്ലിൽ കന്പിയിടുന്നതിന്റെ സങ്കീർണത കുറയ്ക്കുന്നു. 3. ഡോക്ടറുടെ ട്രീറ്റ്മെന്റ് പ്ലാനിംഗ് പ്രകാരമുള്ള ചികിത്സ ചെയ്യാൻ സഹകരിക്കുക. ഉദാ: ചികിത്സ തീർക്കാൻ രണ്ടുവർഷമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നതെങ്കിൽ ഇതിനു മുന്‍പായി തീർക്കണം എന്ന ആവശ്യം ചികിത്സ തുടങ്ങിയതിനുശേഷം ആവശ്യപ്പെടാതിരിക്കുക. വിവാഹം, ദൂരയാത്ര, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി ദൂരെ പോകേണ്ടി വരുന്പോൾ ഡോക്ടറുടെ നിർദേശം സ്വീകരിച്ച് ചികിത്സയ്ക്ക് തീരുമാനമെടുക്കണം. ഭക്ഷണകാര്യത്തിൽ….കന്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ വളരെ വ്യത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. പ്രത്യേക ശ്രദ്ധ ഇതിനു നൽകണം. ഭക്ഷണകാര്യത്തിൽ ക്രമീകരണങ്ങൾ ചെയ്യണം. * ചില ഭക്ഷണസാധനങ്ങൾ പൂർണമായും ഉപേക്ഷിക്കണം. * കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക,…
Read Moreപല്ലിൽ കമ്പി ഇടുന്ന ചികിത്സ; ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
പല്ലിൽ കമ്പിയിടുന്ന ചികിത്സ ഇന്ന് വളരെ സാധാരണമാണ്. പല്ലിന്റെ കമ്പിയിടൽ ചികിൽസ രണ്ടു തരത്തിൽ ഉണ്ട്. 1. എടുത്തു മാറ്റുന്ന തരത്തിലുള്ള കമ്പിയിടൽ2. ഉറപ്പിച്ചു വയ്ക്കുന്ന തരത്തിലുള്ള ചികിത്സ ഈ ചികിത്സാരീതികൾ പല തരത്തിൽ ചെയ്യാവുന്നതാണ്. പല്ലിൽ കമ്പിയിടാൻ തീരുമാനിക്കുമ്പോൾ ഏതു തരത്തിലുള്ള ചികിത്സയാണ് ചെയ്യേണ്ടതെന്ന് ദന്തഡോക്ടറോട് ആലോചിക്കണം. കമ്പിയിടാൻ വരുന്നവരിൽ കൂടുതലും ഭയപ്പെടുന്നത് പല്ല് എടുത്തിട്ടുള്ള ചികിത്സയെയാണ്. പല്ലെടുക്കുന്നത് എന്തിനാണ് എന്നാണ് ആദ്യം മനസിലാക്കേണ്ടത്. സാധാരണ രീതിയിൽ പല്ലിന് കന്പി ഇടേണ്ടതായി വരുന്ന സാഹചര്യങ്ങൾ – 1. പല്ലു പൊങ്ങുമ്പോൾ2. പല്ലുകൾക്കിടയിൽ വിടവ് ഉണ്ടാകുമ്പോൾ3. പല്ലുകൾ തിരിഞ്ഞിരിക്കുമ്പോൾ4. പല്ലുകൾ മോണയിൽ നിന്നുപുറത്തേക്ക് വരാതെ നിൽക്കുമ്പോൾ5. പല്ലു നിരതെറ്റി തിങ്ങിഞെരുങ്ങി നിൽക്കുമ്പോൾ ഈ കാരണത്താൽ പല്ലിൽ കമ്പിയിടാൻ തീരുമാനിക്കുന്ന ഡന്റിസ്റ്റിന് പല്ലിനെ നിരയിൽ എത്തിക്കുന്നതിനും താക്കുന്നതിനും സ്ഥലം ആവശ്യമാണ്. ഇങ്ങനെയുള്ള അവസരങ്ങളിലാണ് അണപ്പല്ലുകളുടെ തൊട്ടു മുമ്പുള്ള ചെറിയ…
Read Moreസിക്ക വൈറസ്;എങ്ങനെ തിരിച്ചറിയാം; എന്താണ് പ്രതിവിധി
മുൻപ് രാജസ്ഥാനിൽ നൂറുകണക്കിനു ആളുകളെ സിക്ക വൈറസ് ബാധിച്ചിരുന്നു. കേരളത്തിലും ഇവൻ മുൻ വർഷങ്ങളിൽ എത്തിനോക്കിയിരുന്നു. ഇപ്പോൾ തലശേരിയിൽ സിക്ക വൈറസ് ബാധ കണ്ടെത്തി. നമുക്കു സ്വാതന്ത്ര്യം കിട്ടിയ കൊല്ലം ഉഗാണ്ടയിലെ സിക്ക വനാന്തരങ്ങളിലെ റീസസ് കുരങ്ങുകളിൽ കണ്ടെത്തിയതാണീ വൈറസിനെ. 21 വർഷത്തിനു ശേഷം 1968ൽ നൈജീരിയയിൽ മനുഷ്യരിലും ഈ രോഗം കണ്ടെത്തി. ബ്രസീലിൽ 2015 മെയ് വരെ 13 ലക്ഷം പേരെ ഈ രോഗം ബാധിച്ചുവെന്നാണു കണക്ക്. തത്ഫലമായി 4000 കുട്ടികൾക്ക് തലച്ചോറ് ചെറുതാകുന്ന അസുഖം (microcephaly) ബാധിച്ചു എന്നു പറയപ്പെടുന്നു. ഫ്ലേവി വൈറസ് കുടുമ്പത്തിൽ പെട്ട ഈ ആർ എൻ എ വൈറസ് കൊതുകു വഴിയാണു പകരുന്നത്. ഈഡിസ് കൊതുകാണു ഇവിടെയും പ്രശ്നക്കാരൻ. രോഗലക്ഷണങ്ങൾചെറിയ പനി, തലവേദന, ദേഹത്ത് തിണർപ്പുകൾ, കൺചുവപ്പ്, പേശീവേദന എന്നിവയാണു ലക്ഷണം. ഡങ്കി, ചിക്കുൻ ഗുനിയ, അഞ്ചാം പനി എന്നിവ…
Read Moreസന്ധിവാതം; വേദനസംഹാരികൾ താത്കാലിക പരിഹാരം മാത്രം
രോഗനിര്‍ണയം എങ്ങനെ?ആര്‍ത്രൈറ്റിസ് ഒരു രോഗലക്ഷണമാണ്. ചെറിയ കാര്യമായി അതിനെ അവഗണിക്കുന്നത് അപകടകരമാണ്. ഈ ലക്ഷണത്തിനു പിന്നിലുള്ള രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് അധികം വൈകാതെ ചികിത്സിച്ചാല്‍ ആജീവനാന്തം നിലനില്‍ക്കാവുന്ന വൈകല്യങ്ങളെ ഒഴിവാക്കാനാവുന്നതേയുള്ളൂ. അതിന് ഒരു ഓര്‍ത്തോപീഡിക് വിദഗ്ധനെയോ റൂമാറ്റോയ്ഡ് സ്പെഷലിസ്റ്റിനെയോ കാണേണ്ടതാണ്. എക്സ് റേയിലൂടെയും രക്തപരിശോധനയിലൂടെയും ക്യത്യമായ രോഗനിര്‍ണയം സാധ്യമാണ്. ആര്‍ത്രൈറ്റിസിനുള്ള ചികിത്സാരീതികള്അസുഖം ബാധിച്ച സന്ധികള്‍ക്ക് ശരിയായ വ്യായാമം നല്‍കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഗശമനത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആര്‍ത്രൈറ്റിസ് മൂര്‍ച്ഛിക്കുന്നതു തടയാന്‍ ചികിത്സ കൊണ്ട് സാധ്യമാണ്. പേശികളും സന്ധികളും ബലപ്പെടുത്താന്‍ ഫിസിയോ തെറാപ്പിയും വ്യായാമവും സഹായകരമാണ്. ആര്‍ത്രൈറ്റിസിന് വേദന സംഹാരികള്‍ താത്കാലിക പരിഹാരം മാത്രമാണ്. ഒരളവു വരെ ശരീരഭാരം കുറയ്ക്കുന്നത് രോഗലക്ഷണങ്ങള്‍ക്ക് ശമനമുണ്ടാക്കും. കോര്ട്ടിക്കോസ്റ്റിറോയ്ഡുകള് മുതല്‍ മോണോക്ലോണല്‍ ആന്റി ബോഡിയും ബയോളജിക്കല്‍ത്സും വരെയുള്ള മരുന്നുകള്‍ ചികിത്സയ്ക്കുപയോഗിക്കുന്നുണ്ട്. എന്നാല്‍, തുടര്‍ച്ചയായ വേദനയുണ്ടെങ്കില്‍ അത് രോഗിയുടെ പ്രവര്‍ത്തന നിലയെ ബാധിക്കുന്നുണ്ടെങ്കില്‍…
Read Moreസന്ധിവാതം; കുട്ടികളില്‍ ആര്‍ത്രൈറ്റിസ് സാധ്യതയുണ്ടോ?
സന്ധിവാതം കാണപ്പെടുന്നത്. എന്നാല്‍ സന്ധികള്‍ക്കും അതിന് ചുറ്റുമുള്ള കോശങ്ങള്‍ക്കുണ്ടാകുന്ന പരിക്ക് (ഫ്രാക്ചര്‍, ലിഗമെന്റ് ടിയര്‍) ചെറിയ പ്രായത്തിലും സന്ധിവാതം ഉണ്ടാകാന്‍ കാരണമാകുന്നു. കുട്ടികളില്‍ ആര്‍ത്രൈറ്റിസ് സാധ്യതയുണ്ടോ?രോഗപ്രതിരോധശേഷിയുടെ സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ട് ഉണ്ടായേക്കാവുന്ന ആര്‍ത്രൈറ്റിസ് ഏതു പ്രായക്കാരെയും എപ്പോള്‍ വേണമെങ്കിലും ബാധിക്കാം. സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്നത് ജുവനൈല്‍ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസാണ്. പാരമ്പര്യമായി കാണപ്പെടുന്ന രോഗമാണോ ആര്‍ത്രൈറ്റിസ്?പാരമ്പര്യമായോ അല്ലാതെയോ കാണാവുന്ന ജനിതക സവിശേഷതകള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം. അതില്‍ പ്രധാനമായത് എച്ച്എല്‍എ ജീനുമായി ബന്ധപ്പെട്ട ആര്‍ത്രൈറ്റിസുകളാണ്. ഇങ്ങനെയുള്ള ആര്‍ത്രൈറ്റിസുകള്‍ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഉണ്ടെങ്കില്‍ അതുണ്ടാകാനുള്ള സാധ്യതയേറെയാണ്. ഏതെല്ലാം സന്ധികളെയാണ് ആര്‍ത്രൈറ്റിസ് ബാധിക്കുന്നത്?കാല്‍മുട്ട്, ഇടുപ്പ്, നട്ടെല്ല് തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സാധാരണയായി കാണപ്പെടുന്നത്. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് കൈകളിലെ സന്ധികള്‍ (വിരലുകളിലെ ആദ്യ രണ്ട് സന്ധികള്‍ – പ്രോക്സിമല്‍ ഇന്റര്‍ഫലാഞ്ച്യല്‍, മെറ്റാകാര്‍പോഫലാഞ്ച്യല്‍ എന്നിവ), കാല്‍ക്കുഴ, കാല്‍മുട്ട് എന്നീ…
Read Moreകഴുത്തിലും മടക്കുകളിലും കറുപ്പ്; രോഗകാരണം കണ്ടെത്തി ചികിത്സ തേടാം
കഴുത്തിലും മടക്കുകളിലും കറുപ്പ് നിറം വരുത്തുന്ന അവസ്ഥയാണ് അക്കന്തോസിസ് നിഗ്രിക്കാൻസ്(Acanthosis nigricans). പലഅസുഖങ്ങളുടെ ഭാഗമായും ഈ രോഗം പ്രത്യക്ഷമാവാം. ഓട്ടോ ഇമ്യൂൺ (Auto Immune) അസുഖങ്ങൾ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ശരീരത്തോട് മല്ലിടുമ്പോൾ ഉണ്ടാകുന്ന രോഗങ്ങളാണ് ഓട്ടോ ഇമ്യൂൺ രോഗങ്ങൾ. SLE, ഷോഗ്രിൻസ് (Sjogrens), സിസ്റ്റമിക് സ്ക്ളീറോസിസ് (Systemic Sclerosis) എന്നിങ്ങനെയുള്ള രോഗങ്ങളോടു കൂടെയും ഈ രോഗം പ്രത്യക്ഷപ്പെടാം. അർബുദംഅർബുദം (cancer) സംബന്ധിച്ചും അക്കന്തോസിസ് നിഗ്രിക്കാൻസ് പ്രത്യക്ഷപ്പെടാം. ഓവറി, ഗർഭപാത്രം, ആമാശയം, കുടൽ, പ്രോസ്ട്രേറ്റ് കാൻസർ എന്നിവയോടൊപ്പം അക്കന്തോസിസ് നിഗ്രിക്കാൻസ് വരാം. അർബുദ രോഗികളിൽ ഈ രോഗം വരുമ്പോൾ പെട്ടെന്നാണ് കറുപ്പ് നിറത്തിൽ നിന്ന് അരിമ്പാറ പോലുള്ള കട്ടിയിലേക്ക് മാറുന്നത്. പല കാരണങ്ങളാൽ അക്കന്തോസിസ് നിഗ്രിക്കാൻസ് പ്രത്യക്ഷപ്പെടാം എന്നതിനാൽ അതു കണ്ടുപിടിക്കപ്പെടുകയും ചികിത്സിക്കുകയും ചെയ്താൽ മാത്രമേ സുഖപ്പെടുത്താൻ കഴിയുകയുള്ളൂ. രോഗങ്ങളുടെ കൂടെ അല്ലാതെ പ്രത്യക്ഷപ്പെടുന്ന അക്കന്തോസിസ് നിഗ്രിക്കാൻസ്…
Read Moreസ്തനാർബുദ സാധ്യത കുറയ്ക്കാൻ എന്തുചെയ്യാം?
ഇമ്മ്യൂണോതെറാപ്പികാൻസർ കോശങ്ങളെ ചെറുക്കുന്നതിന് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഇമ്മ്യൂണോതെറാപ്പി ഉപയോഗപ്പെടുത്തുന്നു. ആരോഗ്യം പരിപാലിക്കാം,രോഗസാധ്യത കുറയ്ക്കാംനിത്യജീവിതത്തിൽ പല ഘടകങ്ങളും സ്തനാർബുദ സാധ്യതയെ സ്വാധീനിക്കും. പ്രായമാകൽ അല്ലെങ്കിൽ പാരമ്പര്യ ഘടകങ്ങൾ എന്നിവ മാറ്റാൻ നമുക്ക് കഴിയില്ല, എന്നാൽ ഇനിപ്പറയുന്ന വഴികളിലൂടെ നിങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നതിലൂടെ സ്തനാർബുദ സാധ്യത കുറയ്ക്കാൻ സാധിക്കും. *ആരോഗ്യകരമായ ഭാരംനിലനിർത്തുക.* ശാരീരികമായി സജീവമായിരിക്കുക.* മദ്യവും പുകവലിയും ഒഴിവാക്കുക.* ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി അല്ലെങ്കിൽ ഓവർ ദി കൗണ്ടർ ഗർഭനിരോധന ഗുളികകൾ പരമാവധി ഒഴിവാക്കുക.* നിങ്ങൾക്ക് സ്തനാർബുദത്തിന്റെ ഫാമിലി ഹിസ്റ്ററിയോ BRCA1, BRCA2 ജീനുകളിൽപാരമ്പര്യമായ മാറ്റങ്ങളോ ഉണ്ടെങ്കിൽ, നിങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ളമറ്റു വഴികളെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുക.* ആരോഗ്യത്തോടെ ചിട്ടയായുള്ള ജീവിതം കാൻസർ വരാനുള്ള സാധ്യത കുറയ്ക്കും. അഥവാ കാൻസർ വന്നാലും അത് എളുപ്പത്തിൽ അതിജീവിക്കാൻ ചിട്ടയായ ജീവിതക്രമം സഹായിക്കും. അതിജീവനത്തിനു ശേഷംസ്തനാർബുദത്തെ അതിജീവിച്ചവർക്കായി ലോകമെമ്പാടും നിരവധി കൂട്ടായ്മകൾ ഉണ്ട്.…
Read Moreമാമോഗ്രാം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത്
സ്തനത്തിന്റെ എക്സ്-റേ ചിത്രമാണ് മാമോഗ്രാം. സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്താൻ ഡോക്ടർമാർ മാമോഗ്രാം ഉപയോഗിക്കുന്നു. നേരത്തേ കണ്ടെത്താം* മാമോഗ്രാം ചെയ്യുന്നത് സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും. * 40 വയസ് കഴിഞ്ഞ സ്ത്രീകൾ രണ്ട് വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണമെന്ന് ശുപാർശ ചെയ്യുന്നു. സ്തനാർബുദ സാധ്യത കൂടുതലുള്ളവർസ്തനാർബുദ സാധ്യത കൂടുതലുള്ളവർ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയതിയ പ്രായത്തിനു 10 വർഷം മുമ്പ് മാമോഗ്രാം ചെയ്യാൻ ആരംഭിക്കേണ്ടതാണ്. ഇത് വർഷത്തിൽ ഒരിക്കൽ ചെയ്യേണ്ടതാണ്. (30 വയസിനു ശേഷം മാത്രം) സ്ക്രീനിംഗ് മാമോഗ്രാം 40 നു ശേഷമേ ചെയ്യേണ്ടതുള്ളൂ. 40 വയസിന് മുമ്പ് മാമോഗ്രാം എടുക്കാൻ തുടങ്ങണോ എന്ന് തീരുമാനിക്കുമ്പോൾ സ്ക്രീനിംഗ് ടെസ്റ്റുകളുടെ നേട്ടങ്ങളും അപകടസാധ്യതകളും ശ്രദ്ധിക്കേണ്ടതാണ്. മാമോഗ്രാം എങ്ങനെയാണ് ചെയ്യുന്നത്?നിങ്ങൾ ഒരു പ്രത്യേക എക്സ്-റേ മെഷീന്റെ മുന്നിൽ നിൽക്കും. ഒരു ടെക്നീഷൻ നിങ്ങളുടെ സ്തനങ്ങൾ…
Read More