സിക്ക  വൈറസ്;എങ്ങനെ തിരിച്ചറിയാം; എന്താണ് പ്രതിവിധി


മു​ൻ​പ് രാ​ജ​സ്ഥാ​നി​ൽ നൂ​റു​ക​ണ​ക്കി​നു ആ​ളുകളെ സി​ക്ക വൈ​റ​സ് ബാ​ധി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ലും ഇ​വ​ൻ മു​ൻ വ​ർ​ഷ​ങ്ങ​ളിൽ എ​ത്തി​നോ​ക്കി​യി​രു​ന്നു. ഇപ്പോൾ തലശേരിയിൽ സിക്ക വൈറസ് ബാധ കണ്ടെത്തി.​

ന​മു​ക്കു സ്വാ​ത​ന്ത്ര്യം കി​ട്ടി​യ കൊ​ല്ലം ​ഉ​ഗാ​ണ്ട​യി​ലെ സി​ക്ക വ​നാ​ന്ത​ര​ങ്ങ​ളി​ലെ റീ​സ​സ്‌ കു​ര​ങ്ങു​ക​ളി​ൽ ക​ണ്ടെ​ത്തി​യ​താ​ണീ വൈ​റ​സി​നെ. 21 വ​ർ​ഷ​ത്തി​നു ശേ​ഷം 1968ൽ ​നൈ​ജീ​രി​യ​യി​ൽ മ​നു​ഷ്യ​രി​ലും ഈ ​രോ​ഗം ക​ണ്ടെ​ത്തി. ബ്ര​സീ​ലി​ൽ 2015 മെ​യ്‌ വ​രെ 13 ല​ക്ഷം പേ​രെ ഈ ​രോ​ഗം ബാ​ധി​ച്ചു​വെ​ന്നാ​ണു ക​ണ​ക്ക്‌.​

ത​ത്ഫ​ല​മാ​യി 4000 കു​ട്ടി​ക​ൾ​ക്ക്‌ ത​ല​ച്ചോ​റ് ചെ​റു​താ​കു​ന്ന അ​സു​ഖം (microcephaly) ബാ​ധി​ച്ചു എ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ഫ്ലേ​വി വൈ​റ​സ് കു​ടു​മ്പ​ത്തി​ൽ പെ​ട്ട ഈ ​ആ​ർ എ​ൻ എ ​വൈ​റ​സ് കൊ​തു​കു വ​ഴി​യാ​ണു പ​ക​രു​ന്ന​ത്. ഈ​ഡി​സ് കൊ​തു​കാ​ണു ഇ​വി​ടെ​യും പ്രശ്നക്കാരൻ.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ
ചെ​റി​യ പ​നി, ത​ല​വേ​ദ​ന, ദേ​ഹ​ത്ത് തി​ണ​ർ​പ്പു​ക​ൾ, ക​ൺ​ചു​വ​പ്പ്, പേ​ശീ​വേ​ദ​ന എ​ന്നി​വ​യാ​ണു ല​ക്ഷ​ണം. ഡ​ങ്കി, ചി​ക്കു​ൻ ഗു​നി​യ, അ​ഞ്ചാം പ​നി എ​ന്നി​വ പോ​ലെ തോ​ന്നാം. സ്വ​യം ചി​കി​ൽ​സി​ച്ചു നാ​ശ​മാ​ക്ക​രു​ത് എ​ന്നു സാ​രം.

ര​ക്ത പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഗം ക​ണ്ടെ​ത്തു​വാ​ൻ ക​ഴി​യും. സി​ക്ക ബാ​ധി​ച്ച​വ​രി​ൽ ചി​ല​ർ​ക്ക് ശ​രീ​ര ത​ള​ർ​ച്ച വ​രാ​മെ​ന്ന​തും (Guillain-Barré Syndrome] ഗ​ർ​ഭി​ണി​ക​ളി​ൽ ആ​ദ്യ മൂ​ന്നു മാ​സ​ങ്ങ​ളി​ൽ രോ​ഗം പി​ടി​ച്ചാ​ൽ ജ​നി​ക്കു​ന്ന കു​ഞ്ഞി​നു ത​ല​ച്ചോ​റു ചു​രു​ങ്ങു​ന്ന അ​വ​സ്ഥ വ​രു​മെ​ന്നതും ഈ ​രോ​ഗ​ത്തെ ഭീ​ക​ര​മാ​ക്കു​ന്നു. എ​ലി​സ, ആ​ർ.​ടി.​പി.​സി.​ആ​ർ.​പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഗം ക​ണ്ടെ​ത്താം.

എ​ന്താ​ണു പ്ര​തി​വി​ധി..?
രോ​ഗം പി​ടി​പെ​ട​ണ​മെ​ങ്കി​ൽ
1) കൊ​തു​കി​നു രോ​ഗ​മു​ണ്ടാ​ക​ണം, കൊ​തു​കു വ​ള​രാ​ൻ അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ സാ​ഹച​ര്യം അ​ഥ​വാ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​ക​ണം.

2) വൈ​റ​സി​നു പെ​രു​കാ​ൻ അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ താ​പ​നി​ല​യും ആ​ർ​ദ്ര​ത​യും വേ​ണം.

3) മ​നു​ഷ്യ​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞി​രി​ക്ക​ണം.

വ്യ​ക്തി​ക​ളി​ൽ എച്ച്ഐവി രോ​ഗത്താലോ സ്റ്റി​റോ​യി​ഡു മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം കൊ​ണ്ടോ മ​റ്റും പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞേ​ക്കാം.

അ​തു പോ​ലെ കാ​ലാ​വ​സ്ഥ മാ​റ്റം – തു​ട​ർ​ച്ച​യാ​യ മ​ഴ പോ​ലു​ള്ള​വ -ഒ​രു പ്ര​ദേ​ശ​ത്തി​ലെ ആ​കെ ജ​ന​ങ്ങ​ളു​ടെ പ്ര​ധി​രോ​ധ ശേ​ഷി​ കു​റ​ച്ചേ​ക്കാം. അ​താ​ണ് ഒ​രു പ്ര​ത്യേ​ക സ്ഥ​ല​ത്ത് പ​ക​ർ​ച്ച വ്യാ​ധി പ​ട​ർ​ന്നു പി​ടി​ക്കാ​ൻ കാ​ര​ണം.

എ​ന്നാ​ൽ പോ​ലും എ​ല്ലാ​വ​ർ​ക്കും എ​ന്തു​കൊ​ണ്ട് രോ​ഗം പി​ടി​ക്കു​ന്നി​ല്ല. മേ​ല്പ​റ​ഞ്ഞ​വ​യി​ൽ ന​മു​ക്കു പ​ര​സ​ഹാ​യ​മി​ല്ലാ​തെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന​ത് ന​മ്മു​ടെ ആ​രോ​ഗ്യ​ത്തെ മാ​ത്ര​മാ​ണ്. ന​മ്മു​ടെ പ്ര​തി​രോ​ധ ശേ​ഷി ശ​ക്ത​മാ​ണെ​ങ്കി​ൽ ഒ​രു രോ​ഗാ​ണു​വി​നെ​യും, കൊ​തു​കി​നേ​യും പേ​ടി​ക്കേ​ണ്ട.

ശാ​ശ്വ​ത​മാ​യ ആ​രോ​ഗ്യ​ത്തി​നു വേ​ണ്ട​ത് ശു​ദ്ധ​മാ​യ ഭ​ക്ഷ​ണം, ജ​ലം, വാ​യു, മ​ന​സ്സ​മാ​ധാ​നം, വി​ശ്ര​മം, വി​നോ​ദം, ഉ​റ​ക്കം, വ്യാ​യാ​മം, വി​സ​ർ​ജ്ജ​ന​ങ്ങ​ൾ, ക്ര​മ​മാ​യ മാ​സ​മു​റ എ​ന്നി​വ​യെ​ല്ലാ​മാ​ണെ​ന്നി​രി​ക്കെ, അ​വ​യ്ക്കൊ​ന്നും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന കൊ​ടു​ക്കാ​തെ ‘റെ​ഡി മെയ്ഡ് ’​ആ​രോ​ഗ്യ ദാ​താ​ക്ക​ളോ​ടാ​ണു ന​മു​ക്കു താ​ത്പ​ര്യം. മ​റ്റെ​ല്ലാം താ​ത്്ക​ാലി​ക മാ​ർ​്ഗ​ങ്ങ​ൾ എ​ന്നോ​ർ​ത്തി​രി​ക്കു​ക.

ഹോമിയോയിൽ
ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ ത​ക​രാ​റാ​ണു രോ​ഗ​കാ​ര​ണ​മെ​ന്നും രോ​ഗാ​ണു​ക്ക​ൾ പി​ന്നീ​ടു വ​രു​ന്ന​വ​രാ​ണെ​ന്നു​മാ​ണു ഹോ​മി​യോ​പ്പ​തി പോ​ലു​ള്ള ചി​കി​ത്സാ​രീ​തി​ക​ൾ ക​രു​തു​ന്ന​ത്.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​പ്പം മ​റ്റ് ശ​രീ​ര​ല​ക്ഷ​ണ​ങ്ങ​ളെ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് രോ​ഗി​യെ അ​റി​ഞ്ഞു ചി​കി​ൽ​സി​ക്കു​ന്ന ഹോ​മി​യോ​പ്പ​തി​യി​ലൂ​ടെ സി​ക്ക​യും പൂ​ർ​ണ​മാ​യി മാ​റ്റാ​ൻ സാ​ധി​ക്കും.​അം​ഗീ​കൃ​ത ചി​കി​ൽ​സാ യോ​ഗ്യ​ത​യും ചി​കി​ൽ​സാ പ​രി​ച​യ​വു​മു​ള്ള ഡോ​ക്ട​റെ കാ​ണ​ണ​മെ​ന്നു മാ​ത്രം.

Related posts

Leave a Comment