അസ്വസ്ഥതയും അസഹ്യമായ വേദനയും ഉണ്ടാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പുറംവേദന. പുറംവേദനയുടെ തീവ്രത വിവരിക്കാന്‍ പ്രയാസമാണ്. ഇപ്പോള്‍ പുറംവേദന കുറേ പേരുടെ സഹയാത്രികനായി മാറിയിരിക്കുന്നു. പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ അവരവര്‍ തന്നെയാണ് ഉണ്ടാക്കുന്നത്. വളഞ്ഞുതിരിഞ്ഞുള്ള ഇരിപ്പ്, പൊണ്ണത്തടി, കൂടുതല്‍ പതുപതുപ്പുള്ള മെത്ത, ചാരുകസേര, കൂടുതല്‍ ഉയരമുള്ള തലയിണ, ടൂവീലറിലും ത്രീവീലറിലും കൂടുതല്‍ യാത്ര ചെയ്യുക എന്നിവയെല്ലാം പുറംവേദനയുടെ കാരണങ്ങളാണ്. ഇരുന്ന് ജോലി ചെയ്യുന്പോൾ കസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ പലരും മുന്പോട്ട് വളഞ്ഞ് ഇരിക്കുന്നതായാണ് കാണാറുള്ളത്. കസേരയില്‍ വളഞ്ഞിരുന്ന് ഉറങ്ങുന്നവരും നട്ടെല്ല് വളച്ച് മേശമേല്‍ കൈവെച്ച് ഇരുന്ന് ഉറങ്ങുന്നവരും ധാരാളമാണ്. ഓഫീസിനകത്തും പുറത്തും ജോലി ചെയ്യുന്നവരും അല്ലാത്തവരും കസേരയില്‍ ഇരിക്കുമ്പോള്‍ കഴിയുന്നതും നട്ടെല്ല് വളയ്ക്കാതെ നിവര്‍ന്ന് ഇരിക്കുന്നതാണ് നല്ലത്. അങ്ങനെ ഇരിക്കുന്നതിനു ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ കുഷ്യൻ ഉപയോഗിച്ചുനോക്കാം. ഒരേ പൊസിഷനില്‍ തുടര്‍ച്ചയായി വളഞ്ഞും തിരിഞ്ഞും ഒരേ പൊസിഷനില്‍…
Read MoreTag: health
മോണരോഗം എങ്ങനെ ഒഴിവാക്കാം?
നോര്‍മല്‍ ആയ മോണയുടെ കളര്‍ കോറല്‍ പിങ്ക് ആണ്. ഇത് വ്യക്തികളില്‍ വ്യത്യസ്തമാകാം. എങ്കിലും പൊതുവേ ബേസ് കളര്‍ ഇതുതന്നെയാണ്. ഇതില്‍ നിന്നു വ്യത്യസ്തമായി ചുവപ്പു കൂടുതലോ കഴലിപ്പോ രക്തം പൊടിക്കുകയോ ചെയ്താല്‍ മോണരോഗത്തിന്റെ തുടക്കമായി കണക്കാക്കാം. ആരോഗ്യമുള്ള മോണയില്‍ നിന്ന് അകാരണമായി രക്തം വരില്ല. കാരണങ്ങള്‍1. പ്ലേക്ക് : നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ സാധിക്കില്ല. ഇതു രോഗാണുക്കളുടെ കോളനിയാണ്. പ്ലേക്ക് കൃത്യമായി നീക്കം ചെയ്തില്ല എങ്കില്‍ മോണയ്ക്കടിയില് അടിഞ്ഞുകൂടി ചെത്തല്‍ ആയിമാറുന്നു.2. മോണയില്‍ നിന്നുരക്തം വരുന്നത്3. രണ്ടു പല്ലുകള്‍ക്കിടയിലും മോണയ്ക്കിടയിലും ഭക്ഷണം കയറിയിരിക്കുന്നത്.4. കൃത്യമായ രീതിയില്‍ പല്ലു തേയ്ക്കാത്തതിനാലും വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും ഡോക്ടറെ കണ്ട് ക്ലീന്‍ ചെയ്യിക്കാത്തതിനാലും 5. ഹോര്‍മോണ്‍ വ്യത്യാസം6. ചില മരുന്നുകള്‍7. പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ലക്ഷണങ്ങള്‍1. ചുവന്നു തടിച്ച മോണ2. മോണ വേദന3. മോണയില്‍ അമർത്തിയാല്‍ രക്തംവരുന്നത്4. വായ്നാറ്റം, രക്തത്തിന്റെയും…
Read Moreഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിന്‍ എന്തിന്?
2030 ഓടെ ഹെപ്പറ്റൈറ്റിസ് സി നിവാരണം ചെയ്യുക എന്ന സുസ്ഥിര വികസന ലക്ഷ്യം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിവരുന്നത്. രോഗനിര്‍ണയത്തിനുള്ള ദ്രുതപരിശോധനാസൗകര്യം ലബോറട്ടറിയുള്ള എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്. രോഗബാധിതയായ അമ്മയില്‍ നിന്നു കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാന്‍ നവജാത ശിശുവിന് ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിന്‍ ചികിത്സ പ്രസവ സൗകര്യമുള്ള ആശുപത്രികളില്‍ ലഭ്യമാണ്. രോഗം പിടിപെടാന്‍ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തില്‍പ്പെട്ടാല്‍ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടണം പ്രതിരോധത്തിനു പരിശോധന ഹെപ്പറ്റൈറ്റിസ് രോഗബാധ തിരിച്ചറിയാനായി പരിശോധന നടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്യുക എന്നത് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും അനിവാര്യമാണ്. പ്രതിരോധ കുത്തിവയ്പ് പുതുതായി രോഗം ഉണ്ടാകാതെ സൂക്ഷിക്കുകയും അതുവഴി രോഗ വര്‍ധന തടയുകയും ഹെപ്പറ്റൈറ്റിസ് രോഗം മൂലമുള്ള മരണം പടിപടിയായി കുറച്ചു കൊണ്ടുവരികയും വേണം. ഇതിനായി 5 വയസിനു താഴെയുള്ള…
Read Moreചെറിയ പോറൽ പോലും അവഗണിക്കരുത്
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുന്പോൾ ഉണ്ടാകുന്ന ചെറിയ പോറലുകൾ, മുറിവുകൾ എന്നിവ അവഗണി ക്കരുത്. മുറിവോ പോറലോ ഉണ്ടായാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാം. പേവിഷബാധ തടയാം. മരണം ഒഴിവാക്കാം. പേവിഷ ബാധ- പ്രതിരോധ ചികിത്സാ മാനദണ്ഡങ്ങൾകാറ്റഗറി 1മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങൾ നക്കുക – കുത്തിവയ്പ് നല്‍കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവും ഉപയോഗിച്ചു കഴുകുക.കാറ്റഗറി 2തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ – പ്രതിരോധ കുത്തിവയ്പ് എടുക്കണംകാറ്റഗറി 3രക്തം പൊടിഞ്ഞ മുറിവുകൾ, മുറിവുള്ള തൊലിപ്പുറത്തെ നക്കൽ, ചുണ്ടിലോ വായിലോ നക്കൽ, വന്യമൃഗങ്ങളുടെ കടി – ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷൻ (ഐഡിആർവി), ഹ്യൂമൻ റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ(എച്ച്ആർഐജി) മുറിവിനു ചുറ്റുമായി എടുക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ പെട്ടെന്ന് പ്രതിരോധം നല്കുന്നു. ഐഡിആർവി ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാനെടുക്കുന്ന കാലയളവിൽ ഇമ്യൂണോഗ്ലോബുലിൻ…
Read Moreമഞ്ഞപ്പിത്തത്തിനു ശാസ്ത്രീയ ചികിത്സ
പകരുന്ന ഒരു രോഗമായി കൂടുതൽ പേരെ ബാധിച്ചു കാണാറുള്ളത് ഏ, ഇ എന്നീ വൈറസുകൾ ഉണ്ടാക്കുന്ന മഞ്ഞപ്പിത്തമാണ്. വിശ്രമം, ആഹാരം, മരുന്ന് പൂർണമായും വിശ്രമിക്കുക എന്നതാണ് ചികിത്സയുടെ പ്രഥമവും പ്രധാനവുമായ ഭാഗം. നല്ലപോലെ വെള്ളം കുടിക്കണം. ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു നല്ലതാണ്. ഡോക്ടറുടെ നിർദേശമനുസരിച്ച് ആഹാരത്തിൽ ക്രമീകരണങ്ങൾ വരുത്തണം. ഡോക്ടർ പറയുന്നതനുസരിച്ചു മാത്രമേ മരുന്നുകൾ കഴിക്കാവൂ. ചികിത്സ രോഗം ബാധിച്ച് ആദ്യത്തെ ഒരാഴ്ച രോഗാവസ്ഥ മുന്നോട്ടുമാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നത് മഞ്ഞപ്പിത്തത്തിൽ കാണാൻ കഴിയുന്ന ഒരു പ്രത്യേകതയാണ്. ഈ ഒരാഴ്ച കരളിലെ കൂടുതൽ കോശങ്ങൾക്കു നാശം സംഭവിക്കും. അതിന്റെ ഫലമായി രോഗാവസ്ഥ കൂടുന്നതായി അനുഭവപ്പെടും. ഈ സമയം ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. അശാസ്ത്രീയ ചികിത്സയിലൂടെ പലരിലും രോഗാവസ്ഥ ഗുരുതരമാകാറുള്ളതും മരണം വരെ സംഭവിക്കാറുള്ളതും ഈ ഒരാഴ്ചക്കാലത്ത് സംഭവിക്കുന്ന അശ്രദ്ധകളുടെ അനന്തര ഫലമായിരിക്കും. ഏറ്റവും പുതിയ…
Read Moreസ്ട്രോക്കിനു ശേഷമുള്ള ജീവിതം
മറ്റു പല അവസ്ഥകളെയും പോലെ, സ്ട്രോക്ക് ജീവിതത്തിന്റെ അവസാനമല്ല. അത് തീർച്ചയായും അതിജീവിക്കാവുന്നതാണ്. പുനരധിവാസം തെരഞ്ഞെടുക്കുന്നതിലൂടെ സ്ട്രോക്കിൽ നിന്ന് കരകയറാനാകും. ശാരീരികവും മാനസികവുമായ ശരിയായ വ്യായാമത്തിലൂടെ, സ്ട്രോക്കിന് ഇരയായ ഒരാൾക്ക് ജീവിതം അതിന്റെ എല്ലാ ഭംഗിയിലും വീണ്ടും ആസ്വദിക്കാനാകും. സ്ട്രോക്ക് പുനരധിവാസത്തിൽ ശാരീരിക പ്രവർത്തനങ്ങൾ1. മോട്ടോർ നൈപുണ്യ വ്യായാമങ്ങൾ: പേശികളുടെ ശക്തിയും ഏകോപനവും മെച്ചപ്പെടുത്തുക2. മൊബിലിറ്റി പരിശീലനം: വാക്കർ, ചൂരൽ, കണങ്കാൽ ബ്രേസ് തുടങ്ങിയ മൊബിലിറ്റി എയ്ഡുകൾ ഉപയോഗിക്കുന്നു.3. കൺസ്ട്രൈൻഡ്-ഇൻഡ്യൂസ്ഡ് തെറാപ്പി: ഇത് ബാധിക്കപ്പെടാത്ത അവയവത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ചാണ്.4. റേഞ്ച്-ഓഫ്-മോഷൻ തെറാപ്പി: പേശികളുടെ പിരിമുറുക്കം ലഘൂകരിക്കാനുള്ള വ്യായാമങ്ങളും ചികിത്സകളും (സ്പാസ്റ്റിസിറ്റി)5. സാങ്കേതിക സഹായത്തോടെയുള്ളശാരീരിക പ്രവർത്തനങ്ങൾ.പ്രവർത്തനപരമായ വൈദ്യുത ഉത്തേജനം: 1. ദുർബലമായ പേശികളിൽ വൈദ്യുതി പ്രയോഗിച്ച് അവ ഉത്തേജിപ്പിക്കപ്പെടുന്നു.2. റോബോട്ടിക് സാങ്കേതികവിദ്യ: വൈകല്യമുള്ള കൈകാലുകളുടെ ആവർത്തിച്ചുള്ള ചലനങ്ങളിൽ റോബോട്ടിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നു.3. വയർലെസ് സാങ്കേതികവിദ്യ: രോഗിയുടെ പ്രവർത്തനം വർധിപ്പിക്കുന്നതിന് ഏതെങ്കിലും…
Read Moreബ്രെയിൻ സ്റ്റെം സ്ട്രോക്ക് ഉണ്ടാകുന്നത്
തലച്ചോറിലെ രക്തസ്രാവം അടുത്തുള്ള കോശങ്ങളെ നശിപ്പിക്കുമ്പോഴാണ് ഹെമറജിക് സ്ട്രോക്ക് സംഭവിക്കുന്നത്.ഹെമറജിക് സ്ട്രോക്കിന്റെ സങ്കീർണതകൾ ഹെമറജിക് സ്ട്രോക്ക് ചില സങ്കീർണതകൾക്ക് കാരണമാകും. 1. ഓർമ, ചിന്താ പ്രശ്നങ്ങൾ2. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ3. ഭക്ഷണം വിഴുങ്ങാനും മറ്റുമുള്ള ബുദ്ധിമുട്ടുകൾ4. സ്ഥിരമായ ന്യൂറോളജിക്കൽ വൈകല്യം ബ്രെയിൻ സ്റ്റെം സ്ട്രോക്ക്ബ്രയിൻ സ്റ്റെമ്മിലാണ് ഇത്തരം സ്ട്രോക്ക് സംഭവിക്കുന്നത്. (തലച്ചോറിനെ സ്പൈനൽ കോഡുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ബ്രെയിൻ സ്റ്റെം). ഇത് ശരീരത്തിന്റെ ഇരുവശങ്ങളെയും ബാധിക്കും. ഇത് സംഭവിക്കുകയാണെങ്കിൽ, സംസാരിക്കാനോ കഴുത്തിന് താഴെ ചലിക്കാനോ കഴിയാത്ത ഒരു “ലോക്ക് ഇൻ” അവസ്ഥയിലേക്ക് വീണുപോവുന്നു. ലക്ഷണങ്ങൾഒരു വ്യക്തിക്ക് ബ്രെയിൻ സ്റ്റെം സ്ട്രോക്ക് ഉണ്ടാകുമ്പോൾ അത് തിരിച്ചറിയാൻ പ്രയാസമാണ്. ശരീരത്തിന്റെ ഒരു വശത്ത് ബലഹീനതയുടെ അടയാളങ്ങളില്ലാതെ അവർക്ക് ചില ലക്ഷണങ്ങൾ ഉണ്ടാകാം. ബ്രെയിൻ സ്റ്റെം സ്ട്രോക്ക് ലക്ഷണങ്ങൾ 1. തലകറക്കം, ബാലൻസ് നഷ്ടപ്പെടൽ2. ഓക്കാനം അല്ലെങ്കിൽ ഛർദി3. വസ്തുക്കൾ രണ്ടായി…
Read Moreഹെമറജിക് സ്ട്രോക്ക് സംഭവിക്കുന്നത്…
തലച്ചോറിലേക്ക് രക്തം നൽകുന്ന ഒരു രക്തക്കുഴലിൽ രക്തം കട്ടപിടിച്ച് തടയപ്പെടുമ്പോൾ ഇസ്കെമിക് സ്ട്രോക്ക് സംഭവിക്കുന്നു. ഇസ്കെമിക് സ്ട്രോക്ക് സാധ്യതാഘടകങ്ങൾ1. 60 വയസിനു മുകളിലുള്ളവർ2. ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ പ്രമേഹം3. ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടായിരിക്കുക4. പുകവലിക്കുന്ന ശീലം 5. കുടുംബത്തിൽ സ്ട്രോക്കുകളുടെ ചരിത്രം ഉണ്ടായിരിക്കുകചികിത്സ ലഭിച്ചില്ലെങ്കിൽ അക്യൂട്ട് സ്ട്രോക്ക് ചികിത്സിക്കാൻ പരിമിതമായ സമയമുള്ളതിനാൽ എത്രയും വേഗം വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. ചികിത്സ ലഭിച്ചില്ലെങ്കിൽ, ഇനി പറയുന്നതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം: 1. സ്ഥിരമായ ബലഹീനത അല്ലെങ്കിൽ മരവിപ്പ് അല്ലെങ്കിൽ വികലമായ സംസാരം2. ഓർമയിലും ധാരണയിലും പ്രശ്നങ്ങൾഹെമറജിക് സ്ട്രോക്ക്തലച്ചോറിലെ രക്തസ്രാവം അടുത്തുള്ള കോശങ്ങളെ നശിപ്പിക്കുമ്പോഴാണ് ഹെമറജിക് സ്ട്രോക്ക് സംഭവിക്കുന്നത്. ഹെമറജിക് സ്ട്രോക്ക് -കാരണങ്ങളും അപകട ഘടകങ്ങളുംപൊതുവായ ഘടകങ്ങൾ 1. 65 വയസിനു മുകളിൽ പ്രായം2. ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, അല്ലെങ്കിൽ പ്രമേഹം എന്നിവ നിയന്ത്രണവിധേയമല്ലെങ്കിൽ3. പൊണ്ണത്തടി4.…
Read Moreപനിപ്രതിരോധം; മലിനജല സമ്പര്‍ക്കത്തിലൂടെ എലിപ്പനി
അവരവര്‍ തന്നെ അല്പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. തൊലിയിലുള്ള മുറിവുകളില്‍ എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്ജ്യംമുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. കാല്‍വണ്ണയ്ക്ക് വേദനപെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും…
Read Moreഇസ്കെമിക് സ്ട്രോക്ക് സംഭവിക്കുന്നത്…
‘മിനി-സ്ട്രോക്ക്’ അല്ലെങ്കിൽ ടിഐഎയുടെ (TIA) (ക്ഷണികമായ ഇസ്കെമിക് ആക്രമണം-Transient ischemic attack)കാരണങ്ങളും അപകട ഘടകങ്ങളും ഇസ്കെമിക് സ്ട്രോക്കിലെ പോലെ തന്നെയാണ്. ഒരു ടിഐഎ ചിലപ്പോൾ നിങ്ങൾക്ക് ഉടൻ ഇസ്കെമിക് സ്ട്രോക്ക് ഉണ്ടാകുമെന്നതിന്റെ മുന്നറിയിപ്പാവാം. സ്ട്രോക്ക് പോലെ തോന്നുന്ന ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, സമയം കളയരുത്.തിടുക്കത്തിൽ വൈദ്യസഹായം നേടുക. ഇസ്കെമിക് സ്ട്രോക്ക്തലച്ചോറിലേക്ക് രക്തം നൽകുന്ന ഒരു രക്തക്കുഴലിൽ രക്തം കട്ടപിടിച്ച് തടയപ്പെടുമ്പോൾ ഇസ്കെമിക് സ്ട്രോക്ക് സംഭവിക്കുന്നു. മിക്ക സ്ട്രോക്കുകളും ഇത്തരത്തിലുള്ളതാണ്. ലക്ഷണങ്ങൾമസ്തിഷ്കത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലക്ഷണങ്ങൾ. 1. പലപ്പോഴും ശരീരത്തിന്റെ ഒരു വശത്ത്…മുഖം, കൈ, അല്ലെങ്കിൽ കാലുകൾ എന്നിവയുടെ പെട്ടെന്നുള്ള മരവിപ്പ് അല്ലെങ്കിൽ ബലഹീനത2. ആശയക്കുഴപ്പം3. മറ്റുള്ളവരോട് സംസാരിക്കുന്നതിനോ സംസാരം മനസിലാക്കുന്നതിനോ ഉള്ള പ്രശ്നങ്ങൾ4. തലകറക്കം, ബാലൻസ് അല്ലെങ്കിൽ ഏകോപനം നഷ്ടപ്പെടൽ, അല്ലെങ്കിൽ നടക്കാൻ ബുദ്ധിമുട്ട്5. കാഴ്ചനഷ്ടം അല്ലെങ്കിൽ ഒരു വസ്തുവിനെ രണ്ടായി കാണുക.കാരണങ്ങൾപ്ലാക്ക്…
Read More