ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക: പാലിയേറ്റീവ് കെയർകിടപ്പു രോഗികളെ ദീർഘകാലം പരിചരിക്കുന്നത് പരിചരിക്കുന്ന ആളുകളെ മാനസികമായും ശാരീരികമായും സമ്മർദത്തിൽ ആക്കുന്നു. ഇത്തരം അവസരങ്ങളിൽ പാലിയേറ്റീവ് കെയർ പോലുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുക. ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായം തേടാവുന്നതാണ്. കെയർ ഹോംകൃത്യമായ ശുശ്രൂഷ നൽകാനുള്ള സാഹചര്യം വീട്ടിലില്ലെങ്കിൽ പരിശീലനം സിദ്ധിച്ച പരിചാരകരുള്ള മുഴുവൻസമയ കെയർ ഹോമുകളിലോ പകൽ വീടുകളിലോ രോഗിയെ പ്രവേശിപ്പിക്കാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ, കൃത്യമായ ഇടവേളകളിൽ രോഗിയുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യണം. രോഗവിവരം മറച്ചുവയ്ക്കരുത്ഓർക്കുക, മറവിരോഗം ഒരു രോഗമാണ്. പ്രായമാകുന്നതിന്റെ സ്വാഭാവിക ഘട്ടമല്ല. രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ തേടുക. രോഗവിവരങ്ങൾ സമൂഹത്തിൽ നിന്നും മറച്ചു വയ്ക്കാതെ സർക്കാരിന്റെയും സാമൂഹിക സംഘടനകളുടെയും സഹായത്തോടെ രോഗിക്ക് മികച്ച പരിചരണം നൽകാൻ ഒത്തു ചേർന്നു പ്രവർത്തിക്കുക.
Read MoreTag: health
ശ്വാസകോശരോഗികളുടെ ശ്രദ്ധയ്ക്ക്
ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഗുരുതര രോഗമാണ് ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒ പിഡി). പുകവലി, കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകൾ, പാരന്പര്യഘടകങ്ങൾ എന്നിവയും രോഗകാരണങ്ങളിലുണ്ട്. വിട്ടുമാറാത്തതും കാലക്രമേണ വര്‍ധിക്കുന്നതുമായ ശ്വാസംമുട്ടല്‍, കഫകെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പുക, പൊടിപുക, വാതകങ്ങള്‍, പൊടിപടലങ്ങള്‍ തുടങ്ങിയവയോടുള്ള സമ്പര്‍ക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്ക്കുന്നു. ലോകത്ത് മരണങ്ങള്‍ക്കുള്ള ആദ്യ മൂന്നു കാരണങ്ങളില്‍ ഒന്നാണ് സി.ഒ.പി.ഡി. ഗ്ലോബല്‍ ബര്‍ഡെന്‍ ഓഫ് ഡിസീസസ് എസ്റ്റിമേറ്റ്സ് (GBD) പ്രകാരം ഇന്ത്യയില്‍ മാരക രോഗങ്ങളില്‍ സിഒപിഡി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. ഗുരുതരമായാൽ വിവരങ്ങൾക്കു കടപ്പാട്:സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &കേരള ഹെൽത് സർവീസസ്
Read Moreപ്രമേഹബാധിതരുടെ ഭക്ഷണം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. കാരണങ്ങൾ, ലക്ഷണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം.അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ…
Read Moreവീട്ടിൽനിന്നു തുടങ്ങാം ഡെങ്കിപ്പനി പ്രതിരോധം
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്തുവാനുള്ള കഴിവുണ്ടായിരിക്കും. ലക്ഷണങ്ങൾപെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. അപകട സൂചനകൾതുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ…
Read Moreനിർജ്ജലീകരണം തടയാൻ പാനീയചികിത്സ
ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്. ഒആര്‍എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന് രക്ഷിക്കാനാകും. വയറിളക്കരോഗങ്ങൾവയറിളക്കരോഗങ്ങള് മൂലമുള്ള നിര്‍ജലീകരണം തടയാനും ജീവന് രക്ഷിക്കാനും ഒആർഎസ് സഹായിക്കുന്നു. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ മുഖ്യ ആരോഗ്യ പ്രശ്നമാണ് വയറിളക്ക രോഗങ്ങളും തുടര്‍ന്നുള്ള മരണങ്ങളും. യഥാസമയത്ത് ശരിയായുള്ള ഒ.ആര്.എസ്. പാനീയ ചികിത്സയിലൂടെ വയറിളക്ക മരണങ്ങളും തടയാവുന്നതാണ്. ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളംമിക്കവാറും വയറിളക്ക രോഗങ്ങൾ വീട്ടില്‍ നല്കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. പാനീയചികിത്സ കൊണ്ട് നിര്‍ജ്ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹപാനീയങ്ങള്‍ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ഒആർഎസിൽ എന്തെല്ലാം?ഒആര്‍എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു.…
Read Moreറൈനൈറ്റിസ്: രാവിലത്തെ അലർജി പ്രതിരോധിക്കാൻ…
അലർജിക് റൈനൈറ്റിസിന്റെ സമാനമായ ലക്ഷണങ്ങൾ പ്രകടമാകുന്ന മറ്റൊരു അവസ്ഥയാണ് നോൺ – അലർജിക് റൈനറ്റിസ്(Non-allergic Rhinitis). രോഗ കാരണമായി ഹോർമോൺ ഘടകങ്ങളുംഗർഭധാരണ സമയത്തും മുലയൂട്ടുന്ന നാളുകളിലും ആർത്തവ സമയത്തിലുമൊക്കെയുള്ള ഹോരർമോൺ വ്യതിയാനം, ഗർഭ നിരോധന ഗുളികകൾ എന്നിവ നേസൽ മ്യൂകോസൽ(nasal mucosal) രക്തക്കുഴലുകളെ ബാധിക്കും. രാവിലത്തെ അലർജിയുടെ ലക്ഷണങ്ങൾ പ്രതിരോധിക്കുന്നതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഡോക്ടറെ സന്ദർശിക്കേണ്ടത് എപ്പോൾ? അലർജിക്കു കാരണമാകുന്ന വസ്തുക്കൾ കണ്ടെത്തി അവയെ ജീവിതചര്യയിൽ നിന്ന് ഒഴിവാക്കുന്നതോടൊപ്പം മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾകൂടി ശ്രദ്ധിക്കുകയാണെങ്കിൽ അലർജി മൂലം രാവിലെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളൊക്കെ ഒരു പരിധി വരെ മാറ്റി നിർത്താനാകും.
Read Moreറൈനൈറ്റിസ് : രാവിലെ എഴുന്നേൽക്കുമ്പോഴുള്ള തുമ്മൽ…
രാവിലെ ഉറക്കം എഴുന്നേല്‍ക്കുമ്പോഴുള്ള തുമ്മൽ, അതോടൊപ്പം മൂക്കൊലിപ്പും മൂക്കടപ്പും, ചുമ, കഫം കൂടുമ്പോൾ മൂക്കിന്റെ ഉള്ളിലെ ദ്വാരത്തിൽ നിന്നു തൊണ്ടയിലേക്ക് കഫം വരിക, കണ്ണിനു ചുറ്റും മൂക്കിലും ചൊറിച്ചിൽ അനുഭവപ്പെടുക, തൊണ്ടയും അണ്ണാക്കും ചൊറിയുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കില്‍ അത് അലർജിക് റൈനൈറ്റിസ് (Allergic Rhinitis) ആകാം. സാധാരണയായി ഈ അവസ്ഥയുടെ പ്രേരക ഘടകങ്ങൾ താഴെ പറയുന്നവയാണ്. ഇവയൊക്കെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രേരക ഘടകങ്ങളാണ്. ഇതുമൂലം നേസൽ മ്യൂകോസയിൽ (nasal mucosa)വീക്കം ഉണ്ടാകുന്നു. സമാനമായ ലക്ഷണങ്ങൾ പ്രകടമാകുന്ന മറ്റൊരു അവസ്ഥയാണ് നോൺ – അലർജിക് റൈനൈറ്റിസ്(Non-allergic Rhinitis). രോഗ കാരണങ്ങൾ:
Read Moreകൃത്യമായ രോഗനിർണയം പ്രധാനം
വായ്പുണ്ണ് (ആഫ്തൻ സ്റ്റൊമറ്റൈറ്റിസ്) രോഗനിർണയം ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്. പെംഫിഗസ്, പെംഫിഗോയ്ഡ്, എറിത്തീമാ മൾട്ടിഫോർമി, വായ്ക്കകത്തുള്ള കാൻസർ, ചില വൈറസ് രോഗങ്ങൾ, സിഫിലിസ്, സാർകോയിഡോസിസ്, ക്രോണ്‍സ് രോഗം, സിസ്റ്റമിക് ലൂപസ് എറിതിമറ്റോസസ് എന്നീ രോഗങ്ങളിലും വായ്ക്കകത്ത് വ്രണങ്ങളുണ്ടാകാറുണ്ട്. ചികിത്സിക്കുന്നതിനു മുൻപ് അവയല്ലെന്ന് പൂർണമായും ഉറപ്പുവരുത്തേണ്ടതുണ്ട്. അടിസ്ഥാന കാരണം കണ്ടെത്തണംവായ്പുണ്ണിന് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അതിനായി രക്തത്തിലെ ഇരുന്പ്, ബി12 എന്നിവയുടെ അളവ് നിർണയിക്കേണ്ടിവന്നേക്കാം. ചിലയവസരങ്ങളിൽ രോഗി എച്ച്ഐവി ബാധിതനാണോ എന്നു കണ്ടെത്തേണ്ടിവരും. വായ്ക്കകത്ത് വ്രണങ്ങളുണ്ടാക്കുന്ന മേൽസൂചിപ്പിച്ച രോഗങ്ങളുടെ ലക്ഷണങ്ങൾ രോഗിക്കുണ്ടോ എന്ന് വിശദമായി അന്വേഷിച്ചറിയേണ്ടതുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരിക്കണം ചികിത്സ. എന്താണു പോംവഴി?ഏതെങ്കിലുംതരത്തിലുള്ള മാനസികസമ്മർദങ്ങളുണ്ടെങ്കിൽ അതു ലഘൂകരിക്കേണ്ട നടപടികൾ ചെയ്യേണ്ടിയിരിക്കുന്നു. ഏതെങ്കിലുംഭക്ഷണത്തോടുള്ള അലർജിമൂലമാണ് വായ്പുണ്ണ് എങ്കിൽ അവ പൂർണമായും ഒഴിവാക്കണം. ടൂത്ത്പേസ്റ്റ്, ഐസ്ക്രീമുകൾ എന്നിവ ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കണം. സ്വയംചികിത്സ ഒഴിവാക്കാംമരുന്നുകളാണ് വായ്പുണ്ണിനു കാരണമെങ്കിൽ അവ മാറ്റി ഉപയോഗിക്കാൻ കഴിയുമോ എന്നു…
Read Moreവായ്പുണ്ണിനു പിന്നിൽ…
സ്ത്രീപുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റൊമറ്റൈറ്റിസ് എന്നാണു വിളിക്കുന്നത്. ലോകത്താകെയുള്ള ജനങ്ങളിൽ 20 ശതമാനം പേരും ഈ രോഗംമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്വൃത്താകൃതിയോടുകൂടിയതും ആഴംകുറഞ്ഞതുമായ (സാധാരണയായി ഒരു സെൻറിമീറ്ററിൽ താഴെയുള്ളത്) വ്രണങ്ങൾ ഇടയ്ക്കിടെ വായ്ക്കകത്തെ ശ്ലേഷ്മസ്തരത്തിൽ ഉണ്ടാവുകയും ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ഇത് ഉണങ്ങുകയും ചെയ്യുന്നു. വർഷത്തിൽ ഇതു പലതവണ ആവർത്തിക്കപ്പെടാം.വ്രണങ്ങളുണ്ടാകുന്പോൾ രോഗിക്ക് സംസാരിക്കാനും ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടനുഭവപ്പെടുന്നു. അതായത് രോഗിയുടെ സാമൂഹികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നർഥം. ഇങ്ങനെ പലതവണ ആവർത്തിക്കപ്പെടുന്പോൾ വായ്ക്കകത്ത് നിരവധി പൊറ്റകൾ രൂപപ്പെടുകയും ഇത് നാവിന്റെയും മുഖത്തെ മാംസപേശികളുടെയും ചലനത്തെ ബാധിക്കുകയും ചെയ്യുന്നു. മാനസിക സമ്മർദംസാധാരണ കാണുന്ന വായ്പുണ്ണിന് പലതരം കാരണങ്ങളുണ്ട്. ഇരുന്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി12 എന്നിവയുടെ അഭാവംമൂലമുള്ള വിളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ ശാരീരികവും മാനസികവുമായ സമ്മർദങ്ങൾ…
Read Moreമഴക്കാലരോഗങ്ങൾ അകറ്റിനിർത്താം
മഴക്കാലത്താണ് വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ പടർന്നുപിടിക്കാറുള്ളത്. പലരും ഈ പ്രശ്നങ്ങൾ നിസാരമായാണ് കൈകാര്യം ചെയ്യാറുള്ളത്. അതിന്റെ ഭാഗമായി മരുന്നുകടയിൽ പോയി രോഗവിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുകയാണു ചെയ്യാറുള്ളത്. ഈ സ്വഭാവമാണ് പലപ്പോഴും രോഗങ്ങൾ സങ്കീർണമാകാനും ഗുരുതരാവസ്ഥയിൽ എത്തിയ ശേഷം ചികിത്സ തേടാനും കാരണമായി മാറാറുള്ളത്. ശ്വാസകോശ രോഗങ്ങളും സന്ധിവാത രോഗങ്ങളും ഉള്ളവരിൽ പലർക്കും മഴക്കാലം ദുരിതങ്ങൾ നിറഞ്ഞതായിരിക്കും. മുൻകരുതൽ…അൽപം ശ്രദ്ധിക്കുകയാണെങ്കിൽ മഴക്കാല രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും. മഴക്കാല രോഗങ്ങളില്‍ മുന്നില്‍ നില്ക്കുന്ന വൈറല്‍ പനികളില്‍ ചികിത്സാനന്തര ദൂഷ്യഫലങ്ങളുണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. ആഹാരക്രമീകരണം, ലളിതവും സുരക്ഷിതവുമായ മരുന്നുകള്‍, വിശ്രമം എന്നിവയിലൂടെ തന്നെ ഇതൊക്കെ സുഖപ്പെടുത്താന്‍ കഴിയുമെന്നാണു വൈദ്യശാസ്ത്രം പറയുന്നത്.
Read More