ഇ​റാ​നി​ൽ ഹി​ജാ​ബ് വേ​ട്ട പു​ന​രാ​രം​ഭി​ച്ചു

ടെ​ഹ്റാ​ൻ: ഹി​ജാ​ബ് ധ​രി​ച്ചി​ല്ലെ​ന്ന പേ​രി​ൽ സ​ദാ​ചാ​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ഹ്സ അ​മ​നി എ​ന്ന യു​വ​തി മ​രി​ച്ച​തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം മൂ​ലം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച ഹി​ജാ​ബ് ധ​രി​പ്പി​ക്ക​ൽ ന​ട​പ​ടി വീ​ണ്ടും പു​റ​ത്തെ​ടു​ത്ത് ഇ​റാ​ൻ. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഹി​ജാ​ബ് ധ​രി​ക്കാ​തെ​യും “പ്ര​കോ​പ​ന​പ​ര​മാ​യ’ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചും ന​ട​ക്കു​ന്ന സ്ത്രീ​ക​ളെ പി​ടി​കൂ​ടു​ന്ന ന​ട​പ​ടി തു​ട​രു​മെ​ന്ന് ഇ​റാ​ൻ നി​യ​മ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ, സ​ദാ​ചാ​രം ന​ട​പ്പി​ലാ​ക്ക​ൽ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ തു​ട​രു​ന്ന പോ​ലീ​സി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. പൊ​തു​സ്ഥ​ല​ത്തു യു​വ​തി​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി ഹി​ജാ​ബ് ധ​രി​ക്കാ​ൻ പ​റ​യു​ന്ന​തും ഇ​റു​കി​യ വ​സ്ത്ര​ങ്ങ​ൾ മാ​റ്റി​യി​ല്ലെ​ങ്കി​ൽ വാ​ഹ​ന​ത്തി​ലേ​ക്കു ക​യ​റി ക​സ്റ്റ​ഡി വ​രി​ക്കാ​ൻ പോ​ലീ​സ് പ​റ​യു​ന്ന​തും വീ​ഡി​യോ​ക​ളി​ൽ വ്യ​ക്ത​മാ​ണ്.

Read More