ഇ​റാ​നെ മ​ര​ണ​ത്തി​ലൂ​ടെ ചു​ട്ടെ​രി​ച്ച് ‘മ​ഹ്‌​സ അ​മീ​നി’ ! തെ​രു​വു​ക​ളി​ല്‍ പ്ര​തി​ഷേ​ധം ക​ത്തി​പ്പ​ട​രു​ന്നു; നി​ര​വ​ധി മ​ര​ണം; വീ​ഡി​യോ കാ​ണാം…

ഹി​ജാ​ബ് ശ​രി​യാ​യി ധ​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മ​ത​പോ​ലീ​സി​ന്റെ ക്രൂ​ര മ​ര്‍​ദ്ദ​ന​ത്തെ​ത്തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ഇ​റാ​ന്‍ ക​ത്തു​ന്നു. പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ എ​ട്ടു പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​റാ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റും ഉ​ണ്ടെ​ന്ന് ഇ​റാ​നി​യ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വ​ട​ക്ക് പ​ടി​ഞ്ഞാ​റാ​ന്‍ ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഇ​തി​നോ​ട​കം 50ഓ​ളം ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പ്ര​തി​ഷേ​ധം വ്യാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധം വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്റ​ര്‍​നെ​റ്റ് വി​ച്ഛേ​ദി​ച്ചു. സ്ത്രീ​ക​ളാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ഹി​ജാ​ബ് ക​ത്തി​ച്ചു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ല്‍ രൂ​ക്ഷ​മാ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. https://twitter.com/NewAnon0ps/status/1572709409054146562 2019ല്‍ ​ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​വി​ന് എ​തി​രെ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് ശേ​ഷം ഇ​റാ​നി​ല്‍ ന​ട​ക്കു​ന്ന വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണി​ത്. 1,500ഓ​ളം പേ​ര്‍ 2019ലെ ​പ്ര​ക്ഷോ​ഭ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Read More

ഇ​റാ​നി​ല്‍ ഭൂ​ച​ല​നം ! ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം പ്ര​ക​മ്പ​നം; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച…

ഇ​റാ​നി​ല്‍ ഭൂ​ച​ല​നം. ഇ​തേ സ​മ​യ​ത്ത് ത​ന്നെ യു​എ​ഇ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് യു​എ​ഇ ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. നാ​ഷ​ണ​ല്‍ സെ​ന്റ​ര്‍ ഓ​ഫ് മെ​റ്റീ​രി​യോ​ള​ജി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ദ​ക്ഷി​ണ ഇ​റാ​നി​ല്‍ രാ​വി​ലെ 10.06 ന് 10 ​കി​ലോ​മീ​റ്റ​ര്‍ താ​ഴ്ച​യി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി യു​എ​ഇ ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​മേ​രി​ക്ക​ന്‍ ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ​യു​ടെ അ​റി​യി​പ്പ് പ്ര​കാ​രം യു​എ​ഇ​ക്ക് പു​റ​മെ ബ​ഹ്‌​റൈ​ന്‍, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ട​താ​യി ദു​ബാ​യ് നി​വാ​സി​ക​ള്‍ ട്വീ​റ്റ് ചെ​യ്യ്തി​രു​ന്നു . ഭൂ​ച​ല​നം കാ​ര​ണ​മാ​യു​ണ്ടാ​യ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​വ​ര്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ചോ​ദി​ച്ചും മ​റ്റാ​ര്‍​ക്കെ​ങ്കി​ലും സ​മാ​ന​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യോ എ​ന്ന് അ​ന്വേ​ഷി​ച്ചും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റു​ക​ളി​ട്ടു. എ​ന്നാ​ല്‍ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത​ല്ലാ​തെ യു​എ​ഇ​യി​ല്‍ മ​റ്റ് ത​ര​ത്തി​ലു​ള്ള ആ​ഘാ​ത​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ…

Read More

ഇസ്രയേലിനെതിരേ സൈബര്‍ ആക്രമണം അഴിച്ചുവിട്ട് കിം ജോങ് ഉന്‍ ! ഇസ്രയേലിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ഇറാന് കൈമാറിയെന്ന ആശങ്ക പങ്കുവച്ച് സൈബര്‍ ലോകം…

  ഇസ്രയേലിനെതിരേ ഉത്തര കൊറിയ സൈബര്‍ ആക്രമണം നടത്തിയെന്ന് വിവരം. തങ്ങളുടെ പ്രതിരോധ സ്ഥാപനത്തിനു നേരെ നടന്ന സൈബര്‍ ആക്രമണം തടഞ്ഞുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണത്തെ തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും സൈബര്‍ സുരക്ഷാ വിദഗ്ധരായ ക്ലിയര്‍ സ്‌കൈ അടക്കമുള്ളവര്‍ ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നും മോഷ്ടിച്ച നിര്‍ണായക വിവരങ്ങള്‍ ഉത്തരകൊറിയയുടെ സുഹൃത്തായ ഇറാന്റെ കൈവശമെത്തുമെന്ന ആശങ്കയാണ് ഉയരുന്നത്. ഉത്തരകൊറിയന്‍ ഹാക്കര്‍മാരുടെ സംഘമായ ലസാറുസാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹിഡന്‍ കോബ്ര എന്ന പേരിലും ഈ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ അറിയപ്പെടാറുണ്ട്. ഉത്തരകൊറിയന്‍ സൈനിക രഹസ്യാന്വേഷണ യൂണിറ്റായ ലാബ് 110നു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലസാറുസിനെ 2018ല്‍ അമേരിക്കയാണ് പുറത്തുകൊണ്ടുവന്നത്. ലോകത്ത് 150ലേറെ രാജ്യങ്ങളിലെ മൂന്ന് ലക്ഷത്തിലേറെ കംപ്യൂട്ടറുകളെ ബാധിച്ച സൈബര്‍ ആക്രമണത്തിന് പിന്നിലും 2016ല്‍ ബംഗ്ലാദേശ് ബാങ്കില്‍ നിന്നും 8.1…

Read More

വാസക്ടമി നിരോധിച്ച് ഇറാന്‍ ! ഗര്‍ഭ നിരോധനവും പ്രോത്സാഹിപ്പിക്കില്ല; സ്ത്രീകള്‍ സമയത്തിന് വിവാഹം കഴിക്കാത്തതിന്റെ കാരണം പാശ്ചാത്യ സ്വാധീനം; ജനസംഖ്യ വര്‍ധിപ്പിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറാന്‍…

വാസക്ടമി(പുരുഷ വന്ധ്യംകരണം) നിരോധിച്ച് ഇറാന്‍. 2050 എത്തുമ്പോഴേക്കും രാജ്യത്തിന്റെ മൂന്നിലൊന്ന് ജനങ്ങളും 60 മുകളില്‍ പ്രായമുള്ളവരായിരിക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാന്‍ എങ്ങനെയും ജനസംഖ്യ വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ എട്ടുകോടി ജനസംഖ്യയുള്ള ഇറാന്‍ 2050ല്‍ ജനസംഖ്യ ഇരട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ദി ഗാര്‍ഡിയനാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇറാനിലെ സര്‍ക്കാര്‍ ആശുപത്രികളും ക്ലിനിക്കുകളും ഇനി മുതല്‍ വാസക്ടമിയോനടത്തുകയോ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നല്‍കുകയോ ചെയ്യില്ലെന്ന് ഒരു മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനസംഖ്യാ വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം. ‘ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഇപ്പോള്‍ ശരാശരി 1.7 കുട്ടികളാണ് ഉള്ളത്. അത്, ജനസംഖ്യാ വര്‍ധന നിലനിര്‍ത്താന്‍ ആവശ്യമായ 2.2 ല്‍ താഴെയാണ്’ എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പോപ്പുലേഷന്‍ ആന്‍ഡ് ഫാമിലി ഹെല്‍ത്ത് ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹമീദ് ബരാകതി വ്യക്തമാക്കി. നിലവിലെ തോത് അനുസരിച്ച്…

Read More

ഹാമിദ് അന്‍സാരി ‘റോ’യുടെ വിവരങ്ങള്‍ ചോര്‍ത്തി ! മുന്‍ ഉപരാഷ്ട്രപതിയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി റോയിലെ മുന്‍ ഓഫീസറുടെ കത്ത് പുറത്ത്…

മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യിലെ മുന്‍ ഓഫീസര്‍. ഇറാനില്‍ സ്ഥാനപതിയായിരുന്നപ്പോള്‍ ‘റോ’യുടെ വിവരങ്ങള്‍ പുറത്തുവിട്ട് റോ ഉദ്യോഗസ്ഥരെ അപകടത്തിലാക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് റോയിലെ മുന്‍ ഓഫിസര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. 1990-92ല്‍ അന്‍സാരി ടെഹ്‌റാനില്‍ അംബാസഡറായിരുന്നപ്പോള്‍ അവിടെ റോ ഓഫിസറായിരുന്ന സൂദ് ആണ് ആരോപണ ഉന്നയിക്കുന്നത്.കാശ്മീരിലെ യുവാക്കള്‍ക്കു ഭീകരപ്രവര്‍ത്തനത്തിന് ഇറാനില്‍നിന്ന് സഹായം ലഭിക്കുന്നതു റോ നിരീക്ഷിച്ചുവരുന്ന കാര്യം അന്‍സാരിയില്‍നിന്ന് ഇറാന്‍ അറിഞ്ഞെന്നും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സാവക് അതു പ്രയോജനപ്പെടുത്തിയെന്നും സൂദ് പറയുന്നു. ഇറാനിലെ റോ സംവിധാനം തകരാറിലാകാന്‍ ഇത് ഇടയാക്കി. ഇന്ത്യന്‍ എംബസിയിലെയും റോയിലെയും ഉദ്യോഗസ്ഥരെ സാവക് തട്ടിക്കൊണ്ടുപോയപ്പോള്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കായി അന്‍സാരി ഒന്നും ചെയ്തില്ലെന്നും പറയുന്നുണ്ട്. അന്‍സാരിയും അന്ന് ഐബി അഡീഷനല്‍ സെക്രട്ടറി ആയിരുന്ന രത്തന്‍ സെയ്ഗളും ചേര്‍ന്ന്…

Read More

മരുഭൂമിയില്‍ നിര്‍മിച്ചിരിക്കുന്ന അറകളിലെ ആയുധശേഖരം കണ്ട് അമ്പരന്ന് ലോകം ! ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇറാന്‍; അമേരിക്കയും ഇറാനും തമ്മിലുള്ള വൈരത്തില്‍ വിറകൊണ്ട് ലോകം…

ടെഹ്റാന്‍: അമേരിക്ക-ഇറാന്‍ ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. മരുഭൂമിയിലെ ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ചിരിക്കുന്ന ആയുധശേഖരത്തിന്റെ വീഡിയോ ഇറാന്‍ പുറത്തു വിട്ടത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുകയാണ്. ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉള്‍ക്കൊള്ളുന്ന വന്‍ ആയുധ ശേഖരം മരുഭൂമിയിലെ ഭൂഗര്‍ഭത്തില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇറാന്‍ പുറത്തു വിട്ടത്. യുഎസ്- ഇറാന്‍ സംഘര്‍ഷ സാധ്യത മുമ്പില്ലാത്ത വിധത്തില്‍ മൂര്‍ച്ഛിച്ചിരിക്കുന്നു വേളയിലാണ് ശത്രുക്കള്‍ക്കുള്ള കടുത്ത താക്കീതെന്ന നിലയില്‍ ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ഈ വിഷ്വലുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇറാന് കടുത്ത താക്കീതേകി യുഎസ് സര്‍വസജ്ജമായ യുദ്ധക്കപ്പലുകള്‍ മേഖലയിലേക്ക് അയച്ചതിന്റെ പ്രതികരണമെന്ന നിലയിലാണ് ഇറാന്‍ ഭൂഗര്‍ഭത്തിലെ മിസൈല്‍ ശേഖരത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. നിര്‍ണായകമായ ഈ വേളയില്‍ സ്വന്തം പൗരന്മാരെ പ്രചോദിപ്പിക്കുകയും അവരില്‍ രാജ്യസ്‌നേഹം ഉയര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങളും ഈ ഫൂട്ടേജുകള്‍…

Read More

ഇസ്രയേലിന്റെയും ഇറാന്റെയും കൊമ്പു കോര്‍ക്കല്‍ മൂന്നാം ലോകയുദ്ധത്തിന് വഴിവെക്കുമോ ? 25 വര്‍ഷത്തിനുള്ളില്‍ ഇസ്രയേലിനെ ഇല്ലാതാക്കുമെന്ന് ഇറാന്‍; ഇറാനെ നേരിട്ടാക്രമിക്കാനുറച്ച് ഇസ്രയേല്‍; മുമ്പില്ലാത്ത ഭീതിയില്‍ ലോകം…

അമ്മാന്‍: ഇസ്രയേല്‍-ഇറാന്‍ വാക്‌പോര് പരിധിവിടുമ്പോള്‍ ലോകം ആശങ്കയില്‍. ഇസ്രയേലിനെ അടുത്ത 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കുമെന്ന് ഇറാന്‍ സൈന്യം പ്രസ്താവനയ്ക്ക് ഇസ്രയേല്‍ പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹു മറുപടി കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസ്താവന ആവര്‍ത്തിച്ച ഇറാന്‍ എരിതീയില്‍ കൂടുതല്‍ എണ്ണ പകര്‍ന്നു. സിറിയ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാന്തരീക്ഷം മൂന്നാംലോകയുദ്ധത്തില്‍ കലാശിക്കുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റു നോക്കുന്നത്. ഇസ്രയേലിനെ തുരത്തിയോടിക്കുമെന്നു വെല്ലുവിളിച്ചത് ഇറാന്‍ സൈനിക മേധാവിയാണ്. കടലിലേക്കല്ലാതെ മറ്റൊരിടത്തേക്കും ഇസ്രയേലിനു പോകാന്‍ കഴിയാത്ത തരത്തില്‍ അവരെ ഓടിച്ചുവിടുമെന്നാണു സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ അബ്ദുല്‍റഹിം മൗസാവി ഭീഷണി പ്രസംഗം നടത്തിയത്. അടുത്തിടെ ഇറാനുനേര്‍ക്ക് ഇസ്രയേല്‍ നടത്തിയിട്ടുള്ള എല്ലാ ഭീഷണികളോടും പ്രതികരിക്കുകയായിരുന്നു മൗസാവി. ശനിയാഴ്ച ടെഹ്‌റാനില്‍ നടന്ന ‘ഷിയ പുണ്യ നഗരങ്ങളുടെ പ്രതിരോധക്കാര്‍’ (ഡിഫെന്‍ഡേഴ്‌സ് ഓഫ് ദി ഷിയ ഹോളി പ്ലേസസ്) ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു…

Read More