ഹ്യൂഗോ ഷാവേസ് പോയതോടെ വെനിസ്വലയിലെ അവസ്ഥ സൊമാലിയയുടേതിനു തുല്യം ! ഭക്ഷ്യ വസ്തുക്കള്‍ കടയില്‍ നിന്ന് വാങ്ങാന്‍ നല്‍കേണ്ടത് കോടിക്കണക്കിന് ബൊളിവാര്‍സ്; ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ അവസ്ഥ അറിഞ്ഞാല്‍ ആരുടെയും നെഞ്ചു തകരും…

ഹ്യൂഗോ ഷാവേസ് എന്ന കരുത്തനായ നേതാവുണ്ടായിരുന്നപ്പോള്‍ വെനസ്വല ശക്തമായിരുന്നു. വമ്പന്മാരായ അമേരിക്കയെ വരെ നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിച്ച് വെനിസ്വലയെ ഉയര്‍ത്തിക്കൊണ്ടു വന്ന ആളായിരുന്നു ഷാവേസ്. എന്നാല്‍ ഇന്ന് ആ രാജ്യത്തിന്റെ അവസ്ഥ പരമ ദയനീയമാണ്. ഒരു കിലോ ചിക്കന്‍ വാങ്ങാന്‍ ഒരു കോടി 46 ലക്ഷം ബൊലിവാര്‍സ് എങ്കില്‍ ഒരു ടോയ്‌ലറ്റ് റോളിന് കൊടുക്കണം 26 ലക്ഷം ബൊളിവാര്‍സ്. പണത്തിന്റെ വില പോയാല്‍ അവസ്ഥ എത്രമാത്രം ദയനീമായിരിക്കുമെന്ന് കണ്ടറിയാന്‍ ഈ ലാറ്റിനമേരിക്കന്‍ രാജ്യത്ത് ചെന്നാല്‍ മതി. നിലവിലെ ഭരണാധികാരി നിക്കോളാസ് മഡുരോയുടെ കീഴിലുള്ള സോഷ്യലിസ്റ്റ് സര്‍ക്കാര്‍ രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന വിവാദ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുന്നത്.കടുത്ത പണപ്പെരുപ്പം മൂലം രാജ്യത്തെ കറന്‍സിയുടെ വില അതിദയനീയമായാണ് ഇടിഞ്ഞിരിക്കുന്നത്. നിത്യോപയോഗ വസ്തുക്കള്‍ വാങ്ങണമെങ്കില്‍ വണ്ടി വിളിച്ച് കറന്‍സി നോട്ടുകള്‍…

Read More