രാജ്യത്ത് പെട്രോള്‍ വില നൂറിലെത്തി നില്‍ക്കുമ്പോള്‍ ഒന്നര രൂപയില്‍ താഴെയുള്ള തുകയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടിയാല്‍ കാര്യം കുശാലല്ലേ… ഈ വാര്‍ത്ത കേട്ട് അതിശയോക്തിയെന്ന് തള്ളിക്കളയാന്‍ വരട്ടെ, സംഭവം സത്യമാണ് പക്ഷെ പെട്രോള്‍ വാങ്ങാന്‍ വെനസ്വേല വരെ പോകേണ്ടി വരും ലോകത്ത് ഇന്ധന വില ഏറ്റവും കുറവുള്ള രാജ്യമാണ് തെക്കേ അമേരിക്കന്‍ രാഷ്ട്രമായ വെനെസ്വേല. പെട്രോള്‍ ലിറ്ററിന് വെറും 1.45 രൂപയാണ് (0.02 യു.എസ് ഡോളര്‍) വെനസ്വേലയിലെ വില. പ്രമുഖ ക്രൂഡോയില്‍ ഉല്‍പ്പാദക രാജ്യമായ വെനസ്വേലയില്‍ ഏറ്റവും വില കുറഞ്ഞ വസ്തുക്കളിലൊന്നാണ് പെട്രോള്‍. ഇത്ര കുറഞ്ഞ നിരക്കില്‍ പെട്രോള്‍ ലഭിക്കുന്ന വെനസ്വേല ഒരു സമ്പന്ന രാജ്യമായിരിക്കുമെന്ന് കരുതേണ്ട. ഒരുകാലത്ത് സമ്പന്ന രാജ്യമായിരുന്ന വെനസ്വേല ഇന്ന് ലാറ്റിനമേരിക്കയിലെ ദരിദ്ര്യ രാജ്യങ്ങളിലൊന്നാണ്. നാണയപ്പെരുപ്പം കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ മറ്റ് അവശ്യസാധനങ്ങള്‍ക്കെല്ലാം വന്‍ വിലയാണ് ഇവിടെ. അനിയന്ത്രിത പണപ്പെരുപ്പവും പട്ടിണിയും ഒക്കെച്ചേര്‍ന്ന്…
Read MoreTag: Venezuela
അമേരിക്കയുടെ സഹായം സ്വീകരിക്കാന്‍ ഞങ്ങള്‍ യാചകരല്ല ! അമേരിക്കയില്‍ നിന്ന് അവശ്യസാധനങ്ങള്‍ വഹിച്ചു കൊണ്ടുള്ള വാഹനം എത്തിയപ്പോള്‍ നിക്കോളാസ് മഡുറോ കൊളംബിയ-വെനസ്വേല അതിര്‍ത്തി പാലം അടച്ചു; ഭക്ഷണവും മരുന്നുമില്ലാതെ നരകിച്ച് വെനസ്വേലന്‍ ജനത…
കൊളംബിയ-വെനസ്വേല അതിര്‍ത്തി പാലം അടച്ച് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ അപ്രതീക്ഷിതനീക്കം. പൊതുജനങ്ങള്‍ക്കായി പൊതു ജനങ്ങള്‍ക്കായി അമേരിക്കയില്‍ നിന്ന് അവശ്യ സാധനങ്ങള്‍ വഹിച്ചുകൊണ്ടുള്ള വാഹനം എത്തിയ സാഹചര്യത്തിലാണ് നടപടി. അമേരിക്കയുടെ സഹായം സ്വീകരിക്കാന്‍ വെനസ്വേല യാചകരല്ലെന്ന് മദൂറോ നേരത്തെ വ്യക്താമാക്കിയിരിന്നു. മഡൂറോയുടെ എതിര്‍പ്പ് തള്ളി ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ യുഎസ് വെനിസ്വേലയുടെയും കൊളംബിയയുടെയും അതിര്‍ത്തിയിലെത്തിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ യാചകരല്ല എന്നായിരുന്നു യു.എസിന്റെ സഹായത്തിന് മഡൂറോ നല്‍കിയ മറുപടി. കൊളംബിയ അതിര്‍ത്തിയിലെ കുകുട്ട ഉള്‍പ്പെടെ മൂന്ന് നഗരങ്ങളാണ് സഹായത്തിനായി കാത്തിരിക്കുന്നത്. രാജ്യത്തെ ജനതയെ പട്ടിണിയില്‍നിന്ന് കരകയറ്റാന്‍ പ്രതിപക്ഷനേതാവും സ്വയം പ്രഖ്യാപിത പ്രസിഡന്റുമായ യുവാന്‍ ഗൊയ്ദോ അന്താരാഷ്ട്ര പിന്തുണ തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് മരുന്നും ഭക്ഷ്യവസ്തുക്കളുമായി യു.എസില്‍നിന്ന് സംഘം യാത്ര തിരിച്ചത്. പ്രതിപക്ഷ നേതാക്കളുടെ സഹായത്തോടെയാണ് യു.എസ് സഹായവിതരണത്തിന് ചുക്കാന്‍ പിടിച്ചത്.എന്നാല്‍ , ഉപരോധം ഏര്‍പ്പെടുത്തി പ്രതിസന്ധി സൃഷ്ടിച്ച ശേഷം ചെറിയ…
Read Moreവെനസ്വേല പട്ടിണിയില്‍ നട്ടം തിരിയുമ്പോള്‍ ബീച്ചില്‍ അടിച്ചു പൊളിച്ച് ഹ്യൂഗോഷാവേസിന്റെ മകള്‍ ! പണക്കാരനായിരിക്കുക തെറ്റാണ് എന്ന് പ്രഖ്യാപിച്ച ഷാവേസിന്റെ മകള്‍ ഇന്ന് വെനസ്വേലയിലെ ഏറ്റവും വലിയ സമ്പന്ന; വിപ്ലവങ്ങളുടെ നിര്‍വചനങ്ങള്‍ മാറുമ്പോള്‍…
വെനസ്വേല: ഒരു കാലത്ത് കമ്മ്യൂണിസത്തിന്റെ സ്വപ്‌നഭൂമിയായിരുന്ന വെനസ്വേല ഇന്ന് പട്ടിണിയില്‍ നട്ടം തിരിയുകയാണ്. മലയാളികളായ കമ്യൂണിസ്റ്റുകളുടെ പോലും ആവേശമായിരുന്നു ഒരു കാലത്ത് വെനസ്വേല. അമേരിക്കയെ വെല്ലുവിളിച്ച ഹ്യൂഗോ ഷാവേസ് അവര്‍ക്ക് വീരനായകനുമായി. ചെഗവേരയുടെ അര്‍ജന്റീനയ്ക്കും ഫിഡല്‍ കാസ്‌ട്രോയുടെ ക്യൂബയ്ക്കുമൊപ്പം അവര്‍ ഹ്യൂഗോ ഷാവേസിന്റെ ക്യൂബയെ ചേര്‍ത്തുവച്ചു. എന്നാല്‍ ഇന്ന് ഈ സ്വപ്‌നഭൂമികളില്‍ പരക്കുന്നത് മക്കള്‍ രാഷ്ട്രീയത്തിന്റെ കരിനിഴലാണ്. കേരളത്തിലെ വിപ്ലവസിംഹങ്ങളുടെ പോലും വായടപ്പിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് വെനസ്വേലയില്‍ അരങ്ങേറുന്നത്. 38 വയസ് മാത്രം പ്രായമുള്ള ഷാവേസിന്റെ ഇളയ മകള്‍ മരിയ ഗബ്രിയേലയാണ് ഇന്ന് വെനസ്വേലയിലെ ഏറ്റവും വലിയ സമ്പന്ന. ഈ യുവതിയുടെ വരുമാനം നാല് ബില്യണ്‍ യുഎസ് ഡോളറിന് അടുത്ത വരും. വിദേശരാജ്യങ്ങളിലെ രഹസ്യനിക്ഷേപങ്ങളുടെ കണക്ക് കേട്ടാല്‍ ഇതിന്റെ എട്ടിരട്ടിയുണ്ടാകുമെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. യൂറോപ്പിലെ പത്തിലേറെ ബാങ്കുകളില്‍ ഇവര്‍ക്ക് രഹസ്യ അക്കൗണ്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍…
Read Moreഒരു നേരത്തെ ഭക്ഷണത്തിനായി സ്വന്തം മുടി വിറ്റ് പണം കണ്ടെത്തുന്ന വെനസ്വേലന്‍ ജനത ! ഒരു കാലത്ത് സമ്പന്നമായിരുന്ന ഈ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തിന്റെ പരമദയനീയതയ്ക്ക് അവസാനമില്ല ?
കാരക്കാസ് : ഒരു കാലത്ത് സമ്പന്നമായിരുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയുടെ ഇന്നത്തെ സ്ഥിതി ആരുടെയും കണ്ണു നിറയ്ക്കുന്നതാണ്. സൊമാലിയയേക്കാള്‍ പട്ടിണിയാണ് ഇന്ന് വെനസ്വേലയില്‍. ഒരു നേരത്തെ ആഹാരത്തിനായി നെട്ടോട്ടമോടുകയാണ് ഇവിടുത്തെ ജനത. വിശന്ന് വലഞ്ഞ് ഒരു നേരം ആഹാരം കഴിക്കാനായി മുടിമുറിച്ച് നല്‍കുന്ന യുവതികളുടെ അവസ്ഥ മാധ്യമങ്ങളാണ് പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അതിര്‍ത്തിയിലെത്തിയാണ് യുവതികള്‍ മുടിമുറിച്ച് നല്‍കി പണം സമ്പാദിക്കുന്നത്. പത്ത് മുതല്‍ ഇരുപത് ഡോളര്‍ വരെ നല്‍കി മുടി മുറിച്ച് വാങ്ങാനായി വിഗ് നിര്‍മ്മിക്കുന്നവര്‍ ഇവരെ കാത്തുനില്‍ക്കുന്ന കാഴ്ച കാണാവുന്നത്. കുടുംബം പോറ്റാനായി അയല്‍രാജ്യങ്ങളിലെത്തി ശരീരം വില്‍ക്കുന്ന സ്ത്രീകളും ഇവിടെ കുറവല്ല. നിക്കോളാസ് മഡുറോയുടെയെ ഭരണത്തിന്‍ കീഴിലെത്തിയ ശേഷമാണ് വെനസ്വേല പ്രൗഢിയില്‍ നിന്നും പട്ടിണിയിലേക്ക് മാറിയത്. പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായിരുന്ന വെനസ്വേലയെ പിടിച്ച് നിര്‍ത്തിയിരുന്നത് രാജ്യത്തെ വിലമതിക്കാനാവാത്ത എണ്ണസമ്പത്തായിരുന്നു. എന്നാല്‍ നയതന്ത്ര…
Read Moreവീട്ടിലെ വയറുകള്‍ പോറ്റാന്‍ വേണ്ടി അന്യനാട്ടുകളില്‍ ശരീരം വില്‍ക്കുന്ന സ്ത്രീകളുടെ എണ്ണം ഏറിവരുന്നു ! രാജ്യത്തെ അഞ്ചില്‍ നാലുപേരും പട്ടിണിയില്‍; വെനസ്വേലയിലെ അവസ്ഥ സോമാലിയയിലേതിനേക്കാള്‍ കഷ്ടം…
ഒരു കാലത്ത് അമേരിക്കയെവരെ വെല്ലുവിളിച്ചു കൊണ്ട് എണ്ണപ്പണത്തിന്റെ ബലത്തില്‍ സമ്പന്നതയിലേക്ക് കുതിച്ചുയര്‍ന്ന രാജ്യമായിരുന്നു വെനസ്വേല. അന്ന് അവരെ നയിക്കാന്‍ ഹ്യൂഗോ ഷാവേസ് എന്ന കരുത്തനായ നേതാവുണ്ടായിരുന്നു. എന്നാല്‍ ഷാവേസിന്റെ മരണത്തോടെ അക്ഷരാര്‍ഥത്തില്‍ രാജ്യം തകര്‍ന്നടിഞ്ഞു എന്നു വേണം പറയാന്‍. ഇന്ന് വെനസ്വേലയിലെ അഞ്ചില്‍ നാലുപേരും പട്ടിണിയാണ്.ജനാധിപത്യത്തെ അട്ടിമറിച്ച് മഡൂറോ വീണ്ടും അധികാരത്തില്‍ എത്തിയതോടെ ഇനിയൊരു തിരിച്ചു വരവ് വെനസ്വേലയ്ക്ക് ഉണ്ടാകില്ലെന്നു തന്നെയാണ് ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍. ഒരു ഭരണാധികാരിയും രാജ്യവും എങ്ങനെയാകരുത് എന്നതിന് നേര്‍സാക്ഷ്യമായിരുന്നു മഡൂറോയെന്ന് വിമര്‍ശകര്‍ പറയുന്നു. കുടുംബം പുലര്‍ത്താനായി അയല്‍നാടുകളില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. നാടുകടക്കുന്നവരില്‍ അധ്യാപികമാര്‍. പൊലീസുകാരികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാ മേഖലയില്‍ നിന്നുമുള്ളവരുമുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന വെനസ്വേലയില്‍ നല്ല ജോലി ചെയ്തിരുന്ന പലരും അയല്‍രാജ്യമായ കൊളംബിയയിലേക്ക് അനധികൃത കുടിയേറ്റം നടത്തി അവിടെ ആരുമറിയാതെ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.…
Read Moreകമ്മ്യൂണിസത്തെ മനസാ വരിച്ച വെനസ്വേല അധോഗതിയിലേക്ക്, ഒരു ചോക്ലേറ്റിന് കൊടുക്കേണ്ടി വരുന്നത് ഒരു ചാക്കുനിറയെ നോട്ടുകെട്ട്, വീട്ടിലെ പട്ടിണി മാറ്റാന്‍ അന്യനാടുകളില്‍ ശരീരം വിറ്റ് വെനസ്വേല സ്ത്രീകള്‍, തലതിരിഞ്ഞ ഭരണത്തിന്റെ ബാക്കിപത്രം
ഹ്യൂഗോ ഷാവോസ് എന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരി അമേരിക്കന്‍ സാമ്രാജ്യത്തെ വെല്ലുവിളിച്ചതിലൂടെയാണ് വെനസ്വേല എന്ന കൊച്ചു ലാറ്റിനമേരിക്കന്‍ രാജ്യം ആദ്യം വാര്‍ത്തകളില്‍ നിറയുന്നത്. ഷാവോസ് മരിച്ചതോടെ കമ്മ്യൂണിസത്തില്‍ വിശ്വസിച്ച ഒരു രാജ്യം തകര്‍ന്നടിയുന്നതാണ് പിന്നീട് കണ്ടത്. ഇപ്പോള്‍ ദാരിദ്രത്തിന്റെ പരകോടിയിലാണ് ആ രാജ്യം. ജനങ്ങള്‍ ഭൂരിഭാഗവും പട്ടിണിയില്‍. സ്ത്രീകള്‍ പലരും ശരീരം വിറ്റ് കുടുംബം പുലര്‍ത്തുന്നു. നിക്കോളാസ് മധുറോ ആണ് ഇപ്പോള്‍ വെനസ്വേല പ്രസിഡന്റ്. സാമാന്യ ബുദ്ധിക്കു നിരക്കാത്ത തലതിരിഞ്ഞ സാമ്പത്തിക നയങ്ങളുടെ വക്താവ്. അമേരിക്കയെ വെല്ലുവിളിച്ച് സാധാരണക്കാരായ പാര്‍ട്ടിപ്രവര്‍ത്തകരെ സംതൃപ്തരാക്കുന്നതാണ് അറിയാവുന്ന ഏകവിദ്യ. രാജ്യം പട്ടിണിയില്‍ നിന്ന് പട്ടിണിയിലേക്ക് കൂപ്പുകുത്തുമ്പോഴും ഭരണാധികാരി ഉറക്കത്തില്‍ തന്നെ. വെനസ്വേലയില്‍ തുടര്‍ച്ചയായ നാലാംവര്‍ഷമാണ് പണപ്പെരുപ്പം കുതിച്ചുയരുന്നത്. എണ്ണയെ ആശ്രയിച്ചു നില്‍ക്കുന്ന സമ്പദ്വ്യവസ്ഥയാണ് വെനസ്വേലയുടേത്. എണ്ണവില താഴ്ന്നതും എണ്ണയുല്‍പ്പാദനം കുറഞ്ഞതും പൊതുവെയുള്ള ധനകാര്യവിനിമയപ്പിഴവുകളുമാണ് വെനസ്വേലയെ കടക്കെണിയില്‍ കുരുക്കുന്നത്. ഉപഭോക്തൃവില 2,616 ശതമാനമാണ് കഴിഞ്ഞ…
Read Moreകുറഞ്ഞ കൂലി 30000 ശതമാനം കൂട്ടിയിട്ടും വെനസ്വലക്കാരുടെ ബുദ്ധിമുട്ട് തീരുന്നില്ല ! ഇന്ത്യന്‍ രൂപയില്‍ നോക്കിയാല്‍ അടിസ്ഥാന ശമ്പളം വെറും 50 പൈസ; ആളുകള്‍ ബ്രസീലിലേക്ക് കൂട്ടപ്പാലായനം ചെയ്യുന്നു
കടുത്ത സാമ്പത്തിക ദുരവസ്ഥയിലൂടെ കടന്നു പോകുന്ന വെനസ്വലയില്‍ നടപ്പിലാക്കിയ പുതിയ ശമ്പള സ്‌കെയില്‍ പ്രകാരം കുറഞ്ഞ ശമ്പളം 30000 ഇരട്ടിയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ഇതൊന്നും വെനസ്വലന്‍ ജനതയെ സന്തോഷിപ്പിക്കുന്നില്ല. ഒരു കിലോ ഇറച്ചി വാങ്ങാന്‍ പോലും ഇത് തികയില്ലെന്നതു തന്നെ കാരണം. ഇന്ത്യന്‍ രൂപയുമായി നോക്കിയാല്‍ വെറും 50 പൈസയാണ് കൂലി വരിക. നിലവിലെ വിനിമയ നിരക്ക് പ്രകാരം ഒരു വെനസ്വേലന്‍ ബൊളിവറിന് രൂപാമൂല്യം 0.00028 എന്നതാണ്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആളുകള്‍ അയല്‍രാജ്യമായ ബ്രസീലിലേക്ക് കൂട്ടപ്പാലായനം നടത്തുകയാണ്. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ പുതിയ സാമ്പത്തിക നയം രാജ്യത്തെ സാമ്പത്തിക നിലയെ വീണ്ടും വീണ്ടും തകര്‍ക്കുകയാണ്. രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യത്തില്‍ കാര്യമായ ഇടിവുതന്നെ കഴിഞ്ഞയാഴ്ച വന്നു. തിങ്കളാഴ്ച മുതല്‍ സോവറിന്‍ ബൊളീവര്‍ എന്ന പുതിയ കറന്‍സി കൂടി അവതരിപ്പിച്ചതോടെ സമ്പദ് വ്യവസ്ഥ ആകെ താറുമാറായി.…
Read Moreഹ്യൂഗോ ഷാവേസ് പോയതോടെ വെനിസ്വലയിലെ അവസ്ഥ സൊമാലിയയുടേതിനു തുല്യം ! ഭക്ഷ്യ വസ്തുക്കള്‍ കടയില്‍ നിന്ന് വാങ്ങാന്‍ നല്‍കേണ്ടത് കോടിക്കണക്കിന് ബൊളിവാര്‍സ്; ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ അവസ്ഥ അറിഞ്ഞാല്‍ ആരുടെയും നെഞ്ചു തകരും…
ഹ്യൂഗോ ഷാവേസ് എന്ന കരുത്തനായ നേതാവുണ്ടായിരുന്നപ്പോള്‍ വെനസ്വല ശക്തമായിരുന്നു. വമ്പന്മാരായ അമേരിക്കയെ വരെ നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിച്ച് വെനിസ്വലയെ ഉയര്‍ത്തിക്കൊണ്ടു വന്ന ആളായിരുന്നു ഷാവേസ്. എന്നാല്‍ ഇന്ന് ആ രാജ്യത്തിന്റെ അവസ്ഥ പരമ ദയനീയമാണ്. ഒരു കിലോ ചിക്കന്‍ വാങ്ങാന്‍ ഒരു കോടി 46 ലക്ഷം ബൊലിവാര്‍സ് എങ്കില്‍ ഒരു ടോയ്‌ലറ്റ് റോളിന് കൊടുക്കണം 26 ലക്ഷം ബൊളിവാര്‍സ്. പണത്തിന്റെ വില പോയാല്‍ അവസ്ഥ എത്രമാത്രം ദയനീമായിരിക്കുമെന്ന് കണ്ടറിയാന്‍ ഈ ലാറ്റിനമേരിക്കന്‍ രാജ്യത്ത് ചെന്നാല്‍ മതി. നിലവിലെ ഭരണാധികാരി നിക്കോളാസ് മഡുരോയുടെ കീഴിലുള്ള സോഷ്യലിസ്റ്റ് സര്‍ക്കാര്‍ രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന വിവാദ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുന്നത്.കടുത്ത പണപ്പെരുപ്പം മൂലം രാജ്യത്തെ കറന്‍സിയുടെ വില അതിദയനീയമായാണ് ഇടിഞ്ഞിരിക്കുന്നത്. നിത്യോപയോഗ വസ്തുക്കള്‍ വാങ്ങണമെങ്കില്‍ വണ്ടി വിളിച്ച് കറന്‍സി നോട്ടുകള്‍…
Read Moreചാക്കു കണക്കിന് ബൊളിവറുണ്ടെങ്കില്‍ ഒരു ചോക്ലേറ്റ് തിന്നാം; ഒരു ഷൂ തുന്നാന്‍ വേണ്ടത് 2000 കോടി രൂപ; വെനിസ്വേലയിലെ പണപ്പെരുപ്പ നിരക്ക് പത്ത് ലക്ഷം പിന്നിട്ടു. ചാക്കുകളില്‍ പണവുമായി ജനങ്ങള്‍ നെട്ടോട്ടത്തില്‍…
അസാധാരണ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോകുന്ന വെനിസ്വേലയില്‍ മുടി വെട്ടുന്നതിന് പണം കൊടുക്കേണ്ടതില്ല. മറിച്ച് മുട്ടയോ പഴമോ നല്‍കിയാല്‍ മതിയാവും. മുടിവെട്ട് മാത്രമല്ല രാജ്യത്തെ എല്ലാ മേഖലയിലും ഇതുതന്നെയാണ് അവസ്ഥ. ഹോട്ടലില്‍ ഭക്ഷണം കഴിച്ച് പേഴ്‌സെടുത്താല്‍ വെയിറ്റര്‍ ദേഷ്യപ്പെടും. പണത്തിന് പകരം ഒരു പാക്കറ്റ് നാപ്കിന്‍ നല്‍കിയാല്‍ വെയിറ്റര്‍ക്കും ഹോട്ടല്‍ മാനേജര്‍ക്കും സന്തോഷം. ഇതു കേട്ടിട്ട് പഴയ ബാര്‍ട്ടര്‍ സിസ്റ്റം തിരികെ വന്നോയെന്ന് തെറ്റിദ്ധരിക്കരുത്. ഒരു നൂറ്റാണ്ട് മുമ്പ് ജര്‍മനിയെ ബാധിച്ചതു പോലെയുള്ള പണപ്പെരുപ്പമാണ് ഇപ്പോള്‍ വെനിസ്വേലയെ പിടികൂടിയിരിക്കുന്നത്. അന്ന് മാര്‍ക്ക് ആയിരുന്നെങ്കില്‍ ഇന്ന് ബൊളിവര്‍ എന്ന വ്യത്യാസം. ഒരു കാലത്ത് എണ്ണയുടെ സമ്പന്നതയില്‍ കിടന്നുറങ്ങിയ ജനത ഇപ്പോള്‍ പണപ്പെരുപ്പം മൂലം പൊറുതി മുട്ടുകയാണ്. നാലു വര്‍ഷം മുമ്പ് എണ്ണ വിലയിടിഞ്ഞതോടെ തുടങ്ങി ഇവിടുത്തെ പ്രതിസന്ധി. പണത്തിന്റെ മൂല്യമിടിഞ്ഞതോടെ കറന്‍സിയായ ബൊളിവര്‍ അടിച്ചിറക്കി ഇരുട്ടുകൊണ്ട് ഓട്ടയടച്ചപ്പോള്‍ പണപ്പെരുപ്പം നൂറുകണക്കിന് ഇരട്ടിയായി.…
Read More