ഇസ്രയേലിന്റെയും ഇറാന്റെയും കൊമ്പു കോര്‍ക്കല്‍ മൂന്നാം ലോകയുദ്ധത്തിന് വഴിവെക്കുമോ ? 25 വര്‍ഷത്തിനുള്ളില്‍ ഇസ്രയേലിനെ ഇല്ലാതാക്കുമെന്ന് ഇറാന്‍; ഇറാനെ നേരിട്ടാക്രമിക്കാനുറച്ച് ഇസ്രയേല്‍; മുമ്പില്ലാത്ത ഭീതിയില്‍ ലോകം…

അമ്മാന്‍: ഇസ്രയേല്‍-ഇറാന്‍ വാക്‌പോര് പരിധിവിടുമ്പോള്‍ ലോകം ആശങ്കയില്‍. ഇസ്രയേലിനെ അടുത്ത 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കുമെന്ന് ഇറാന്‍ സൈന്യം പ്രസ്താവനയ്ക്ക് ഇസ്രയേല്‍ പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹു മറുപടി കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസ്താവന ആവര്‍ത്തിച്ച ഇറാന്‍ എരിതീയില്‍ കൂടുതല്‍ എണ്ണ പകര്‍ന്നു. സിറിയ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാന്തരീക്ഷം മൂന്നാംലോകയുദ്ധത്തില്‍ കലാശിക്കുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റു നോക്കുന്നത്. ഇസ്രയേലിനെ തുരത്തിയോടിക്കുമെന്നു വെല്ലുവിളിച്ചത് ഇറാന്‍ സൈനിക മേധാവിയാണ്. കടലിലേക്കല്ലാതെ മറ്റൊരിടത്തേക്കും ഇസ്രയേലിനു പോകാന്‍ കഴിയാത്ത തരത്തില്‍ അവരെ ഓടിച്ചുവിടുമെന്നാണു സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ അബ്ദുല്‍റഹിം മൗസാവി ഭീഷണി പ്രസംഗം നടത്തിയത്. അടുത്തിടെ ഇറാനുനേര്‍ക്ക് ഇസ്രയേല്‍ നടത്തിയിട്ടുള്ള എല്ലാ ഭീഷണികളോടും പ്രതികരിക്കുകയായിരുന്നു മൗസാവി. ശനിയാഴ്ച ടെഹ്‌റാനില്‍ നടന്ന ‘ഷിയ പുണ്യ നഗരങ്ങളുടെ പ്രതിരോധക്കാര്‍’ (ഡിഫെന്‍ഡേഴ്‌സ് ഓഫ് ദി ഷിയ ഹോളി പ്ലേസസ്) ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു…

Read More